യക്ഷി 3 [താർക്ഷ്യൻ]

Posted by

“പോടാ വേഗം റൂമിൽക്കയറി മുഖം കഴുകി ഇരുന്ന് പഠിക്കാൻ നോക്ക്. നിന്റെ മുഖം ഒക്കെ ശരിയായിട്ട് ഭക്ഷണം കഴിക്കാൻ വന്നാൽ മതി”… ‘അമ്മ ഭീതിയോടെ പപ്പയുടെ കാറിന്റെ ഹെഡ്‌ലാമ്പിലേക്ക് നോക്കി ശബ്ദം കുറച്ച് ഝടുതിയിൽ എന്നോട് പറഞ്ഞു..

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ റൂമിലേക്ക് കയറാൻ ഒരുങ്ങവെ പല്ലു കടിച്ചുകൊണ്ട് അമ്മ പറഞ്ഞു…

“എടാ പൊട്ടാ.. മുകളിലെ റൂമിലേക്ക് പോടാ”..

ശരിയാണ്, താഴെയാണെങ്കിൽ പപ്പ വന്നാൽ ഇടക്ക് റൂമിലേക്ക് വരികയോ അല്ലെങ്കിൽ എന്തെങ്കിലും കാര്യത്തിന് വിളിക്കുകയോ ചെയ്യാറുണ്ട്.. മുകളിലെ റൂം ആവുമ്പോൾ അങ്ങനെ വിളിക്കാറോ വരാറോ ഇല്ല. ഈ കോലത്തിൽ എന്നെക്കണ്ടാൽ എന്തായാലും പുള്ളി പൊക്കും, സംശയം തോന്നിയാൽ എന്നെയും അമ്മയെയും സെപ്പറേറ്റ് നിർത്തി ചോദിക്കും. ആ പൊരുത്തക്കേടിൽ ആയിരിക്കും പൊക്കുക. അതുകൊണ്ട് മാക്സിമം നേരെയുള്ള എൻകൗണ്ടർ കുറക്കുന്നത് തന്നെയാണ് നല്ലത്..

 

ഞാൻ അതിശീഘ്രം സ്റ്റെയർ കയറി മുകളിലുള്ള റൂമിലേക്ക് ഓടിക്കയറി വാതിലടച്ചു. വാതിലിൽ ചാരി നിന്ന് കിതച്ചു.. ഒന്ന് റൂമിൽ എത്തിയല്ലോ അത്രയും സമാധാനം… അമ്മയുടെ ചീത്തയും അടിയും കേട്ടെങ്കിലും ഈ കേസ് നീട്ടി കൊണ്ടുപോകാനോ പപ്പയിലേക്ക് എത്തിക്കാനോ അമ്മക്ക്  താൽപ്പര്യം ഇല്ല എന്നത് നല്ല ലക്ഷണം തന്നെ..!

 

‘ ഡും ഡും ഡും ഡും ‘….

 

സാധാരണ ഒറ്റ തവണ കാളിംഗ് ബെൽ മുഴക്കാറുള്ള പപ്പ വാതിൽ പൊളിയുമാറ് ഉച്ചത്തിൽ ഇടിക്കുകയാണ്…

അല്ല… അതൊരു നല്ല ലക്ഷണമല്ല..! അസാധാരണമാം വിധം എമർജൻസി ഉണ്ടെങ്കിൽ മാത്രമേ പപ്പ അങ്ങനെ ചെയ്യാറുള്ളു.. സാധാരണ ഗതിയിലേക്ക് വന്നുകൊണ്ട് ഇരുന്ന എന്റെ ഹൃദയമിടിപ്പ് വീണ്ടും വർദ്ധിക്കാൻ തുടങ്ങി..

താഴെ ഹാളിൽ നിന്നും പപ്പയുടെ ശബ്ദം ഉയർന്ന് ഉയർന്നു കേൾക്കാം. സാധാരണ അതും പതിവില്ല. അമ്മയുടെ ശബ്ദവും ഉയർന്നു തന്നെ കേൾക്കാം. എന്നാൽ ആ ശബ്ദത്തിനു അനുനയത്തിന്റെ ധ്വനിയാണ്. പെട്ടന്ന് എന്തെല്ലാമോ പൊട്ടിത്തകരുന്ന ശബ്ദം കേട്ട് ഞാൻ പേടിച്ചു…

വൈകിട്ടത്തെ സംഭവങ്ങൾ അമ്മ പപ്പയോട് പറഞ്ഞു കൊടുത്ത് കാണുമോ!!? അങ്ങനെ ആണെങ്കിൽ പപ്പയുടെ കൈയിൽ നിന്നും ആദ്യമേ എന്നെ രക്ഷിക്കേണ്ട കാര്യം അമ്മക്ക് ഇല്ലല്ലോ… താഴെ നല്ല മേളമാണ് നടക്കുന്നത്. എല്ലാം പപ്പ അറിഞ്ഞ മട്ടുണ്ട്. പക്ഷേ എങ്ങനെ..!?

Leave a Reply

Your email address will not be published. Required fields are marked *