സാംസൻ 4 [Cyril]

Posted by

 

“അതേ ചേച്ചി.”

 

“എനിക്ക് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ആരോ വിളിച്ചിട്ട് എന്റെ പേര് പറയുന്നത് കേട്ടപ്പോ ഞാൻ പേടിച്ചു പോയി, സാം. അതാ ഞാൻ അങ്ങനെ സംസാരിച്ചത്.”

 

“അത് സാരമില്ല ചേച്ചി. പിന്നെ ഞാൻ ചേച്ചിയെ വിളിക്കും എന്ന് ദേവി ടീച്ചർ പറഞ്ഞില്ലായിരുന്നോ..?”

 

“നിങ്ങൾ അവളെ വിളിക്കും എന്നാ ദേവി പറഞ്ഞത്. അതുകൊണ്ട്‌ ഇങ്ങനെ ഒരു കോൾ ഞാൻ പ്രതീക്ഷിച്ചില്ല.”

 

“ശെരി ചേച്ചി, ഞാൻ കാര്യത്തിലേക്ക് വരാം. ഇപ്പൊ എനിക്ക് ആവശ്യത്തിനുള്ള സ്റ്റാഫ്സ് ഉണ്ട്. പക്ഷെ മാളിൽ ജോലിക്ക് നില്‍ക്കുന്ന ഒരു ചേച്ചിക്ക് ഉച്ച രണ്ട് മണി വരെ മാത്രമേ നിൽക്കാൻ കഴിയൂ. അതുകൊണ്ട്‌ ഉച്ച രണ്ട് മണി മുതല്‍ രാത്രി എട്ടു മണി വരെ നിങ്ങള്‍ക്ക് നിൽക്കാൻ കഴിയുമോ.” ഞാൻ ചോദിച്ചു.

 

ചേച്ചി എന്തോ ചിന്തിക്കും പോലെ അല്‍പ്പ നേരത്തേക്ക് മിണ്ടിയില്ല.

 

“സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ഉള്ളതുകൊണ്ട് ഈ ടൈമിംഗ് നിങ്ങക്ക് പറ്റിയതാണോ എന്നറിയില്ല.. പക്ഷേ തല്‍കാലം ഈ ഒഴിവാണുള്ളത്. നല്ലപോലെ ആലോചിച്ചിട്ട് സൗകര്യം പോലെ ചേച്ചി എന്നെ അറിയിച്ചാല്‍ മതി.”

 

“എനിക്ക് കുഴപ്പമില്ല സാം. ജോലിക്ക് ഞാൻ വരാം.” ചേച്ചി അല്‍പ്പം വെപ്രാളത്തിൽ പറഞ്ഞു. “പിന്നേ എനിക്ക് ഇരട്ട കുട്ടികളാണ്. ഒരാണും ഒരു പെണ്ണും.. അവർ ഇപ്പൊ ഒന്‍പതിൽ പഠിക്കുന്നു. ഞാൻ ജോലിക്ക് വരും മുമ്പ്‌ ആഹാരം മാത്രം ഉണ്ടാക്കി വച്ചാൽ മതി.. ബാക്കി എല്ലാം അവർ സ്വയം നോക്കിക്കോളും.”

 

“ചേച്ചിക്ക് പ്രശ്നം ഇല്ലെങ്കില്‍ എനിക്കും ഓക്കെ. തിങ്കളാഴ്ച മുതൽ ചേച്ചി വന്നോളൂ.”

 

ശേഷം ശമ്പളവും മറ്റ് കാര്യങ്ങളും എല്ലാം ഞാൻ വിശദമായി പറഞ്ഞു കൊടുത്തു. ശമ്പളത്തിന്‍റെ കാര്യത്തിൽ ചേച്ചിക്ക് നല്ല സന്തോഷമായി.. അവർ പ്രതീക്ഷിച്ചതിലും കൂടുതൽ ആയിരുന്നു. പിന്നെ മാളിൽ നിന്നും നാല്‌ കിലോമീറ്റര്‍ ദൂരം മാത്രമേ ചേച്ചിയുടെ വീട്ടിലേക്കുള്ളത്.

 

അങ്ങനെ എല്ലാം സംസാരിച്ച ശേഷം ഞാൻ വച്ചു.

 

പിന്നേ എനിക്ക് വേറെ ജോലി ഒന്നും ഇല്ലാത്തത് കൊണ്ട്‌ നേരെ വിനിലയുടെ വീട്ടിലേക്ക് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *