“അങ്കിള്‍ പോയിട്ട് എപ്പോ വരും..?” സുമി ഓടി വന്ന് എന്റെ മടിയില്‍ കേറി മുട്ടുകുത്തി ഇരുന്നിട്ട് ചോദിച്ചു.
“നാളെ വരും..!”
“വരുമ്പോ എനിക്കും കള്ള് കൊണ്ട് വരുമോ…?”
കള്ള് എന്താണെന്ന് പോലും അറിയാതെ അവള്‍ അങ്ങനെ ചോദിക്കുന്നത് കേട്ടതും ഞാനും സാന്ദ്രയും ഉറക്കെ ചിരിച്ചു. അന്നേരം അകത്തേക്ക് കേറിയ വന്ന അമ്മായിയും വിനിലയും പിന്നേ ചാവിയും എടുത്തോണ്ട് ഹാളില്‍ വന്ന ജൂലിയും ചിരിച്ചു.
“കൊച്ചു കുട്ടികൾ കള്ള് കുടിക്കരുത്. എന്റെ സുമി മോൾക്ക് ഞാൻ വേറെ എന്തെങ്കിലും മേടിച്ചോണ്ട് വരാം.”
ഉടനെ അവള്‍ എനിക്ക് ഉമ്മ തന്നിട്ട് ഇറങ്ങിയോടി.
ജൂലി തന്ന ചാവിയും വാങ്ങി ഞാൻ കാറും എടുത്ത് പതിയെ ഓടിച്ചു പോയി. മഴ തകർത്തു പെയ്യുകയായിരുന്നു. റോഡൊക്കെ ഏറെകുറെ ഒഴിഞ്ഞു കിടന്നു.
ബാറിൽ കേറി മൂന്ന് കുപ്പി വാങ്ങി. അവിടെ വലിയ കുപ്പി മിറാന്‍ഡ ഇല്ലാത്തത് കൊണ്ട് വാങ്ങിയ സാധനം വണ്ടിയില്‍ വച്ചിട്ട് ബേക്കറിയിൽ കേറി വേണ്ടതെല്ലാം വാങ്ങി. എന്നിട്ട് മഴയില്‍ നനഞ്ഞു കൊണ്ടാണ് വണ്ടിയിലേക്ക് ഓടി കേറിയത്.
പോകുന്ന വഴിയില്‍ മെഡിക്കല്‍ സ്റ്റോര്‍ കണ്ടപ്പോ ഞാൻ വണ്ടി ഒതുക്കി. എന്നിട്ട് അവിടെ നിന്നും ചിലതൊക്കെ മേടിച്ചു. ശേഷം വണ്ടിയില്‍ കേറിയപ്പോ സീറ്റില്‍ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടു.
വേഗം കാറിൽ കേറി ഇരുന്ന ശേഷം എടുത്തു നോക്കി. ഡിസ്പ്ലേയിൽ പേര് കാണിച്ചില്ലെങ്കിലും എന്തുകൊണ്ടോ ആ നമ്പര്‍ എനിക്ക് കാണാപ്പാഠമായിരുന്നു.
ദേവിയാണ് വിളിച്ചത്. പക്ഷെ അവളുടെ കോൾ എടുക്കാന്‍ തോന്നിയില്ല. ഞാൻ കട്ടാക്കി. എന്നിട്ട് കാര്‍ എടുത്തു.
കുറച്ച് കഴിഞ്ഞതും ദേവി വാട്സാപിൽ ടെക്സ്റ്റ് മെസേജ് അയച്ചു. ചെറിയ ഇടവേള വിട്ട് മൂന്ന് മെസേജുകൾ വന്നു.
ഞാൻ കാറിനെ സ്ലോ ചെയ്തിട്ട് മെസേജ് നോക്കി.
*ഇത്ര വേഗം ആതിര ചേച്ചിക്ക് ജോലി ശെരിയാക്കി കൊടുക്കുമെന്ന് വിചാരിച്ചില്ല. താങ്ക്സ് ചേട്ടാ.*
*സത്യം പറഞ്ഞാൽ നിങ്ങൾ ജോലിയുടെ കാര്യം നോക്കാമെന്ന് പറഞ്ഞപ്പോ, ആ സാഹചര്യത്തിൽ നിന്നും ഒഴിവാകാനായി അങ്ങനെ പറഞ്ഞു എന്നാ കരുതിയത്. അങ്ങനെ ഞാൻ വിചാരിച്ചതിന് സോറി.*