യക്ഷി [താർക്ഷ്യൻ]

Posted by

താർക്ഷ്യൻ അവതരിപ്പിക്കുന്ന…

യക്ഷി

Yakshi | Author : Tarkshyan


(കൊല്ലവർഷം 2010)

ഹീ യാ ഹൂ…!! സന്തോഷം സഹിക്കാൻ വയ്യാതെ ഞാൻ ബെഡ്ഡിൽ തലകുത്തി മറിഞ്ഞു, ചാടി, അട്ടഹസിച്ചു… എന്താണ് എനിക്ക് ഇത്ര സന്തോഷമെന്നോ? എൻ്റെ അമ്മയും സ്കൂളിൻ്റെ പ്രിൻസിപ്പാളും പേടി സ്വപ്നവുമായ ലക്ഷ്മി ടീച്ചർ ട്രാൻസ്ഫർ ആയിരിക്കുന്നു..!! വൈകീട്ട് സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ അമ്മയിൽ നിന്നും ആദ്യം കേട്ട വാർത്ത ഇതാണ്. അത് കേട്ടപ്പോൾ ഞാൻ വലിയ സങ്കടം അഭിനയിച്ചു റൂമിലേക്ക് വന്നെങ്കിലും സന്തോഷം കൊണ്ട് എൻ്റെ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. എൻ്റെ ഈ 18 വർഷം ജീവിതത്തിൽ ഇത് പോലെ ഞാൻ സന്തോഷിച്ച മറ്റൊരു കാര്യമില്ല…

 

ഇനി എന്നെ കുറിച്ച് പറയാം.. എൻ്റെ പേര് മനു എബ്രഹാം കോശി. പ്ലസ് ടൂ സ്റ്റുഡൻ്റ് ആണ്. അമ്മ, ലക്ഷ്മി. പ്രിൻസി ആണ് പറഞ്ഞല്ലോ. അച്ഛൻ എബ്രഹാം കോശി, വില്ലേജ് ഓഫീസർ ആണ്. ഞാൻ അവരുടെ ഏക മകൻ! പട്ടാള ചിട്ട പോലും തോറ്റ് പോകുന്ന ചിട്ടയാണ് വീട്ടിൽ. രണ്ടു സർക്കാർ ഉദ്യോഗസ്ഥർ; അതിൽ അമ്മ ടീച്ചറും കൂടി ആണെങ്കിൽ ഇതാണ് അവസ്ഥ. വീട്ടിൽ ഞാൻ ശ്വാസം പോലും വിടാതെ ആണ് ജീവിക്കുന്നത്. സ്കൂളിൽ പോയാൽ അവിടെയും രക്ഷയില്ല. ഒന്ന് മുതൽ പ്ലസ് ടൂ വരെ അമ്മയുടെ കൺവെട്ടത്ത് ഇട്ടാണ് എന്നേ പഠിപ്പിച്ചത്. അതുകൊണ്ട് തിരിയാനും മറിയാനും പറ്റിയില്ല, മാത്രവുമല്ല അമ്മ സ്കൂളിൽ ഏറ്റവും സ്ട്രിക്ട് അധ്യാപിക ആണ്. അമ്മയുടെ ഇരട്ട പേര് തന്നെ മറുത എന്നാണ്. കാരണം അമ്മയുടെ പേര് പറഞ്ഞാല് സ്കൂളിലെ എത് കൊല കൊമ്പനും ഒന്ന് പേടിക്കും. നല്ല ഇഗോട്ടിക് ആയ അമ്മ ആരെയെങ്കിലും എന്തെങ്കിലും കേസിന് പൊക്കിയാൽ അവൻ്റെ ചീട്ട് കീറിയിട്ടെ അടങ്ങൂ. ഒരു കുട്ടിക്ക് പോലും സ്കൂളിൽ അമ്മയെ ഇഷ്ടം അല്ല. കുട്ടികൾ പോയിട്ട് മറ്റ് അധ്യാപകർക്ക് പോലും അമ്മയെ ഇഷ്ടമല്ല. ആ ഇഷ്ടക്കേട് എന്നോടും ഉണ്ട്. കാരണം എനിക്ക് സ്കൂളിൽ ഒരാൾ പോലും സുഹൃത്ത് ഇല്ല. ആരെങ്കിലും എന്നോട് കൂട്ട് കൂടിയാൽ അവർ പിന്നെ അമ്മയുടെ റഡാറിൽ ആയിരിക്കും. എന്നോട് കൂട്ടു കൂടുക എന്ന ആത്മഹത്യാപരമായ കാര്യം അതു കൊണ്ട് ആരും ചെയ്യില്ല. സ്കൂളിൽ ഞാൻ തികച്ചും ഒറ്റപ്പെട്ടാണ് നടപ്പ്. വീട്ടിലും അതേ നാട്ടിലും അതേ. ഇപ്പൊൾ നിങ്ങൾക്ക് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായല്ലോ..? അപ്പോ ഈ അമ്മയാണ് സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്നത്… ഇനി സ്കൂൾ തീരാൻ 6 മാസമേ ബാക്കിയുള്ളൂ… മതി.. അതെങ്കിൽ എത്. ഒന്ന് ശ്വാസം വിടാമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *