വൈഷ്ണവഹൃദയം [King Ragnar]

Posted by

വൈഷ്ണവഹൃദയം

Vaishnava Hridayam | Author : King Ragnar


 
ഈ സൈറ്റിലെ പല പ്രമുഖ എഴുത്തുകാരുടെയും കഥകളിൽ നിന്ന് ഇൻസ്പയർ ആയി എഴുതുന്ന ഒരു കഥയാണ്.ഇത് വെറും ഭാവനകളിലൂടെ രൂപപ്പെട്ട കഥയാണ്,ഇതിലെ കഥാപാത്രങ്ങളും കഥ നടക്കുന്ന പഴ്ചാത്താലവും വെറും സാങ്കല്പികം മാത്രമാണ്.ഒരു തുടക്കകാരൻ എന്ന നിലയിൽ പല തെറ്റുകളും കഥയിൽ കാണാൻ ചാൻസ് ഉണ്ട്. എന്തായാലും വായിച്ച് അഭിപ്രായം കമന്റ്‌ ആയി രേഖപ്പെടുത്തുക, സപ്പോർട്ട് ചെയ്യുക.
പാലക്കാട്‌ ജില്ലയിലെ ശേഖരീപുരം ഗ്രാമത്തിലെ പ്രസിദ്ധമായ

തറവാടായിരുന്നു കളരിക്കൽ. കളരിക്കൽ തറവാടിന്റെ ചരിത്രം തന്നെ

നോക്കിയാൽ കാണാം ഒരുപാട് യോദ്ധാകളും പണ്ഡിതന്മാരും

ജനിച്ചുവളർന്ന തറവാടാണ്.പക്ഷെ കാലങ്ങൾ മാറിയതോടെ

തറവാട്ടിന്റെ പഴയ പ്രൗടിയെല്ലാം നശിച്ചു. അതിലെ അവസാന

കണ്ണിയായിരുന്നു വാമദേവ തമ്പുരാൻ. തമ്പുരാൻ എന്ന പേര്

 

മാത്രമേയുള്ളു, തന്റെ അതിയായ ധാനശീലവും ദൂർത്തും കാരണം ഒരുപാട് നിലങ്ങളും വസ്തുവകകളും വിറ്റുതുലച്ചു. തന്റെ മുൻ തലമുറകൾ തനിക്കായി നൽകിയ ഈ വരദാനമെല്ലാം ഒറ്റയ്ക്ക് ആസ്വദിക്കാൻ വാമദേവൻ അധിയായി കൊതിച്ചു. അയാളുടെ ഭാര്യ ആയിരുന്നു വാസുകിദേവി, ഒരു സമ്പന്നമായ ഇല്ലാതെ തമ്പുരാന്റെ ഏക മകൾ. അവരുടെ രണ്ടു മക്കളായിരുന്നു വൈദ്യനാഥൻ എന്ന വിശ്വനും, ഇളയമകൻ ശബരിനാഥൻ എന്ന ശബരിയും.തന്റെ ദൂർത്തടിച്ച ജീവിതത്തിനു വേണ്ടി ഭാര്യ വാസുകിദേവിയേയും മക്കളായ വൈദ്യനാഥനേയും ശബരിനാഥനേയും വരെ അദ്ദേഹം പലപ്പോഴും മറന്നപോലെ നടിച്ചു.

പക്ഷെ അയാൾ തന്റെ മക്കൾക്ക് വിദ്യാഭ്യാസം കിട്ടണം എന്ന തീരുമാനത്തിൽ രണ്ടാളെയും പള്ളികുടത്തിൽ ചേർത്തു. രണ്ടുപേരും പഠിക്കാൻ മിടുക്കന്മാർ ആയിരുന്നെങ്കിലും തന്റെ അച്ഛന്റെ അളവിലാത്ത ധാനംചെയ്യലും ദൂർത്തടിയും കാരണം തറവാട് പഴയ പ്രൗടിയിൽ നിന്നും നിലത്തേക്ക് പതിക്കുന്നത് അവർ മുൻകൂട്ടി കണ്ടിരുന്നു. അങ്ങനെ രണ്ടാളും പഠിച്ചു ഒരു സർക്കാർ ജോലി നേടി, അച്ഛന്റെ പരിചയക്കാർ വഴി തന്നെയാ ആ ജോലി ശരിയായത് പോലും.

എന്നാൽ പോലും തറവാടിന്റെ സ്ഥിതി വളരെ പരിതാപകരം ആയിരുന്നു. വാമദേവനു വയസ്സായാതിന്റെ ഭാഗമായി ഒരുപാട് രോഗങ്ങൾ പിടിപെട്ടു. വാസുകിദേവിദേവിയുടെയും കാര്യം മറിച്ചല്ല, തന്റെ ഭർത്താവിന്റെ ഫലം ഇങ്ങോനെയൊക്ക ആകുമെന്ന് അവർക്ക് നേരുത്തേ അറിയാമായിരുന്നു. ഒരുപാട് നിലങ്ങളും പറമ്പുകളും ഉണ്ടായിരുന്ന കളരിക്കൽ തറവാട് ഇന്ന് വെറും 50 സെന്റ് ഉള്ള ഒരുപുരയിടത്തിൽ ഒതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *