ശേഷം റൂമിൽ ചെന്ന് മൂടിപ്പുതച്ച് കിടന്നു. നല്ല സുഖം തോന്നി. ഞാൻ വേഗം മയങ്ങി പോയി.
പിന്നീട് സാന്ദ്ര വന്ന് എന്നെ കുലുക്കി വിളിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്.
“എട്ടുമണി കഴിഞ്ഞു. സാമേട്ടൻ വന്നേ, നമുക്ക് കഴിക്കാം.”
ഞാനും എഴുനേറ്റ് ബാത്റൂമിൽ ചെന്ന് മുഖവും വായും കഴുകിയ ശേഷം ഡൈനിംഗ് റൂമിലേക്ക് ചെന്നു. കഴിച്ച ശേഷം ഞാൻ ഹാളില്‍ സോഫയിൽ തന്നെ കിടന്നു.
ജൂലി ഞങ്ങളുടെ റൂമിന്റെ നടയില്‍ നിന്നിട്ട് എന്നെ കുറെ നേരം നോക്കി. പൂര്‍ണമായി പിണക്കം മാറിയിരുന്നെങ്കിൽ അവളെന്നെ വിളിക്കുമായിരുന്നു.
പക്ഷേ അവള്‍ വിളിച്ചില്ല. അവള്‍ റൂമിന്റെ ഉള്ളില്‍ കേറി ചെന്നു.
“ചേട്ടൻ ഇവിടെയാണോ ഉറങ്ങാൻ പോകുന്നത്…?” മുഖം ചുളിച്ചു കൊണ്ട് സാന്ദ്ര ചോദിച്ചു. ആണെന്ന് ഞാൻ തലയാട്ടിയതും ഒന്നും മിണ്ടാതെ അവള്‍ മുകളിൽ കേറി പോയി.
അമ്മായിയും എന്നെ ആശങ്കയോടെ നോക്കീട്ട് അവരുടെ റൂമിൽ കേറി വാതിലടച്ചു. കുറെ കഴിഞ്ഞ് ഞാൻ എഴുനേറ്റ് റൂമിൽ പോയി.
ലൈറ്റ് ഓണായി കിടന്നു. ജൂലിയും ഉറങ്ങി കഴിഞ്ഞിരുന്നു. അവള്‍ പുതപ്പ് മൂടാതെ തണുത്തു വിറച്ച് ചുരുണ്ടു കൂടിയാണ് കിടന്നത്. നല്ല തണുപ്പ് ഉണ്ടായിരുന്നത് കൊണ്ട് സാധാരണ പുതപ്പിന് പകരം അലമാരിയില്‍ നിന്നും ബ്ലാങ്കറ്റ് എടുത്ത് അവള്‍ക്ക് മൂടി കൊടുത്തു. എന്നിട്ട് ഞാനും ഒരു ബ്ലാങ്കെറ്റും തലയിണയും പിന്നേ എന്റെ മൊബൈലും എടുത്തു കൊണ്ട് ലൈറ്റ് ഓഫാക്കിയ ശേഷം ഹാളില്‍ വന്നു.
ഹാളിലെ ലൈറ്റ് ഓഫാക്കിയ ശേഷം സോഫയിൽ കിടന്നിട്ട് ബ്ലാങ്കറ്റിനെ എന്റെ കഴുത്തു വരെ മൂടി. എന്നിട്ട് മൊബൈല്‍ എടുത്ത് വാട്സാപിൽ ദേവിയുടെ ചാറ്റ് ഓപ്പണ് ചെയ്തു നോക്കി. അഞ്ച് മിനിറ്റ് മുമ്പ് വരെ അവള്‍ ഓൺലൈനിൽ ഉണ്ടായിരുന്നുവെന്ന് കാണിച്ചു. അവൾ എനിക്ക് മറുപടി ഒന്നും ചെയ്തിരുന്നില്ല.
ഉച്ചക്ക് ഞാൻ ചെയ്ത മെസേജിന് അവൾ ഇതുവരെ റിപ്ലൈ ചെയ്യാത്തതിൽ എനിക്ക് വിഷമം തോന്നി. ഞാൻ തെറ്റായിട്ടൊന്നും ചോദിച്ചില്ല.. എന്നിട്ടും അവള്‍ക്ക് ഇത്ര ജാട.