പ്രഭാവലയം [Kafka]

Posted by

കഴിക്കാൻ ഇരുന്ന ഞാൻ ഉപ്പുമാവിൽ ചിത്രം വരച്ചു കൊണ്ടിരുന്നു, അത് കണ്ട വെല്ലിമ്മ: മോന് ഇതൊന്നും ഇഷ്ടല്ലല്ലേ, സാരമില്ല നാളെ വെല്ലിമ്മ ഇടിയപ്പം ഇണ്ടാക്കി തരാം, ശ്രീദേവി(അമ്മ) പണ്ട് പറഞ്ഞത് ഓർമ ഇണ്ട് നിനക്ക് ഇടിയപ്പം ഇഷ്ടമാണെന്ന്. ഞാൻ: അതൊന്നും വേണ്ട വെല്ലിമ്മ, എനിക്ക് അങ്ങനെ ഭക്ഷണ കാര്യത്തിൽ വല്യ നിർബന്ധം ഒന്നുമില്ല, പിന്നെ ഈ ഉപ്പുമാവ് അത്ര ഇഷ്ടമല്ല, നിന്നാലും വീട്ടിൽ ചിലപ്പോ ഇണ്ടാക്കുമ്പോ ഞാൻ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാറുണ്ട്.

വെല്ലിമ്മ: അയ്യോ, ഇവിടെ അതൊന്നും ഇല്ലല്ലോ, നീ ഈ ചെറുപഴം കൂട്ടി കഴിക്കു എന്ന് പറഞ്ഞ് പഴം എന്റെ നേരെ നീട്ടി, എനിക്ക് അങ്ങനെ കഴിച്ചു ശീലം ഇല്ലായിരുന്നു. അതു നോക്കി ഇരുന്ന എന്റെ നേർക്ക് വെല്ലിമ്മയുടെ പാത്രത്തിൽ നിന്ന് ഒരു ഉരുള ഉരുട്ടി തന്നു, ആദ്യം ഒന്ന് അമ്പരന്നു എങ്കിലും, പിന്നെ ഞാൻ അത് കഴിച്ചു. രണ്ടാളും മുഖത്തോടു മുഖം നോക്കി ചിരിച്ചു. ബാക്കി അന്ന് പതിവ് പോലെ ഉച്ച വരെ ഓൺലൈൻ ക്ലാസ്, പിന്നെ ഒരുമിച്ചു ഊണ് അങ്ങനെ ഒക്കെ അങ്ങ് പോയി.

വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് ബോർ അടിച്ചു തുടങ്ങിയിരുന്നു. ഒന്നും ചെയ്യാനില്ലാതെ ഇരുന്നു മടുത്തു.

വീട്ടിൽ വലയിച്ചന്റെ കാർ ഇണ്ടായിരുന്നു. ഹോസ്പിറ്റൽ ഇൽ ഒക്കെ പോകാൻ, ഡ്രൈവർ നെ വിളിച്ചു പോകുമായിരുന്നു. ഇപ്പൊ കുറച്ചായി എടുത്തിട്ട്

ഞാൻ: വെലിമ്മേ, ആ കാർ ന്റെ കീ ഇവിടെ ഇണ്ടോ ? ഞാൻ അതൊന്നു അനക്കി ഇടട്ടെ, വെറുതെ കിടന്നാൽ അതിന്റെ ബാറ്ററി ഡൌൺ ആകാൻ ചാൻസ് ഉണ്ട്.

വെല്ലിമ്മ: ഹാ, ഞാൻ അത് മോനോട് പറയാൻ ഇരിക്കയാർന്നു, കുറച്ചു സാധങ്ങളും വാങ്ങാൻ ഇണ്ടേ, മോനൊന്നു കവല വരെ പോയി വാങ്ങി വരാമോ?

ഞാൻ : അതിനെന്താ വെല്ലിമ്മ, ഞാൻ എന്തായാലും വെറുതെ ഇരുന്നു മുഷിഞ്ഞിരിക്കയാ, പോയി വരാം വെല്ലിമ്മ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തന്നു, ഞാൻ വണ്ടി എടുത്തു ആദ്യം പമ്പ് ഇൽ പോയി, പിന്നെ കവലയിൽ ഒക്കെ പോയി വന്നു.

Leave a Reply

Your email address will not be published. Required fields are marked *