യക്ഷി 3 [താർക്ഷ്യൻ]

Posted by

 

എന്നെയും രജിതയും കണ്ട ഉടനെ മൂപ്പനിൽ നിന്നും രക്ഷപ്പെടാൻ തക്കം പാർത്തു നിന്ന രേഷ്മ മിസ്സ് ചാടി എണീച്ചു പറഞ്ഞു

“ആഹ് വാ മക്കളെ ക്‌ളീൻ ചെയ്യാനുള്ളത് കാണിച്ചു തരാം”

അണ്ടിമൂപ്പന് ഞങ്ങളുടെ വരവ് ഒട്ടും ഇഷ്ടപ്പെട്ടില്ല.

“പൊട്ടിക്കാതെ ഒക്കെ ചെയാൻ അറിയാമോ? പൊട്ടിച്ചു കഴിഞ്ഞാൽ നിങ്ങടെ കൈയീന്ന് പൈസ വാങ്ങും പറഞ്ഞേക്കാം”

അണ്ടി മൂപ്പൻ നീരസത്തോടെ ആളാവാൻ വേണ്ടി പറഞ്ഞു. ഞാൻ തല കുലുക്കി.

എന്നാൽ രജിത എടുത്ത വായിക്കു പറഞ്ഞു

“പൊട്ടിക്കാതെ ചെയ്‌താൽ സാറ് ഇങ്ങോട്ടും പൈസയൊന്നും തരില്ലല്ലോ”..

ആ കൗണ്ടർ കേട്ട് അന്ന മിസ് ചിരി പുറത്തു വരാതെ ചുണ്ട് ഉള്ളിലേക്ക് പിടിച്ചു മറ്റെങ്ങോട്ടോ നോക്കി. രേഷ്മ മിസ്സ് ആണെങ്കിൽ ചിരിയും സന്തോഷവും പുറത്തു കാണിക്കാതെ ഇരിക്കാൻ തല കുനിച്ച് ചിരി കടിച്ച് പിടിച്ച് അവിടെയുള്ള ലോഗ് ബുക്ക് മറിച്ച് മറിച്ചു നോക്കുകയാണ്.

അണ്ടിമൂപ്പൻ ആകെ പാന്റിൽ മുള്ളിയ അവസ്ഥ ആയി. പെട്ടന്ന് ചളിപ്പ് മാറ്റാൻ വേണ്ടി റൂമിന്റെ മൂലയിലേക്ക് ചൂണ്ടി പറഞ്ഞു.

“മനു.. അതാ അവിടെ എല്ലാം കൂടെ കൂട്ടി വെച്ചിട്ടുണ്ട് വേഗം തുടങ്ങിക്കോ എനിക്ക് ടൈം ആയി രേഷ്മ മിസ്സിനെ ഞാൻ എല്ലാം ഏൽപ്പിച്ചിട്ടുണ്ട്”

ഉള്ളീന്നു തള്ളി വന്ന ചിരി ഞാൻ പാട് പെട്ട് നിയന്ത്രിച്ച് “ശരി സാർ” എന്ന് പറഞ്ഞു.

അണ്ടി മൂപ്പൻ തിരക്കിട്ട് സ്കൂട്ട് അടിച്ചു. അണ്ടി പോയ ഉടനെ വാ മക്കളെ എന്നും പറഞ്ഞ് രേഷ്മ മിസ് ഞങ്ങളെ അങ്ങോട്ട് കൊണ്ടു പോയി. അങ്ങോട്ട് നടക്കുന്നതിനിടയിൽ മിസ്സ് കാണാതെ ഞാൻ അവിശ്വസനീയതയോടെ രജിതയെ നോക്കി. “ഹും” എന്ന് പറഞ്ഞു മുഖം കൊട്ടി അവൾ തല തിരിച്ചു. അതുകണ്ട് എനിക്കവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.

 

ലാബിൻ്റെ അവസാനം പലതരം ഇൻസ്ട്രുമെൻറ്സും ബുക്കുകളും എല്ലാം വെച്ച ഒരുപാട് തടിയൻ ഷെൽഫുകൾ ഒരു ചുമരിൽ നിന്നും മറു ചുമര് വരെ റൂമിനു കുറുകെ നിരത്തി ഇട്ടിട്ടുണ്ട്. അതിന്റെ ഒരറ്റത്തു കുറച്ചു സ്ഥലം ഒരു വാതിൽ പോലെ ഒഴിച്ച് ഇട്ടിട്ടുണ്ട്. ഒന്നര ആൾക്ക് കഷ്ട്ടിച്ചു കടന്നു പോവാൻ പാകത്തിൽ. അതിനപ്പുറം, അതായതു ഷെൽഫുകളുടെ പുറകു വശം ശരിക്കുമൊരു റൂം പോലെയാണ്. പൂർണമായും ഒറ്റപ്പെട്ട നിലയിലുള്ള ഒരു സ്‌പേസ്. അതിന്റെ അവസാനം ചുമരിനോട് ചേർന്ന് അരപ്പൊക്കത്തിൽ ഒരു ചെറിയ കൊട്ടത്തളവും കഴുകാനുള്ള ടാപ്പും. നിലത്തു  ഒരുപാട് ചാക്ക് കെട്ടുകളും, ഉപകരണങ്ങളുടെ കവറുകളും, അതും ഇതും എല്ലാം ആയി ചണ്ടി ചപ്പ് ചവറുകളുടെ ഒരു ഷോറൂം തന്നെ ഉണ്ട്. പിന്നെ ഒരു കാർഡ് ബോർഡ് പെട്ടിയിൽ ഞങ്ങൾക്ക് വൃത്തിയാക്കാൻ ഉള്ള ഉപകരണങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *