“🎶🎼 ഉണക്കെണ്ണ വേണും സൊള്ളു, ഉലഗതായ് കാട്ട സൊള്ളു, പുതു ഇടം പുതു മേഘം തേടി പോവോമേ…🎵🎻” പാട്ടിന്റെ ഒപ്പം സമീറും പാടി.
“നിന്റെ ഒച്ച കേൾക്കാൻ അല്ല ഞാൻ പാട്ട് വെച്ചത്”
“ഓഹ്, മൈരന് ഇപ്പൊ നമ്മളെ ഒന്നും പറ്റില്ല. അല്ലേടാ ഇവാൻ എന്തിനായിരിക്കും വിളിച്ചത് എന്ന എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല എനിക്ക്. കൂറേ ദിവസമായി അവൻ ഒരുമാതിരി ആക്കിയ രീതിയിൽ ഒരു സംസാരം ആണ്…” സമീർ പറഞ്ഞു.
“സംശയിക്കാൻ ഒന്നുമില്ല, വിഷയം പെണ്ണ് തന്നെ. ഇനി റാഷിക അല്ലാതെ വേറെ ആരെയും കണ്ടുപിടിച്ചോ ആവോ” ലോഹിത് പറഞ്ഞു.
| റ്റിംഗ് ടോങ്… |
ഹൃതികിന്റെ വീടിന്റെ മുന്നിൽ എത്തിയ അവർ ബെൽ അടിച്ചു. വാതിൽ തുറക്കാൻ പോവുന്നത് ഹൃതിക് ആയിരിക്കും എന്ന് കരുതിയ അവർക്ക് തെറ്റി, അവരുടെ പ്രതീക്ഷകൾ എല്ലാം താണ്ടി വാതിൽ തുറന്നത് ആഷിക ആയിരുന്നു.
അവളെ കണ്ടതും രണ്ടാളും ഞെട്ടി, അവരെ രണ്ടേളേയും നോക്കി ചെറിയ അഹങ്കാരത്തോട് കൂടി ഉള്ള ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.
“ഈ ഒരു ദിവസത്തിന് വേണ്ടി കുറച്ച് കാലമായി ഞാൻ കാത്തിരിക്കുന്നു…” അവൾ പറഞ്ഞു.
“അല്ല ഞാൻ… ഇങ്ങനെ ഒക്കെ സംഭവിക്കും എന്നെകരുതിയില്ല. ഇത് ലോഹിത്…” ലോഹിത് ചൂണ്ടി കാണിച്ച് കൊണ്ട് സമീർ പറഞ്ഞു. ഇപ്പോഴും അവന് വാക്കുകൾ കൂട്ടി ചേർത്ത് പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല.
“ഹമ്… മനസ്സിലായി” അവൾ പറഞ്ഞു. ആഷിക് വാതിൽ കൂടുതൽ വലിച്ച് തുറന്ന് രണ്ടാളെയും ഉള്ളിലേക്ക് വിളിച്ചു, അവൾ മുന്നിൽ നടന്നു.
“ഡാ… ഇരട്ടകൾ എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രയും സാമ്യത പ്രതീക്ഷിച്ചില്ല. എന്തായാലും ഇവാൻ റാഷിക ആയിട്ട് സെറ്റ് ആയാലോ” ലോഹിത് പറഞ്ഞു.