സുജ പറഞ്ഞതും കഴിഞ്ഞു അഞ്ചോ ആറോ ദിവസങ്ങള്‍ ബെന്നി നല്ല തിരക്കിലായിരുന്നു. അവസാനം തിരക്കൊഴിഞ്ഞ അന്ന് വൈകിട്ട് അവന്‍ നിമ്മിയുടെ വീട്ടിലേക്ക് തിരിച്ചു.
ബെന്നിയുടെ കാറ് വരുന്നത് സൂസമ്മ കണ്ടു. സമയം സന്ധ്യ ആയിരുന്നു. അവള്‍ വേഗം ചെന്നു ഗേറ്റ് തുറന്നു. ബെന്നി കാര്‍ പോര്‍ച്ചില്‍ കയറ്റിയിട്ടു.
“ബെന്നിക്ക് ബുദ്ധിമുട്ടായി അല്ലെ”
സൂസമ്മ ക്ഷമാപണത്തോടെ ചോദിച്ചു.
“എന്ത് ബുദ്ധിമുട്ട്..പിന്നെ എന്തൊക്കെ ഉണ്ട് ചേച്ചി..”
ബെന്നി കാര്‍ ലോക്ക് ചെയ്തിട്ട് സൂസമ്മയോട് ചോദിച്ചു.
“എന്റെ ബെന്നി..ദൈവാധീനം കൊണ്ട് പണത്തിനു ബുദ്ധിമുട്ടില്ല. പക്ഷെ ആ പെണ്ണിന്റെ പോക്കാണ് എനിക്ക് വയ്യാത്തത്. ഞാന്‍ പറഞ്ഞാല്‍ ഒരനുസരണവും ഇല്ല. പഠിക്കണം എന്നൊരു ചിന്തയെ ഇല്ല. എപ്പോഴും ഒരു ഫോണും കൊണ്ട് കളിയാണ്.. ആ ചെറുക്കനെ അവള്‍ക്ക് ഇഷ്ടമല്ല. അവനു ബുദ്ധിവളര്‍ച്ച ഉണ്ടാകാന്‍ അവന്റെ കൂടെ മൈന്‍ഡ് ഗെയിം എന്തെങ്കിലും കളിയ്ക്കാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കില്ല..എനിക്ക് ഒരു കുന്ത്രാണ്ടോം അറിയത്തുമില്ല..”
സൂസമ്മ തന്റെ പ്രശ്നങ്ങള്‍ ഒറ്റയടിക്ക് പറഞ്ഞു. ബെന്നി ചിരിച്ചുകൊണ്ട് സോഫയില്‍ ഇരുന്നു.
“നീ വരുന്ന വിവരം ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്..മോന്ത വീര്‍പ്പിച്ചു മുകളിലേക്ക് പോയിരിക്കുവാ”
“ചേച്ചി ഇപ്പോഴത്തെ പിള്ളേര്‍ പഴയ കാലത്തെപ്പോലെ അല്ല. അവരെ അറിഞ്ഞു വേണം നമ്മള്‍ ഇടപെടാന്‍..”
നിമ്മിയുടെ കടി മനസ്സില്‍ ഓര്‍ത്ത് ബെന്നി പറഞ്ഞു.
“പത്തൊമ്പത് വയസായ പെണ്ണാ..കാര്യവിവരം വേണ്ടേ..കെട്ടിക്കാറായി..ഇവള്‍ വേറൊരു വീട്ടില്‍ ചെന്നു എങ്ങനെ ജീവിക്കും”
സൂസമ്മ ആശങ്കയോടെ പറഞ്ഞു.
“ചേച്ചി പേടിക്കാതെ..ഒക്കെ നമുക്ക് ശരിയാക്കാം. ഞാന്‍ അവരോടു ഒന്ന് സംസാരിക്കട്ടെ.. പറ്റിയാല്‍ പിന്നെ ഇരുവരെയും അങ്ങോട്ടും കൊണ്ടുപോകാം..”
“എല്ലാം ഞാന്‍ ബെന്നിയെ ഏല്‍പ്പിക്കുവാ..എനിക്ക് ഇതിനെ ഒന്നും നന്നാക്കാന്‍ പറ്റത്തില്ല”
“ഹായ് അങ്കിള്‍”
നിബിന്‍ ബെന്നിയെ കണ്ടു ഇറങ്ങി വന്നു. അവന് നിമ്മിയെക്കാള്‍ നാല് വയസ് ഇളപ്പമാണ്. ചെറുപ്പം മുതല്‍ ബുദ്ധിവളര്‍ച്ച ഇല്ല. എല്ലാവരെയും അറിയാം. പക്ഷെ കുട്ടികളുടെ സ്വഭാവമാണ്. എന്നാല്‍ ചികിത്സിച്ചാല്‍ അവനു മാറ്റം വരും എന്ന് ഈ അടുത്തിടെ ഒരു മനശാസ്ത്രജ്ഞന്‍ പറഞ്ഞതിന്റെ പ്രതീക്ഷയില്‍ ആണ് അവന്റെ മാതാപിതാക്കള്‍.