“റാഷിക ഒന്ന് ഇങ്ങോട്ട് വന്നേ, ഞാൻ എല്ലാം പറയാം” സമീർ ഇടയിൽ കേറി പറഞ്ഞു.
“നിന്നോട് ചോദിച്ചോ ഞാൻ എന്തേലും. പറയടി, എന്താടി നീ ഇവിടെ എന്ന്… ഇതിന് വേണ്ടിയായിരുന്നോടി നീ ഇവനെ പറ്റി എന്റെ അടുത്ത് എല്ലാം ചോദിച്ച് അറിഞ്ഞത്ത്” ബാഗ് എടുത്ത് താഴെ ഇട്ട ശേഷം കൂടുതൽ ദേഷ്യത്തിൽ റാഷിക ചോദിച്ചു.
“ഞാനും ഇവനും തമ്മിൽ ഇഷ്ടത്തിൽ ആണ്…” ആരെയും നോക്കതെ ആഷിക പറഞ്ഞു. അത് കേട്ടതും റാഷികയുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങി, പക്ഷെ പെട്ടന് ആ സങ്കടം പിന്നെയും ദേഷ്യമായി മാറി. അവൾ നിലത്ത് ഇട്ട് ബാഗ് എടുത്ത് തോളിൽ വെച്ച ശേഷം പുറത്ത് നടന്ന് തുടങ്ങി. റാഷിക പോവുന്നത് കണ്ടതും ആഷിക ഹൃതികിന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി വെച്ച ശേഷം കരയാൻ തുടങ്ങി.
“ഏയ്… ഒന്നുമില്ലെടി. ഡാ സമീറെ” ഹൃതിക് സമീറിനോട് അവളുടെ കൂടെ പോവാനായി ആംഗ്യം കാണിച്ചു.
സമീർ പോവുന്ന വഴിക്ക് ഇത്രെയും ഒക്കെ സംഭവങ്ങൾ കണ്ടിട്ട് അനങ്ങാൻ പറ്റാതെ നിൽക്കുന്ന ലോഹിതിന് കണ്ടു. ലോഹിതിന് അവൻ ചെറുതായി ഒന്ന് തട്ടിയെങ്കിലും, അവന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടിയില്ല. സമീർ അത് കാര്യമാക്കാതെ നേരെ പുറത്തേക്ക് പോയി, റാഷിക അപ്പോഴേക്കും റോഡിലേക്ക് എത്തി നടക്കാൻ തുടങ്ങിയിരുന്നു.
“എടി ഒന്ന് നിക്ക് ഞാൻ ഒന്ന് പറയട്ടെ” അവളുടെ പിന്നാലെ ഓടികൊണ്ട് സമീർ പറഞ്ഞു.
“മിണ്ടാതെ പോടാ. ഞാൻ ഇവിടെ കിടന്ന് ഒച്ച ഉണ്ടാക്കിയ എന്താ സംഭവിക്ക എന്ന് ഞാൻ പറഞ്ഞിട്ട് വേണ്ടലോ നീ അറിയാൻ” എങ്ങി കൊണ്ട് റാഷിക പറഞ്ഞു. റാഷിക സമീർ പിന്നെ പറഞ്ഞത് ഒന്നും കേൾക്കാൻ നിൽക്കാതെ അടുത്ത് കൂടി പോയ ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കേറി.