മിഴി 8 [രാമന്‍] [Climax]

Posted by

“നീ പോടീ പട്ടി…. എന്താ നോക്കേണ്ടതന്ന് ഞാൻ കാട്ടി തരാം….” വഷളൻ ചിരിയോടെ ഞാനവളുടെ വയറിൽ പിടിച്ചു ഇക്കിളിയാക്കി.

“ഡാ ഡാ കളിക്കല്ലേ….അഭീ…” ഒന്ന് കുതറി ചിരിച്ച ചെറിയമ്മ വണ്ടി ഒന്ന് പാളിയപ്പോ. മുടിയിൽ പിടിച്ചു വലിച്ചു ഇക്കിളിയാക്കൽ നിർത്തിച്ചു. വണ്ടി പാളിയപ്പോ ഞാനും ഞെട്ടി.പല്ല് കടിച് ദേഷ്യം പിടിച്ചു രണ്ടു വട്ടം വീണ്ടും ഡ്രൈവിങ്ങിനിടയിൽ എന്നെ നോക്കിയ ചെറിയമ്മയെ സോപ്പിടാൻ നോക്കിയെങ്കിലും അത് സമ്മതിച്ചില്ല.

നേരെ വീട്ടിലേക്ക് അങ്ങ് കേറി. വണ്ടിയാ മുറ്റത്തേക്കടുക്കുമ്പോ വരാന്തയിൽ നിലവിളക്ക് തൂക്കിയിട്ടത് മുന്നിലെ ഗ്ലാസ്സിലൂടെ കണ്ടു. വിളക്കിന്‍റെയടുത്ത് അരമതിലിൽ ഞങ്ങളെ നോക്കി അമ്മയുണ്ട്. വിളക്കിന്‍റെ ശോഭയിൽ തിളങ്ങുന്ന ആ ഐശ്വര്യമുള്ള മുഖം പതിയെ ഞങ്ങളെ കണ്ടതിലുള്ള ആശ്വാസമായി.

വണ്ടിയിൽ നിന്നിറങ്ങി. ചെറിയമ്മ അടുത്തേക്ക് വന്നു.അധികാരം പോലെയെന്‍റെ കൈ പിടിച്ചു. ഞങ്ങൾ ഒരുമിച്ചാണ് അമ്മയുടെ മുന്നിലെത്തിയത്. ചിരിക്കുന്ന അമ്മയെ കാണിക്കാന്‍ തന്നെ എന്നെ കെട്ടി പിടിച്ചു നല്ലപോലെ അമർത്തി അനു ഇടക്കണ്ണിട്ട് അമ്മയെ നോക്കിയപ്പോ വല്ല്യ മൈൻഡ് ഇല്ലാതെ അമ്മയും അത് നോക്കുന്നുണ്ട്.

“ഞാൻ മോളിലുണ്ടാവും…”കവിളില്‍  ഒരുമ്മകൂടെ തന്നു ചെറിയമ്മ കനപ്പിച്ചമ്മയെ നോക്കി കയ്യിൽ വണ്ടിയുടെ കീയും കൊടുത്ത് ഒറ്റ പോക്ക്.

“അനു.” പോവുന്നയിടക്ക് അമ്മയൊന്ന് വിളിച്ചു നോക്കി. എവിടെ? അവൾ മൈൻഡ് വെച്ചില്ല.ഇനിയിപ്പോ മുന്നിൽ ഞാൻ പെട്ടല്ലോ. അമ്മയെ കാണിക്കാൻ ചെറിയമ്മയും, അവളെ കാണിക്കാൻ അമ്മയും എന്നെ കരുവാക്കുകയാണ്.

“ന്ത്‌ സ്വഭാവ മോനൂ അതിന്..” ദേഷ്യത്തോടെ അമ്മ ചോദിച്ചു.

വിളക്കിലെ തിരി നീട്ടി കയ്യിലായ എണ്ണ തുടച്ച്. വിളക്കിന്‍റെ ഓറഞ്ച് വെളിച്ചം നിറഞ്ഞയാ മുഖമെന്‍റെ നേരെ നീട്ടി അമ്മ മെല്ലെ ചിരിച്ചു.

“ഇന്നെവിടെ പോയി?” ഞാൻ സംഭവങ്ങൾ വിവരിച്ചു. അതിന് ചെറിയ അസൂയ.

“നീയ്യുമ്മ വെച്ചോ? ” വരുന്ന ചോദ്യത്തിന് നാഗവല്ലിയാവുന്നുണ്ടോന്ന് സംശയം.പെട്ട്!!! ന്നാലും ഞാൻ മെല്ലെത്തലയാട്ടി. പറയുന്ന കൂട്ടത്തിൽ ഉമ്മ കൊടുത്തു ന്നെ പറഞ്ഞുള്ളു. എവിടെ കൊടുത്തു എന്നൊന്നും പറഞ്ഞില്ല.

“അവളും തന്നോ?” ഇപ്പോഴിത്തിരി കൂടെ നാഗവല്ലിയിൽ നിന്ന് മാറിയിട്ടുണ്ട്. അതോണ്ട് ഞാൻ വേഗം തലയാട്ടി.തന്നു ന്ന് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *