സാംസൻ 4 [Cyril]

Posted by

 

“സാമങ്കിൾ..!!” താഴ്ന്ന ശബ്ദത്തില്‍ വിളിച്ചിട്ട് സുമി ഓടിവന്ന് എന്റെ കാലില്‍ കെട്ടിപിടിച്ചു കൊണ്ട്‌ നിന്നു. ചിരിച്ചുകൊണ്ട് ഞാൻ അവളെ പൊക്കിയെടുത്ത് കൈയിൽ ഇരുത്തി.

 

അപ്പോൾ വിനില എന്നെ അസൂയയോടെ നോക്കി. എന്നാല്‍ ആ ടീച്ചർ എന്നെ കൗതുകത്തോടെ നോക്കി.

 

“എടി കാന്താരി, സ്വന്തം മമ്മിയെ ഇങ്ങനെ അസൂയ പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നോ..? തിരികെ പോകുമ്പോ നിന്റെ മമ്മി എന്നെ ബൈക്കില്‍ നിന്നും തള്ളിയിടും എന്ന തോന്നുന്നത്.” ഞാൻ നല്ലതുപോലെ ശബ്ദം താഴ്ത്തി സുമിയുടേ കാതില്‍ പറഞ്ഞിട്ട് അവളെ താഴെ നിർത്തി.

 

പക്ഷേ വിനിലയും ആ ടീച്ചറും പെട്ടന്ന് ചിരിക്കുന്നത് കേട്ടതും എന്റെ വാക്കുകൾ അവരുടെ കാതിലും എത്തിയെന്ന് മനസ്സിലായി.

 

ഞാൻ ജാള്യതയോടെ അവരെ നോക്കി.

 

“സാം, ഇതാണ് ദേവി ടീച്ചർ. സുമിയുടെ ക്ലാസ് ടീച്ചറാണ്. ഞങ്ങൾ കോളേജ് മേറ്റ്സ് കൂടിയാണ്. ഞാൻ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോ ദേവി ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ദേവി ഈ സ്കൂളിൽ ടീച്ചറായി കേറിയത്. ഇടക്കൊക്കെ നമ്മുടെ വീട്ടിലൊക്കെ വരാറുണ്ട്.”

 

അതും പറഞ്ഞ്‌ വിനില ദേവിയെ നോക്കി. “പിന്നേ ദേവി, ഇതാണ് എപ്പോഴും ഞാൻ പറയാറുള്ള സാംസൻ. സാം എന്നാണ് എല്ലാവരും വിളിക്കുന്നത്.”

 

ഞാൻ ഉടനെ വിനിലയെ ആശ്ചര്യത്തോടെ നോക്കി. എന്നെ കുറിച്ച് എപ്പോഴും പറയാറുണ്ടെന്നോ?! എന്തായിരിക്കും എന്നെ കുറിച്ച് ഇവർ സംസാരിക്കാറുള്ളത്..?

 

ഞാൻ കൂടുതൽ തല പുകയ്ക്കാൻ നിന്നില്ല. ഞാൻ ദേവിയെ നോക്കി.

 

“കണ്ടത്തില്‍ വളരെ സന്തോഷം.” ഞാൻ പറഞ്ഞു. “പിന്നേ ദേവി ടീച്ചറെ ആദ്യം ഞാൻ കണ്ടപ്പോ, വഴിതെറ്റി ഇവിടെ വന്നുകേറിയ അപ്സരസ്സ് ആണെന്നാ ഞാൻ കരുതിയത്. ചിലപ്പോ വേഷദാരിയായി വന്ന സാക്ഷാൽ ദേവി തന്നെയാവും എന്ന സംശയവും ഉണ്ട്.”

 

ഉടനെ ദേവിയുടെ ചുണ്ടില്‍ മന്ദഹാസം വിരിഞ്ഞു. ആരോ നുള്ളിയത് പോലെ കവിൾത്തടഞ്ഞൾ ചുവന്നു തുടുത്തു.. കണ്ണില്‍ നാണം നിറഞ്ഞു കവിഞ്ഞു… വായ താനേ തുറന്നു പോയി.

 

Leave a Reply

Your email address will not be published. Required fields are marked *