” കൂൾ മച്ചാനെ കൂൾ .. ദാ എത്തിപ്പോയി എന്നും പറഞ്ഞ് അവർ രണ്ടു പോരും റെയ്ഹാൻ്റെ കെടിഎം ബൈക്കിൽ ത്രിബിള് വെച്ച് കവച്ചിരുന്നു . മൂന്നിനും ഹെൽമറ്റുമില്ല .. റെയ്ഹാനൊട്ട് ലൈസൻസുമില്ല … പോരാത്തതിന് ബിയറും വിഴുങ്ങിയിട്ടുണ്ട് .
റെയ്ഹാൻ നൂറെ നൂറിൽ ത്രിബിളും വെച്ച് ബൈക് കത്തിച്ചു വിട്ടു . ബൈക്കിലിരുന്ന് കാറ്റടിച്ച കാരണവും ഉച്ച സമയം ആയത് കാരണവും മൂന്ന് പേർക്കും ചെറിയ രീതിയിൽ കിക്ക് കയറി വന്നിരുന്നു .
അവർ അൽപം മുന്നോട്ട് ചെന്നതും ടൗണിൽ നിന്നും റെയ്ഹാൻ്റെ വീട്ടിലേക്ക് തിരിയുന്ന വഴി റോഡ് സൈഡിലായി പോലീസ് ചെക്കിങ്ങ് ഉണ്ടായിരുന്നു .
പൊതുവെ മിക്ക സമയത്തും റെയ്ഹാനെ ഇതേ കണ്ടീഷനിൽ ടൗൺ എസ് ഐ ആയിരുന്ന മനോജ് സാറ് പിടിക്കുന്നതും ഷാജീക്കാൻ്റെ മകനാണെന്നും പറഞ്ഞ് ഉപദേശിച്ച് വിടുന്നതും ഒരു പതിവായിരുന്നു .
റെയ്ഹാൻ ബിയർ കഴിക്കുന്നതും പുക വലിക്കുന്നതും പോലീസ്കാര് പറഞ്ഞിട്ട് ഏകദേശം ഷാജിക്കും അറിയാമായിരുന്നു .
ഇപ്പോഴത്തെ പിള്ളാരല്ലെ.. റെയ്ഹാനാണെങ്കിൽ താനറിയാതെ വേറെ അഭ്യാസങ്ങളൊന്നും കാണിക്കാറുമില്ല . എന്ന് ചിന്തിച്ച് കൊണ്ട് ഷാജി മകൻ്റെ ആ കൊച്ചു ദുശീലങ്ങൾ അവനോട് ചോദിക്കാനും പോയില്ല . വീട്ടിൽ മകള് അറിഞ്ഞാൽ ചെറുക്കൻ്റെ ചെവിക്കല്ലടിച്ച് പറിക്കും എന്ന് അറിയാവുന്ന ഷാജി അത് വീട്ടിലും പറഞ്ഞിട്ടില്ലായിരുന്നു .
ചെക്കിങ്ങ് കണ്ടതും പിറകെ ഇരുന്ന ഒരുത്തൻ മച്ചാനെ ദേ കിറുക്കൻമാര് … ചെക്കിങ്ങാണെന്നാ തോന്നുന്നത്ത് … വണ്ടി കത്തിച്ച് വിട്ടോ നിർത്തണ്ട …എന്ന് റെയ്ഹാനോട് പറഞ്ഞു .