കുഞ്ഞുന്നാൾ മുതലേ പഠിക്കാൻ ബഹു മിടുക്കിയായിരുന്നു ഡെയ്‌സി ! അത് കൊണ്ട് തന്നെ മാത്തായിക്കും റോസമ്മക്കും ഡേയ്സിയെ വല്യ ഇഷ്ടം ആയിരുന്നു ……… കാരണം തങ്ങൾക്കു അന്യ മായതു തങ്ങളുടെ ഏക മകൾ ഡെയ്‌സിക്കു സാധ്യ മാകണം ! തങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ പാടത്തും പറമ്പിലും ചെറിലും കഷ്ടപ്പെടുന്നത് പോലെ ഉള്ള ഒരു ഗതി തങ്ങളുടെ പൊന്നു മോൾക്ക് വാരാൻ പാടില്ല എന്ന കാര്യം അവർ ഇരുവർക്കും നിർബന്ധം ആയിരുന്നു …………
നല്ല മാർക്കോ ടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തി യാക്കിയ മക്കളോട് വലുതാകുമ്പോൾ ആരാകണം എന്ന് ചോദിചാൽ അവൾ പറയും എനിക്ക് ഒരു ടീച്ചർ ആകണം എന്ന് …….. കഠിനമായ പ്രയത്നത്തി നോടുവിൽ വർഷങ്ങൾക്ക് ശേഷം ഡേയ്സിക്ക് ആ ഒരു ലക്ഷ്യത്തിലെത്താനായി എങ്കിലും ജോലിയോ ടൊപ്പം ഇപ്പോഴും പല വിഷയങ്ങളിലും പഠനവും റിസർച്ചും ഒക്കെ അവൾ തുടരുന്നുണ്ട് ………..
മറ്റ് എന്തിലും മേലെ ആയിരുന്നു ഡെയ്‌സി ക്ക് തന്റെ ജോലിയും പഠനവും ……… അതിനിട യിൽ വിവാഹ പ്രായം കഴിഞ്ഞ് നിന്ന തന്റെ മകളെ മത്തായി അവരുടെ ഇടവകയിലെ കൊച്ചുതോമ യുടെ മകൻ ജോർജുമായി വിവാഹം ഉറപ്പിച്ചു ………. ദുബായിൽ എഞ്ചിനീയർ ആയിരുന്ന ജോർജിനു usa യിലേക്ക് പോകാമായിരുന്നു കൂടുതൽ താല്പര്യം അതിനുള്ള ശ്രമത്തിനിടയിൽ ആയിരുന്നു അവരു ടെ വിവാഹം നടന്നത് ……….
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം ജോർജ് അമേരിക്കയിലേക്ക് പോയി അപ്പോഴാണ് ഡേയ്സി ഗർഭിണി ആണെന്ന് അറിയുന്നത് ……… ഒരു വർഷം കഴിഞ്ഞ് ലീവിന് വന്ന ജോർജ് ഒരു മാസം ഡെയ്‌സിയോടും കുഞ്ഞിനോട് ചിലവഴിച്ചു അമേരിക്കയിലേക്ക് മടങ്ങി പോയി ……….
അതിന് ശേഷം അവൻ ഡേയ്സിയെ വിളിക്കാ റൂം ഇല്ല വർഷം രണ്ട് കഴിഞ്ഞിട്ടും ജോർജ് നാട്ടിൽ വന്നിട്ടും ഇല്ല …….. മത്തായി വിവരം തിരക്കി ഇടക്കൊക്കെ ജോർജിന്റെ വീട്ടിൽ പോകുമെങ്കിലും മിക്കവാറും ജോർജിന്റെ അപ്പനും അമ്മയും ആയി വഴക്ക് ഉണ്ടാക്കി ആയിരിക്കും അവിടുന്ന് മടങ്ങി വരുക ………