“ഞനെന്റെ മാക്സിമം നോക്കി.
“മ്മ്…
“ഞാനൊരു കാര്യം പറഞ്ഞാൽ താൻ ആരോടും പറയരുത്.
“എന്താ…?
“ഇന്ന് ഒളിച്ചോടിയില്ലേ…എന്റെ കല്യാണ ചെക്കൻ . അവനൊരു പ്രേമം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു.
“ങേ ..
“യാ…പെണ്ണുകാണാൻ വന്ന സമയം തന്നെ അവൻ പറഞ്ഞിരുന്നു. ഇന്റർ കാസ്റ്റ് ആയതിനാൽ അല്പം പ്രശ്നം ഉണ്ടാകും എന്നും.
“ഓക്കേ.
“ആക്ച്വലി.. എന്റെയും അവന്റെയും പ്ലാൻ ആയിരുന്നു ഈ മാര്യേജ്. അവൻ ഇന്ന് ഒളിച്ചോടുമെന്ന് എനിക്ക് അറിയാമായിരുന്നു.ഒരേ പന്തലിലെ വിവാഹം ആകുമ്പോൾ എന്റെ കല്യാണം നടന്നില്ലെങ്കിലും എന്റെ പെങ്ങളുടെ കല്യാണം നടക്കുമല്ലോ എന്ന് കരുതി
“വാട്ട് ദി….? താൻ എന്തൊക്കെയാ ഈ പറയണേ.
“യെസ്. ഒരു കുടുംബം,കുട്ടികൾ.. അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. മാനസികമായി എനിക്ക് ഒരിക്കലും യോജിച്ചു പോകാൻ കഴിയാത്ത കാര്യങ്ങളാണ്. ഒരു 1 കൊല്ലം കൂടി സമയം കിട്ടിയാൽ ഞാൻ പുറത്തേക്ക് പോകും. IELTS ന് ട്രൈ ചെയ്യുന്നുണ്ട്. പിന്നെ പണം അറേഞ്ച് ചെയ്യാനുള്ള കാലതാമസം ആണ്. അതിനിടയിൽ ആണ് ഈ കല്യാണം ഇഷ്യൂ വന്നത്. സോ.. വേറെ വഴി ഇല്ലായിരുന്നു.
“താൻ ആള് കൊള്ളാമല്ലോ…അപ്പോൾ തന്റെ കല്യാണം മുടങ്ങുന്നു, അനിയത്തി മാത്രം കെട്ടുന്നു.. തനിക് സമയം കിട്ടുന്നു…സഭാഷ്. സോ. എല്ലാം പ്ലാൻ പോലെ ഹാപ്പി എൻഡിങ് ആയല്ലോ..
“ഇല്ലാ.. ഒരു പ്രശ്നമുണ്ട്
“അതിനി എന്താ…?
“മാധവി.. ഐ മീൻ എന്റെ പെങ്ങൾ. എന്റെ കല്യാണം നടന്നാൽ മാത്രമേ അവളും കല്യാണം കഴിക്കുള്ളൂ എന്ന വാശിയിൽ ആണ്.
“അത്രയേ ഉള്ളോ.. താൻ ഈ പറഞ്ഞതൊക്കെ പെങ്ങളോട് പറ. വെളിയിൽ പോകണം, ടൈം വേണമെനൊക്കെ..
“ഇല്ല. അവൾക് അറിയാം. കല്യാണം മുടങ്ങിത് ഒഴിച്ച് എല്ലാം അവൾക്കറിയാം. പക്ഷെ.. എനിക്കൊരു ജീവിതം ഉണ്ടായാലേ അവൾക്കും ഒന്നിന്റെ ആവശ്യം ഉള്ളു എന്നാ പറയണേ. വാശിക്കാരിയാ..
“ശോ.. ഇനിയിപ്പോൾ എന്ത് ചെയ്യും…?
അൽപനേരം ഇരുവർക്കുമിടയിൽ നിശബ്ദത മാത്രമായിരുന്നു.
മാനസി :-സിദ്ധാർഥ്…
“മ്മ്.
“വിൽ യൂ മ്യാരി മി?
“ങേ..” ഇതെന്ത് മൈർ എന്ന ഭാവത്തിൽ ഞാൻ മാനസിയെ നോക്കിയിരുന്നു.