എന്തിനും ഏതിനും ഡാഡി തന്നെ വേണം എന്ന അവസ്ഥ വരെ ആയി …….. എല്ലാ സൺ ഡെയിലും എന്ത് തിരക്ക് ഉണ്ടെങ്കിലും ജോയി ഡേയ്സിയെയും മോളെയും കൂട്ടി ഷോപ്പിങ്ങിനും പാർക്കിലും ബീച്ചി ലും സിനിമക്കും ഒക്കെ പോകാ ൻ സമയം കണ്ടെ ത്തുമായിരുന്നു ………. വീക്കേൻഡിൽ ബീച്ചിലും പാർക്കിലും ഒക്കെ പോകുമ്പോൾ കാറ് പാർക് ചെ യ്ത് ജോയ് റൂബിയെ എടുത്ത് നടക്കും അപ്പോൾ വല്ലാത്ത ഇഷ്ട ത്തോടെ ഡെയ്‌സി അവന്റെ കയ്യിൽ തന്റെ കൈ കോർത്ത് പിടിച്ച് അവനെ ചേർന്ന് നടക്കുമ്പോൾ അവൾ പറയും …………
നമ്മൾ എന്ത് കൊണ്ടാ ജോയിച്ചാ നേരത്തെ കണ്ടു മുട്ടാഞ്ഞത് ? ………… എല്ലാം ദൈവ നിച്ഛയം അല്ലെ മോളെ ! ഇപ്പഴാ അതിനുള്ള ഒരു അവസരം നമുക്ക് ഒത്തു കിട്ടിയത് എന്ന് പറഞ്ഞ് അവൻ തന്റെ വലതു കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു നടക്കും ………….
ഇടക്ക് ഡെയ്‌സി പറയും മോളെ ഇങ്ങനെ എടുത്ത് നടന്നാൽ ജോയിച്ചന് കൈ വേദ നിക്കി ല്ലേ ? അവളെ താഴെ നിർത്ത് ജോയിച്ചാ ! അവൾ നടന്നോളും ……….. അത് കേൾക്കുമ്പോൾ റൂബി അവന്റെ കഴുത്തിൽ തന്റെ കുഞ്ഞു കൈക ൾ കോർത്ത് മുറുകെ പിടിച്ച് ഇരിക്കും ! അപ്പോൾ അവൻ പറയും ………. നോക്ക് ഡെയ്‌സി ! മോളെ ഞാൻ എടുത്ത് നടക്കുന്നതാ അവൾക്ക് ഇഷ്ടം ….. ഹും, പപ്പേടെ പുന്നാര മോള് തന്നെ , സംശയം ഇല്ല ! ഡെയ്‌സി അത് പറയുമ്പോൾ ഡേയ്സിയുടെ മുഖത്തേക്ക് നോക്കി റൂബിയുടെ തുടുത്ത കവിളിൽ അവൻ അമർത്തി ചുംബിക്കും …………
അങ്ങനെ വർഷങ്ങൾ കടന്നു പോയി ജോയി ക്ക് ഓഫീസിലേക്ക് പോയി വരാനുള്ള സൗകര്യത്തി നായി ജോയി ടൗണിന ടുത്ത് ഓഫിസിനോട് ചേർന്ന് അവർ ഒരു വീട് വാങ്ങി താമസം ആയി ……. മെല്ലെ മെല്ലെ ജോയി തന്റെ ബിസിനസ്സ് സ്ഥാപനം പാടി പടി യായി വിപുലി കരിച്ചു ഇപ്പോൾ ഓഫിസിലും ഫീൽ ഡിലും ആയി എട്ട് പത്തു സ്റ്റാഫുകൾ പണിയെ ടുക്കുന്നുണ്ട് ………