വർമ്മ: ഹേയ് തരകൻ എന്തായിത്? കൺട്രോൾ യുവർ സെൽഫ്
തരകൻ : ഹ! കൺട്രോൾ പറി നിനക്കൊന്നും ഒരു ദണ്ണം കാണില്ല എന്റെ ചെറുക്കനാ അകത്ത് ഉയിരു പോയി കെടക്കണത് അപ്പോഴാ അവന്റെ കോപ്പിലെ കൺട്രോൾ
(തരകൻ സുധിക്ക് നേരെ തിരിഞ്ഞ് )
ഡാ കൊച്ചനേ നീ എന്നെ ശരിക്കൊന്ന് ഓർത്ത് വച്ചോ നമ്മളൊന്നുടെ കാണും!
അതും പറഞ്ഞ് അയാൾ ആശുപത്രിക്ക് ഉള്ളിലേക്ക് കയറിപ്പോയി.
സുധി വർമ്മയുടെ അടുത്തെത്തി
സുധി : സർ സാറിന് ഈ മർഡറിനെ കുറിച്ച് എന്ത് തോന്നുന്നു?
പെട്ടെന്ന് ഡോക്ടർ നിർമ്മല അവരുടെ അടുത്തേക്ക് ഓടി വന്നു
നിർമ്മല: സർ , ദാ ഇതൊന്നു നോക്കിയെ ഇത് ബോഡിയുടെ ഹാർട്ടിൽ തുന്നിച്ചേർത്ത നിലയിൽ കിട്ടിയതാ
ചോര പുരണ്ട ഒരു കുറിപ്പ് നിർമ്മല വർമ്മയെ കാണിച്ചു. അയാൾ അത് നിവർത്തി വായിച്ചു.
” ഞാൻ എന്റെ വേട്ട ഇവിടെ തുടങ്ങുന്നു എന്റെ പ്രിയപെട്ടവളെ ഇല്ലാതാക്കിയ ഓരോരുത്തരെയും ഞാനും ഇല്ലാതാക്കും”!!!!!!!
കുറിപ്പ് വായിച്ച സുധിയും വർമ്മയും സ്തബ്ധരായി നിന്നു!!!!
അപ്പോൾ എറണാകുളം – കോട്ടയം അതിർത്തിയിലെ ആളൊഴിഞ്ഞ ഒരു റബ്ബർ എസ്റ്റേറ്റിലെ മധ്യത്തിലുള്ള ആ ഒറ്റപ്പെട്ട ഇരുനില വീടിനുള്ളിലെ ഭൂഗർഭ നിലവറയിൽ നിലത്ത് ഒരു കാലും കയ്യും അറുത്ത് മാറ്റപ്പെട്ട നിലയിൽ ചോരയിൽ കുളിച്ച് ഒരു 35 വയസ് തോന്നിക്കുന്ന യുവാവ് ബോധരഹിതനായി ബന്ധനസ്ഥനായി തറയിൽ കിടക്കുന്നു. അതേ മുറിയിൽ തന്നെ ഭംഗിയായി അലങ്കരിച്ചു വച്ച ഒരു സുന്ദരിയായ യുവതിയുടെ ചിത്രം!!
ഏകദേശം 22-24 വയസ്സ് വരുന്ന ഒരു സുന്ദരിക്കുട്ടി . അവളുടെ ചിത്രത്തിനു മുൻപിലെ ചിതാഭസ്മത്തിയേക്കും നിർതിമേഷനായി കുറച്ചു നേരം നോക്കി നിന്ന് അവൻ പറഞ്ഞു