അവളുടെ കണ്ണിൽ കല്യാണം മുടങ്ങിയതിന്റെ വിഷമം ഒന്നും കാണാൻ ഇല്ലായിരുന്നു. നിർവികാരയായിരുന്നു അവൾ. ഇവളെ ഞാൻ എന്ത് ആശ്വസിപ്പിക്കാനാണ് 🙄.
“ഹായ്…. ” എന്നെ കണ്ടപാടെ അവൾ തന്നെ ആദ്യം വിഷ് ചെയ്തു.
“ഹായ്..
“അമ്മ കാര്യം പറഞ്ഞു. അമ്മയുടെ വിഷമം കൊണ്ട് പറഞ്ഞതാ. കാര്യമാക്കണ്ട.
“കല്യാണം മുടങ്ങിയതിൽ തന്റെ മുഖത്ത് വിഷമം ഒന്നുമില്ലലോ..
“അഹ്. വിഷമിച്ചിട്ടു എന്ത് ചെയ്യാനാ.
“സോറി…തന്റെ പേര്…?
“മാനസി. അല്ല.. എന്താ പേരു?
“സിദ്ധാർഥ്.
“മ്മ്.. അമ്മയ്ക്ക് എന്റെ കല്യാണം നടത്തണം. പാവം എന്റെ സമ്മതം കിട്ടാൻ തന്നെ പാടുപെട്ടു. പക്ഷെ അവസാനം അതിങ്ങനായി.
“എന്ത് പറ്റി..? തനിക് കല്യാണത്തിൽ താല്പര്യമില്ലെ…?
“ഏയ്……അല്ല, സിദ്ധാർദ്ധിനും കല്യാണം വേണ്ട എന്നാണല്ലോ ആഗ്രഹം. ശ്രീദേവിയാന്റി പറഞ്ഞു.
“ഓ.. അമ്മ സംസാരിച്ചോ..?
“മ്മ്
“ആക്ച്വലി അവരുടെ വിചാരം ഞാൻ മാര്യേജിനു സമ്മതിക്കും എന്നാണ്. തന്നെ ഒന്ന് ആശ്വസിപ്പിക്കാം എന്ന് കരുതി വന്നതാ ഞാൻ.
“എന്നെ കണ്ടാൽ ആശ്വസിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നുണ്ടോ.
“അഹ്.. അതില്ല.
“താൻ ആന്റിയോട് പറയണം. തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന്. ഒരു മയത്തിൽ പറഞ്ഞാൽ മതി.പാവം നല്ല വിഷമത്തിലാ.
“ഹും. അമ്മയുടെ വിഷമം ഈ ഇടയ്ക്കൊന്നും തീരില്ല.
“ഏയ്.. താൻ വിഷമിക്കാതെ.. ഇവൻ പോയാൽ വേറൊരു പയ്യൻ…
“ഹും..അതത്ര എളുപ്പമല്ല…
“എന്ത് എളുപ്പമല്ല…പയ്യന്മാർ ഒക്കെ വരുമെടോ…
“എനിക്ക് കല്യാണം കഴിച്ചു ഒരു കുടുംബമായി ജീവിക്കണമെന്നൊന്നും ആഗ്രഹമില്ല.
“അപ്പോൾ കല്യാണത്തിന് സമ്മതിച്ചതോ…?
അമ്മയുടെ വിഷമം മാറ്റാൻ ആണോ..?
“അല്ല. എന്റെ പെങ്ങൾക്ക് വേണ്ടി..
“മനസിലായില്ല…!!
“എനിക്കൊരു പെങ്ങൾ കൂടിയുണ്ട്. അറിയാമല്ലോ.. അവളുടെയും കല്യാണം ഇന്നാ.അവൾക് ലൗ മാര്യേജ് ആണ്.ഞാൻ കെട്ടാതെ നില്കുന്നത്കൊണ്ട് അവളുടേത് നടക്കാതെ ഇരിക്കുവായിരുന്നു.ഞാൻ കെട്ടിയാലേ അവൾ കേട്ടുള്ളു പോലും. ജാതക പ്രകാരം അവൾക് ഇതാണ് കല്യാണ സമയം.അത് കൊണ്ടാ ഇങ്ങനെ ഒരുമിച്ച് നടത്തുന്നത്.
“ങേ…അതിനെന്താ..? അവളെ കെട്ടിച്ചുകൂടെ ആദ്യം.
“സിദ്ധാർഥ്…. അവൾ വാശിയിലാ…അമ്മയുടെ വിഷമം കാരണമാ ഞാൻ മാര്യേജിനു റെഡി ആയത്.
“തനിക് നന്നായി ഒന്ന് വീട്ടിൽ പ്രഷർ ചെയ്തുകൂടെ..?