ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Posted by

സിസ്റ്റർ ആ മുറിയിലേയ്ക്ക് കടന്നുവന്നതേ കുട്ടി നേഴ്‌സുമാർ ഭയഭക്തി ബഹുമാനത്തോടെ മുയൽ കുഞ്ഞുങ്ങളെപ്പോലെ ഒരു മൂലയ്ക്ക് പതുങ്ങുന്നതും അവരുടെ മുഖത്തുണ്ടായിരുന്ന ചിരിമാഞ്ഞ് ഒരു ഭീകരജീവിയെ കണ്ട ഭാവം കടന്നു വരുന്നതും ശ്യാം ശ്രദ്ധിച്ചു.

അതിനാൽ തന്നെ ശ്യാം ഇരുന്നിടത്തു നിന്നും തനിയെ എഴുന്നേറ്റ് പോയി.

“ഇതാണോ ബെറ്റി സിസ്റ്റർ” എന്ന് ശ്യാമിന് മനസിലാകുന്നതിന് മുൻപ് അവർ ആപാദചൂടം ശ്യാമിനെ ഒന്ന് നോക്കി ; ചെറിയ മന്ദഹാസത്തോടെ “ശ്യാം ആണല്ലേ?” എന്ന് ചോദിച്ചു.

“അതെ” എന്ന ഉത്തരത്തിന് ശേഷം ശ്യാമിനെ ശ്രദ്ധിക്കാതെ ബെന്നിയുടെ സുഖവിവരങ്ങൾ അവർ ശേഖരിക്കുകയും, കാലിലെ വെയ്റ്റിനെപ്പറ്റിയും, ശരീരം സ്‌പോഞ്ച് ചെയ്യുന്നതിനുള്ള കാര്യങ്ങളെപ്പറ്റിയും നേഴ്‌സിങ്ങ് സ്റ്റുഡന്റുകളോട് ചില കൽപ്പനകൾ പുറപ്പെടുപ്പിക്കുന്ന അവസരത്തിലാണ് ശ്യാം മേൽപ്പറഞ്ഞ നിരീക്ഷണങ്ങൾ എല്ലാം നടത്തിയത്.

അവർ അവിടെ നിൽക്കുന്ന ഓരോ മിനിറ്റിലും അവരുടെ പ്രകടനത്തിന്റെ മാസ്മരീകതയാൽ പ്രായം ഒരോ വയസായി കുറയുന്നതായി ശ്യാമിന് തോന്നി.

എത്രവയസ് കാണും? ശ്യാം ആലോചിച്ചു..

കാഴ്ച്ചയിൽ 36 വയസ് പറയും, എന്നാൽ അവരുടെ സ്‌ക്കിന്നും ഒരു മേക്കപ്പുമില്ലാത്ത ചൊടികളുടെ ചുമപ്പും, മഠത്തിലമ്മമാരുടെ ഒട്ടും എക്‌സ്‌പോസ്ഡ് അല്ലാത്ത ഡ്രെസ് പോലും അരയിലെ നാടയാൽ അവർ ശരീരത്തിന്റെ നിമ്‌നോൻമതകൾ ആകുന്നത്ര പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നുന്ന വസ്ത്രവിധാനവും പ്രായം 30 വയസ് വരെ കുറയ്ക്കാം എന്ന് ശ്യാമിന് തോന്നി. എങ്കിലും 34 വയസെങ്കിലും അവർക്കുണ്ടായിരുന്നിരിക്കണം.

അതിനൊപ്പം തന്നെ അവനിത്ര കൂടി ചിന്തിച്ചു “ഹൊ ഈ വേഷത്തിലും ഈ പ്രായത്തിലും ഇവരിങ്ങിനാണെങ്കിൽ ചെറുപ്പത്തിൽ എന്തായിരുന്നിരിക്കണം?!!!”

അവരുടെ സന്ദർശ്ശനവും, ശ്യാമിന്റെ മനോരാജ്യവും രണ്ടോ മൂന്നോ മിനിറ്റിനാൽ സമാപിച്ചു. ആ മുറിവിട്ടുപോയിട്ടും അവർ അവശേഷിപ്പിച്ച മസ്മരീക തേജസ് മുറിയിൽ തങ്ങിനിൽക്കുന്നതായി ശ്യാമിന് മനസിലായി.

വാതിലടച്ച് കുറ്റിയിട്ട് വന്ന ശ്യാം ആദ്യം പറഞ്ഞത് “അവരൊരു ആറ്റൻ പീസാണല്ലേ?” എന്നായിരുന്നു. സ്വതവേ മാമൂൽപ്രിയനായ ബെന്നി രൂക്ഷമായി ഒന്ന് നോക്കിയതിനാൽ ശ്യാം തികട്ടിവന്ന അടുത്ത ഡയലോഗ് വിഴുങ്ങി..

ഈ കൂടിക്കാഴ്ച്ചക്ക് ശേഷം ശ്യാമിന്റെ ശ്രദ്ധ നേഴ്‌സിങ്ങ് കോളേജ് കെട്ടിടത്തിലേയ്ക്കും, കന്യാസ്ത്രിമാരിലേയ്ക്കും ആയി. ആശുപത്രിയിൽ പോകാനുള്ള മടി പോലും വളരെ പെട്ടെന്ന് അവന് ഇല്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *