“അറിയാം. എന്നാലും അവർ എഴുന്നേറ്റ ശേഷം ചേട്ടൻ പോയാല്‍ മതി.” കാര്‍ത്തികയും സുമയും തറപ്പിച്ച് പറഞ്ഞിട്ട് രണ്ടുപേരും കിച്ചനിലേക്ക് പോയി.
ഞാനും കട്ടൻ ചായ കുടിച്ച ശേഷം കാര്‍ത്തികയുടെ റൂമിൽ കേറി കുളിച്ചിട്ട് ബാത്റൂമിൽ നിന്നും പുറത്ത് വരുമ്പോൾ സുമ റൂമിൽ ഉണ്ടായിരുന്നു.
വെറും തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ട് നില്‍ക്കുന്ന എന്റെ ദേഹമാകെ അവളുടെ കണ്ണുകൾ സംശയത്തോടെ എന്തോ തിരയുന്ന പോലെ ഉഴിഞ്ഞു നടന്നു.
എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. കഴിഞ്ഞ രാത്രിയത്തേ സ്വഭാവം സുമ ശെരിക്കും അറിഞ്ഞോ..!? കാര്‍ത്തിക എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ…!?അതോ സുമ എന്തെങ്കിലും കണ്ടു കാണുമോ…?! എനിക്കൊന്നും മനസ്സിലായില്ല. എന്നെ കാണുമ്പോള്‍ സുമയുടെ മുഖത്ത് കാണാറുള്ള ആ നാണവും ചിരിയുമൊന്നും ഇപ്പോൾ ഇല്ലായിരുന്നു.
ഒരു സംശയ ഭാവം മാത്രം അവളുടെ മുഖത്ത് നിറഞ്ഞു നിന്നു.
അവസാനം അവളുടെ കൈയിൽ ഉണ്ടായിരുന്ന ലുങ്കിയെ എനിക്ക് തന്നിട്ട് അവൾ മിണ്ടാതെ പുറത്തേക്ക് പോയി.
പക്ഷേ ആ ലുങ്കിയെ ഞാൻ ബെഡ്ഡിൽ വെച്ച ശേഷം ഹേങ്ങറിൽ കിടന്ന എന്റെ ഡ്രെസ്സ് എടുത്തിട്ടു. എന്നിട്ട് നേരെ ഹാളിലേക്ക് പോയി ടീപ്പോയിൽ വെച്ചിരുന്ന എന്റെ മൊബൈലിനെ എടുത്തു നോക്കി.
പല നമ്പറുകളില്‍ നിന്നും ഒത്തിരി മിസ്ഡ് കോൾസ് വന്നിരുന്നു. ഒത്തിരി വാട്സാപ് മെസേജസും ഉണ്ടായിരുന്നു.
എന്റെ മൊബൈലും ചാവിയും എടുത്തുകൊണ്ട് ഞാൻ നേരെ കിച്ചനിൽ പോയി. പോകാൻ തയാറായി നില്‍ക്കുന്ന എന്നെ കണ്ടതും അവർ രണ്ടുപേരും എളിയിൽ കൈ കൊടുത്തുകൊണ്ട് മുഖം ചുളിച്ചു.
അവരുടെ ഒരേ പോലത്തെ പ്രവര്‍ത്തി കണ്ടു ഞാൻ അറിയാതെ ചിരിച്ചുപോയി.
“എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട് പോയേ പറ്റു.” അത്രയും പറഞ്ഞിട്ട് ഞാൻ വേഗം നടന്ന് പുറത്തേക്കുള്ള വാതിൽ നോക്കി നടന്നു.
സുമ മാത്രം എന്റെ പുറകെ വന്നു. ഞാൻ ചെന്ന് കാറിൽ കേറിയതും സുമ എന്റെ വിന്‍ഡോ സൈഡിൽ വന്നിട്ട് അല്‍പ്പം കുനിഞ്ഞ് എന്റെ മുഖത്ത് നോക്കി.