സമീർ : ഞാൻ അവന്റെ കൂടെ ആണ് ഉള്ളത്. കാര്യങ്ങൾ എല്ലാം പ്ലാൻ പോലെ തന്നെ പോയി. പക്ഷെ ഈ പാവം ശ്രീഹരിയെ ഇവന്റെ ആ കാമുകി മൈൻഡ് ചെയ്യുന്നില്ല എന്ന പറഞ്ഞെ
ലോഹിത് : എടാ എടാ… നീ കാര്യങ്ങൾ ഇത്ര പെട്ടന് സ്മൂത്ത് ആയി ചെയ്യും എന്ന് ഞാൻ കരുതിയില്ല കേട്ടോ
സമീർ : ആടാ. ഞാൻ എന്തായാലും അവളോട് ഒന്ന് പോയി സംസാരിക്കും ഇവന് വേണ്ടി.
ലോഹിത് : കലക്കി പൊളിക്കട മോനെ. ഞാൻ അടുത്ത ആഴ്ച വരുന്നുണ്ട് നാട്ടിലേക്ക് വെള്ളിയാഴ്ച്ച, അപ്പോഴേക്കും ശെരിയായില്ലെങ്കിൽ ഞാൻ വന്നിട്ട് ശെരിയാക്കാം…
സമീർ : നീ അടുത്ത ആഴ്ച വരുമ്പോഴേക്കും നിനക്ക് ഒരു സർപ്രൈസ് ഉണ്ടായിരിക്കും, ഇത് സാം തരുന്ന വാക്കാണ്.
ലോഹിത് : ഓഹ് തന്നെ. ശെരിയെന്ന ഞാൻ വെക്കട്ടെ.
ഫോൺ വെച്ച് കഴിഞ്ഞതും സമീർ ശ്രീഹരിയുടെ നേരെ തിരിഞ്ഞു.
“നീ ഇങ്ങനെ അപ്സെറ്റ് ആവല്ലേ… ഇവൾ പോയ നിനക്ക് ഇതിലും നല്ല കുട്ടി വരും. പക്ഷെ ഇതുപോലൊരു പ്രൊജക്റ്റ് കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും…” സമീർ പറഞ്ഞു.
“ഞാൻ പോവുയാന് സർ. സാറിന് കാര്യം പിടികിട്ടും എന്ന് കരുതി പറഞ്ഞതാ. അപ്പോഴത്തെ ദേഷ്യത്തിൽ ഞങ്ങൾ രണ്ടാളും ഒന്ന് നന്നായി ഉടക്കി എന്ന് കരുതി വിട്ട് കളയാൻ ഒന്നും ഈ ശ്രീഹരിയെ കിട്ടില്ല… എനിക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല സർ” ശ്രീഹരി സങ്കടത്തോടെ പറഞ്ഞു.
“ഞാൻ എന്താടാ നിനക്ക് ചെയ്ത് തരേണ്ടത്… അവളോട് ഞാൻ സംസാരിക്കാനോ, എന്നെ കൊണ്ട് പറ്റുന്ന പോലെ ഒരു ശ്രമം നടത്താം… പക്ഷെ ഉറപ്പൊന്നുമില്ല” സമീർ പറഞ്ഞു. റാഷികയോട് ഹൃതികിനെ പറ്റി സംസാരിക്കാൻ വേറെ അവസരം കിട്ടില്ല എന്ന് അവന് അറിയാമായിരുന്നു.