ഞാൻ പതുക്കെ ടൈപ്പ് ചെയ്തു: “എനിക്ക് മനസ്സിലായെടോ… ഞാൻ എന്റെ കാര്യം നേരത്തെ പറഞ്ഞല്ലോ. എനിക്കും ഈ കമ്മിറ്റ്‌മെന്റിനോട് വലിയ താല്പര്യമൊന്നുമില്ല. ഒരു ഫ്രീ ബേർഡ് ആയി പാറി നടക്കാനാണ് എനിക്കിഷ്ടം. പക്ഷെ നിന്റെ സൗന്ദര്യം കണ്ടപ്പോൾ എനിക്കൊരു ആകർഷണം തോന്നി.”
ബിയറിന്റെ ലഹരിയിൽ കൈകൾക്ക് അല്പം വേഗത കൂടി. അവൾ ഉടനെ ചോദിച്ചു: “നിനക്ക് എന്റെ എന്ത് കണ്ടിട്ടാണ് ഇത്ര ആകർഷണം തോന്നിയത്?”
ഒന്നും നോക്കിയില്ല, ഞാൻ ആ നഗ്നസത്യം അങ്ങോട്ട് പറഞ്ഞു: “ആദ്യം കാണുന്നത് ഭംഗി തന്നെയാണല്ലോ ആതിരാ… നിന്നെ കണ്ടപ്പോൾ എനിക്ക് ആ ഭംഗിയിൽ ഒരു ക്രഷ് തോന്നി. പിന്നെ നമ്മൾ സംസാരിച്ചപ്പോൾ നിന്റെ ആ രീതിയും സംസാരവും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.”
“ആതിരാ… നാളെ ഞാൻ തിരിച്ചു പോവുകയാണ്. പോകുന്നതിന് മുൻപ് നമുക്ക് ഒന്നുകൂടി കാണാൻ പറ്റുമോ?”
അവൾ ഉടനെ മറുപടി നൽകി, “നോക്കാം… നാളെ പോകുന്നതിന് മുൻപ് നീ ഒന്നുകൂടി മെസ്സേജ് അയക്ക്. അപ്പോൾ പറയാം.”
എന്നിട്ട് അവൾ ഒരു “Good Night” കൂടി അയച്ചു. ആ മെസ്സേജും നോക്കി, നാളത്തെ ആ കൂടിക്കാഴ്ച നടക്കുമോ എന്നോർത്ത് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേ ദിവസം രാവിലെ, ഞാൻ മീറ്റിംഗിന് പോകാൻ റെഡിയായി നിൽക്കുമ്പോഴാണ് അവളുടെ മെസ്സേജ് വന്നത്: “Good morning Spiderman… മീറ്റിംഗിന് പോയോ?”
ഞാൻ റിപ്ലൈ ഇട്ടു: “ഇല്ല, റെഡിയായിക്കൊണ്ടിരിക്കുന്നു.”
”ഓക്കേ…” അവൾ മറുപടി നൽകി.
വൈകുന്നേരം കാണാൻ പറ്റുമോ എന്ന് ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു: “അപ്പോ വൈകുന്നേരം കാണാൻ പറ്റില്ലേ?”