ശ്രീകലാസംഗമം [TGA]

Posted by

“എന്തോ സാധനം , എതിൻറ്റെ മോളിന്ന്”

“ആ തട്ടിൻപുറത്തു നിന്ന്, നീ കൂടെ വാ”

“എത് ആ വലിയ പഴയ റേഡിയോയോ എനിക്കോന്നും വയ്യ.. ഞാൻ പിടിച്ചാലോന്നും അത് അനങ്ങൂല, പിന്നെയല്ലെ മോളിന്ന് താഴെയെറക്കാൻ, ഒന്നു പോയെ…, അതവിടെയിരിക്കട്ട് എന്തിനിപ്പ  താഴെയിറക്കണ?“

വളരെ പഴയ റേഡിയോകൾക്ക് ഒരു വലിയ തടിപ്പെട്ടിയുടെ വലിപ്പം കാണും. പ്രവർത്തന രഹിതമാണെങ്കിലും ഇടക്കിടക്ക് അതെടുത്ത് താഴെക്കിറക്കി വയ്ക്കുന്നത് വിജയമ്മയുടെ ഒരു ഹോബിയാണ്.

“ഇങ്ങനെയിരുന്നോ, ശരീരമനങ്ങല്ല്. പിത്തം പിടിക്കെയുള്ളു ചാവെയുള്ളു., ആ ചെറുക്കനെയും സമയത്ത് നോക്കിയാ കാണൂല്ല” മഹെഷ് ട്യൂഷന് പോയിരിക്കുകയാണ്

“നല്ല കാര്യം. എന്നിട്ടു വേണം അവൻറ്റെ നടുവും കൂടി ഉളുക്കാൻ, നിങ്ങളു ചെന്ന് അച്ഛനോട് പറ.”

“അവനെ താങ്ങാനോന്നും എനിക്കു വയ്യ.” വിജയമ്മക്കു ചൊറിഞ്ഞു വന്നു.

“അപ്പ പിന്നെ അതവിടെ ഇരിക്കട്ട് “

“ഒരു വഹക്കു കൊള്ളത്ത ജന്തു” ഒരൽപം ഉറക്കെ പറഞ്ഞുകൊണ്ട് വിജയമ്മ ദേഷ്യത്തിൽ  യൂടേണടിച്ചു പോയി.

“ഓ പിന്നെ.. “ കൊഞ്ഞനം കുത്തികൊണ്ട് ശ്രീകല ഫോണും എടുത്ത് കിടക്കയിലെക്കു മറിഞ്ഞു.ഒരരമണിക്കൂറ് കഴിഞ്ഞു കാണും

“കയ്യോ….” വിജയമ്മയുടെ മോങ്ങല് കേട്ട് ശ്രീകല ഞെട്ടിയെഴുന്നെറ്റു.ഓടി വിജയമ്മയുടെ മുറിയിൽ കേറിയ അവൾ കണ്ടത് നടുവും തിരുമി കിടക്കയിലിരിക്കുന്ന അമ്മയെയാണ്.തൊട്ടടുത്ത് വടി വിഴുങ്ങിയ കണക്ക് അയൽക്കാരൻ  രാഹുലും.

ഇവനെങ്ങനെ ഇതിനകത്ത് !!)

“ആവൂ… എൻറ്റെ നടു…” വീജയമ്മക്ക് നടു പിടിച്ചതാണ്. ഒരു മേശ ചുവരിനടുത്തെക്ക് പിടിച്ചിട്ടിട്ടുണ്ട്, മുകളിലെ ഗുഹ കണക്കുള്ള തട്ടിൻപുറവും  തുറന്നിട്ടിട്ടുണ്ട്  .ശ്രീകലക്കു കാര്യം മനസ്സിലായി. കെട്ടിയോനെ വിളിക്കാൻ മടിച്ചിട്ട് അമ്മച്ചി ചെക്കനെ സഹായത്തിന് വിളിച്ചു കേറ്റിയതാണ്.

“ആൻറ്റിടെ നടുവുളിക്കി ചേച്ചി.”  പെട്ടുപോയ അമ്പരപ്പിൽ രാഹുൽ ശ്രീകലയെ നോക്കി പറഞ്ഞു. അവൾ മനസ്സിലായെന്ന മട്ടിൽ തലയാട്ടി. ചെന്ന് വിജയമ്മയെ പൊക്കിയെടുത്തു. (നൂലു പോലെയാണിരിക്കുന്നതെങ്കിലും തള്ളക്ക് നല്ല ഭാരം.)

“കൊഴപ്പമില്ല… ഒന്നു കെടന്നാ മതി…

“ഇതിൻറ്റെക്കെ വല്ല ആവിശ്യോമുണ്ടാ…”

Leave a Reply

Your email address will not be published. Required fields are marked *