പിന്നേ ഫ്രീ ആകുമ്പോ വിളിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള മെസേജ് ആയിരുന്നു ഐഷയുടേത്.
പക്ഷേ ഐഷ തന്നെ ഞങ്ങളെ കുറിച്ച് എല്ലാവരോടും പറഞ്ഞു കൊണ്ട് നടക്കുന്നത് ഓര്‍ത്ത് ദേഷ്യമാണ് വന്നത്.
*ഫോണിലൂടെയുള്ള സംസാരം ഒന്നും തല്‍കാലം നമുക്ക് വേണ്ട. നിനക്കും എനിക്കും അത് ദോഷമായി തീരും.* ഐഷക്ക് ഞാൻ അയച്ചു.
ശേഷം പല കാര്യങ്ങളിലും വ്യാപകമായതും സമയം പറന്നത് ഞാൻ അറിഞ്ഞില്ല.
നാല് മണി കഴിഞ്ഞ് സാന്ദ്ര മാളിലേക്ക് വരുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. സാന്ദ്രയെ കൊണ്ടു പോകാൻ ജൂലി എന്തുകൊണ്ട് വന്നില്ല..?
സാന്ദ്ര എന്റെ ഓഫിസിനകത്ത് വന്നിട്ട് ഒരു കസേര വലിച്ചിട്ടിരുന്നു.
“നിന്നെ കൊണ്ടുപോകാൻ ജൂലി വന്നില്ലേ..?” ഞാൻ ചോദിച്ചു.
“ഇങ്ങനെ തിരക്ക് പിടിച്ച് വണ്ടി ഓടിച്ച് യാത്ര ചെയ്യാൻ ചേച്ചിക്ക് കഴിയുന്നില്ലത്രേ, അതുകൊണ്ട് പഴയത് പോലെ ചേട്ടന്‍ തന്നെ എന്നെ എടുത്താലും കൊണ്ടു വിട്ടാലും മതിയെന്ന് ചേച്ചി എന്നോട് വിളിച്ചു പറഞ്ഞു.”
സാന്ദ്ര പറഞ്ഞത് കേട്ട് എന്റെ മനസ്സിൽ ആദ്യം സന്തോഷമാണ് തോന്നിയത്. പക്ഷേ പെട്ടന്ന് എന്റെ ഉത്സാഹം കെട്ടടങ്ങുകയും ചെയ്തു.
“ചേട്ടന് എന്നെ ശല്യമായി തോന്നുന്നെങ്കിൽ ഞാൻ വല്ല ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാനുള്ള സെറ്റപ്പ് ചെയ്യാൻ മമ്മിയോട് പറയാം.”
അത്രയും പറഞ്ഞിട്ട് അവള്‍ പോകാനായി എഴുന്നേറ്റു.
“നിന്റെ നാടകം മതിയാക്കടി പെണ്ണേ. നിന്റെ ചവിട്ടി പുറത്താക്കിയാലും നി പോകില്ലെന്ന് അറിയാം.” ഞാൻ കടുപ്പിച്ച് പറഞ്ഞതും സാന്ദ്ര പെട്ടന്ന് വായ പൊത്തി ചിരിച്ചു. പക്ഷേ പെട്ടന്ന് തന്നെ ചിരി മാറി മുഖത്ത് ഗൗരവം നിറഞ്ഞു.
“ഞാനിവിടെ നാടകം ഒന്നും കളിച്ചില്ല.” അവള്‍ ചുണ്ട് കോട്ടി. “പിന്നേ എന്നെ അത്ര ചീപ്പാക്കുകയും വേണ്ട.” അവള്‍ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.
പക്ഷേ അത് കാര്യമാക്കാതെ മേശപ്പുറത്ത് വച്ചിരുന്ന ബൈക്ക് ചാവിയും എടുത്തോണ്ട് ഞാൻ പുറത്തേക്ക് നടന്നതും അവളും പിന്നാലെ വന്നു.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും ഒരു സൈഡിൽ കാലിട്ടാണ് അവൾ ഇരുന്നത്. എന്നിട്ട് എന്റെ അരയില്‍ വലത് കൈ ചുറ്റി മുറക്കെ പിടിച്ചിരുന്നു.