ഏകദേശം മാൾ എത്താറായതും പിന്നെയും ഇടിയും മഴയും തുടങ്ങി. അല്‍പ്പം നനഞ്ഞു കൊണ്ടാണ് ഞാൻ മാളിൽ എത്തിയത്.
എന്റെ കൈലേസ് കൊണ്ട് തലയും മുഖവും തുടച്ച ശേഷം എന്റെ മൊബൈലിനെ എടുത്ത് സൈലന്റിൽ നിന്നും മാറ്റി. സ്കൂളിൽ പോകുന്നത് കൊണ്ടാണ് ഞാൻ അതിനെ സൈലന്റിൽ ആക്കിയിരുന്നത്.
സാന്ദ്രയുടെ കുറെ മിസ്ഡ് കോൾസ് ഉണ്ടായിരുന്നു.
സമയം നോക്കിയപ്പോ രണ്ടു മണി കഴിഞ്ഞിരുന്നു. സാന്ദ്ര ഇപ്പൊ ക്ലാസില്‍ ആയിരിക്കും. പാവം, ഇടി വെട്ടുന്നത് കാരണം നല്ലത് പോലെ പേടിച്ചിട്ടുണ്ടാവും.
*ഞാൻ വിനിലയുടെ കൂടെ സ്കൂൾ വരെ പോയി. അതുകൊണ്ട് മൊബൈൽ സൈലന്റിൽ ആയിരുന്നു. ഇപ്പോഴാ കണ്ടത്. സോറി.* സാന്ദ്രയ്ക്ക് മെസേജ് അയച്ചു.
പക്ഷേ ഒറ്റ ടിക് മാത്രമാണ് വീണത്. ചിലപ്പോ ഇടിവെട്ട് കാരണം അവള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടാവും.
ശേഷം ഞാൻ വെറുതെ ദേവിയുടെ വാട്സാപ് പ്രൊഫൈല്‍ ഓപ്പണ് ചെയ്തു നോക്കി. അതിൽ രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍ കുഞ്ഞിന്‍റെ ഫോട്ടോ ആയിരുന്നു. കാണാന്‍ നല്ല ഭംഗിയും ഉണ്ടായിരുന്നു.
കുഞ്ഞിനെ കണ്ടതും എനിക്ക് മനസ്സിൽ നല്ല വിഷമം തോന്നി. ഒരു കുഞ്ഞിനെ എനിക്കും കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു.
*ഹയ്, ഇത് ദേവിയുടെ കുഞ്ഞാണോ..?* ഞാൻ ദേവിക്ക് ഒരു ടെക്സ്റ്റ് മെസേജ് ചെയ്തു.
അഞ്ച് മിനിറ്റ് കഴിഞ്ഞ് അവള്‍ മെസേജ് നോക്കി. പക്ഷെ റിപ്ലൈ ചെയ്തില്ല. കുറെ നേരം ഞാൻ നോക്കിയിരുന്നു. അപ്പോഴും റിപ്ലൈ വരാത്തത് കൊണ്ട് വാട്സാപ് ക്ലോസ് ചെയ്തു.
അവള്‍ക്ക് അത്ര ജാടയാണെങ്കിൽ ഒഴിഞ്ഞു മാറി നില്‍ക്കുന്നതാണ് നല്ലത്. ഞാൻ തീരുമാനിച്ചു.
മൂന്ന് മണി ആയപ്പോ ചെറിയ മഴയില്‍ നനഞ്ഞു കൊണ്ട് സാന്ദ്ര മാളിൽ ഓടി കേറി വരുന്നത് കണ്ടു. മഴ കാരണം നേരത്തെ വിട്ടതാവും.
സാന്ദ്ര എന്റെ ഓഫിസിലേക്ക് ധൃതിയില്‍ നടന്നു കേറി. എന്നിട്ട് പുറത്തുള്ളവർ കാണാതിരിക്കാനായി കമ്പ്യൂട്ടര്‍ ടേബിളിന്റെ മറവില്‍ നിന്നു കൊണ്ട് അവളുടെ ഷാൾ ഉപയോഗിച്ച് തലയും മുഖവും കഴുത്തും എല്ലാം അവള്‍ തുടച്ചു. ശേഷം നനഞ്ഞിരുന്ന അവളുടെ ടോപ്പിന്റെ മുന്‍ വശവും അവള്‍ തുടച്ചു.