ആഗതൻ: എടോ വർമ്മേ താൻ ഏതു മറ്റേടത്തെ സൂപ്രണ്ടാടോ എന്റെ മരുമോനെ കൊന്നവരെ പിടിക്കാൻ നോക്കാതെ താനിവിടെ പത്രക്കാർക്കിടയിൽ നിന്ന് ഷൈൻ ചെയ്യുന്നോ ? നാണമുണ്ടോടോ നിനക്ക്?
പെട്ടെന്ന് അയാളുടെ മുന്നോട്ട് കയറിയ സുധി അയാളോട് പറഞ്ഞു
സുധി : പ്ലീസ് നിങ്ങൾ അനാവശ്യമായി പ്രശ്നം ഉണ്ടാക്കരുത്
ആഗതൻ: ടാ ചെക്കാ മാറിക്കോ നീ ഇല്ലെങ്കിൽ ഈ മാത്തൻ തരകൻ ആരാണെന്ന് നീ അറിയും അത് നീ താങ്ങില്ല.
സുധി : ( ശബ്ദം താഴ്ത്തി) എടോ തരകാ ഞാൻ ആരാണെന്ന് തനിക്കും അറിയില്ല. അകത്ത് ചത്ത് മലച്ച് കിടക്കുന്നവന് അറിയാം ഞാൻ ആരാണെന്ന് .ഒരിക്കൽ അതവൻ ശരിക്കറിഞ്ഞതാ ഇനിയും താൻ കിടന്ന് തിളച്ചാൽ തന്നെ എടുത്തിട്ട് ചവിട്ടിക്കൂട്ടി കളയും ഞാൻ മനസിലായോടോ തരകാ…
പെട്ടെന്ന് അവിടെ വർമ്മയുടെ ശബ്ദം മുഴങ്ങി കേട്ടു …
വർമ്മ: മിസ്റ്റർ തരകൻ പ്ലീസ് നിങ്ങൾ ഇങ്ങനെ ഇമോഷണൽ ആവാതെ
തരകൻ: തനിക്ക് അങ്ങനെ പറയാം നഷ്ടം എനിക്കാ എനിക്ക് മാത്രം 😔😔
വർമ്മയെ പിന്തള്ളിക്കൊണ്ട് പത്രക്കാർ തരകന്റെ അടുത്തെത്തി
പത്രം.1: സർ ഈ കൊലപാതകത്തിൽ നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ ?
പത്രം 2 : ഈ ക്രൂരകൃതത്തിൽ താങ്കൾ കെന്താണു പറയാനുള്ളത്?
തരകൻ: ദേഷ്യത്തിൽ ചീറിക്കൊണ്ട് പ്ഫ!! നാറികളെ ഉളുപ്പുണ്ടോടാ നിനക്കൊക്കെ അവൻമാർ അന്വേഷിക്കാൻ വന്നേക്കുന്നു ഓരോരുത്തരുടെ മാനസികാവസ്ഥ മനസിലാക്കാതെ അവന്റെ ഒരു ചോദ്യം??
പത്രം . 3: സർ പ്ലീസ്
വർമ്മ: ഏയ് നിങ്ങൾക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ? വേഗം എല്ലാവരും പുറത്ത് പോ ….