മിഴി 8 [രാമന്‍] [Climax]

Posted by

കുറച്ചു നേരമേയിരുന്നുള്ളൂ.നീട്ടിയ അമ്മയുടെ വിളി പുറത്തു നിന്നാ ജനൽ കടന്നു വന്നു.ഇതിനുള്ളിലുണ്ടെന്ന് അമ്മക്കെങ്ങനെ മനസ്സിലായി?. മെല്ലെ തലയിട്ട് ജനലിലൂടെ താഴേക്ക് നോക്കിയപ്പോ എന്നെ പ്രതീക്ഷിച്ചതവിടെ താഴെ നിൽക്കുന്നുണ്ട്. ഒന്ന് വാ ന്നത് മുഖം കാട്ടി പറഞ്ഞപ്പോ അനുവിനൊരുമ്മ കൊടുത്തു ഞാൻ താഴേക്ക് ചെന്നു.

മുറ്റത്തു ചെറിയമ്മയുടെ ജനലിലൂടെ കാണുന്ന അതെ സ്ഥലത്ത് തന്നെയമ്മയുണ്ട്. സാരിയുടെ തല ഇടുപ്പിൽ കുത്തി.വരുന്നയെന്നോട് അനു എവിടേന്നമ്മ പതിയെ ചോദിച്ചു. മുകളിലേക്ക്,തുറന്ന ജനലിലേക്ക് നോട്ടമിട്ട് ഞാൻ ആംഗ്യം കാണിച്ചപ്പോ ഒരു നോട്ടം അങ്ങട്ട് നോക്കി അമ്മയെന്‍റെ കൈ കോര്‍ത്തു പിടിച്ചു ചിരിച്ചു.

“അഭീ അവിടെ തോടിന്‍റെ അടുത്തൊക്കെ കെട്ടൊക്കെയിടിഞ്ഞിട്ടുണ്ട്… വെള്ളം കൂടുമ്പോ മണ്ണൊക്കെ ഒലിച്ച് പോവുന്നുണ്ട്. നിന്‍റെ അച്ഛനോട് പറഞ്ഞതാ അതിന് എന്തേലും ശ്രദ്ധയുണ്ടോ .. കണ്ടോ ആ പ്ലാവ് ഇപ്പൊ വയലിലേക്ക് വീഴും.” മെല്ലെഞ്ഞങ്ങളാ തൊടിയിലേക്കിറങ്ങി തോടിന്‍റെ വശങ്ങളിലൂടെ ഒക്കെയോന്ന് നോക്കി. രണ്ടു മൂന്ന് സ്ഥലത്ത് കെട്ട് ഇടിഞ്ഞിട്ടുണ്ട്. തോടിന്‍റെ വക്കിലൂടെ നടക്കുമ്പോ അമ്മ മുന്നിലാന്ന്. അതിന്‍റെ തോളിൽ രണ്ടു കയ്യും പിടിച്ചു പുറകിലാന്ന് ഞാൻ.

വയലിലേക്ക് നോക്കി അമ്മയോരോ ഓർമ്മകൾ പറഞ്ഞു അമ്മയുടെ പിറകിൽ നിന്ന് അതിന്‍റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു കവിളും കവിളും ചേർത്ത് നിന്ന് അത് കേൾക്കൽ നല്ല രസമുണ്ട്. പണ്ട് ഞാനും അമ്മയും വീടൊക്കെ കടക്കാർ കൈക്കലാക്കിയ സമയത്ത്..ഇവിടെ ആ വയൽക്കരയിൽ വന്നു ആരും കാണാതെ വീടു നോക്കി നിന്ന കാര്യം അമ്മ വീണ്ടും പറഞ്ഞു. പിന്നെ ഞങ്ങൾ ഇവിടെ തോട്ടിൽ നിന്ന് കളിക്കുന്നതും എന്‍റെ ചന്തിക്ക് അമ്മ തല്ലിയതും. എന്നോ ഞാൻ അമ്മയെ വെള്ളത്തിലേക്ക് തള്ളിയിട്ടതും എല്ലാം ഒരു ചിരിയോടെ ഓർത്തു ഓർത്തു പറഞ്ഞു.അമ്മയുടെ തോളിലൂടെ കയ്യിട്ട്,തൊടിയിലൂടെ ഇത്തിരി കൂടെനടന്നു. പ്ലാവിന്‍റെ മുകളിലെ മൂക്കാനായ ചക്ക കാണിച്ചടുത്ത ദിവസത്തെ ചക്കപ്പുഴുക്കിന്‍റെ കാര്യമോർമിച്ചു മുന്നോട്ട് പോയപ്പോ മുന്നിൽ, അപ്പുറത്തെ ഗോവിന്ദൻ ചേട്ടന്‍റെ പറമ്പിൽ വെച്ച വാഴയിലൊന്നുണ്ട് വീണു കിടക്കുന്നു. ഇലയിടയിലൂടെ ഉള്ളിൽ പഴുത്ത നല്ല ഞാലിപ്പൂവൻ കുലയുണ്ടെന്ന് അമ്മയാന്ന് കണ്ടു പിടിച്ചത്. വേണ്ടാന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും കള്ളി!!!. പോയി നാലഞ്ചെണ്ണം ഇരിഞ്ഞെടുത്തെന്‍റെ കയ്യിൽ തന്നു.

Leave a Reply

Your email address will not be published. Required fields are marked *