മിഴി 8 [രാമന്‍] [Climax]

Posted by

ബെഡിന്‍റെ സൈഡിൽ അവളിരിക്കുന്നതിന്‍റെ മറ്റേയറ്റത്തു കാല് നീട്ടി ചുമരിൽ ചാരി ഞാനിരുന്നു. പണ്ടവളെന്‍റെയടുത്ത് വന്നിരുന്നു ചുറ്റിച്ച പോലെയൊരു ശ്രമം. പക്ഷെ അന്ന് നല്ല മഴയുണ്ടായിരുന്നു ആ തണുപ്പിലങ്ങനെ വന്നൊക്കെയിരുന്ന ആർക്കാ സ്നേഹം തോന്നത്തിരിക്ക. ഇപ്പോഴോ ഒടുക്കത്തെ വെയില്. ഞാനെങ്ങാനും ചെന്ന് അതേപോലെ ചെയ്താലവളു ചിലപ്പോ ചൂടെടുത്തിട്ട് വയ്യ മാറി ഇരിക്കട പട്ടിന്നെങ്ങാനും പറഞ്ഞാൽ തീർന്നു.എന്നാലും ആ കാടൻ ശബ്ദവും ദേഷ്യവും കേൾക്കലോ.

അവൾ എന്നെയൊന്നു നോക്കിയെന്ന് തോന്നി.കൂടെ ഞാൻ ണ്ടെന്നു അവൾക്കറിയാലോ. ചിലപ്പോ ഞാനെന്തേലും ചെയ്താലോന്ന് വീണ്ടും പേടി കാണുമോ?.ആ പതിഞ്ഞ ശ്വാസത്തിന്‍റെ ശബ്‌ദം ഇത്തിരി കൂടിയിട്ടുണ്ട്.ഞാനിത്തിരി കൂടെ നീങ്ങി ആ അടുത്തിരുന്നു. നിരങ്ങി നീങ്ങുമ്പോ ബെഡ്ഷീറ്റാണേല്‍ ആവശ്യമില്ലാതെ ഒച്ചയുണ്ടാക്കുന്നുണ്ട്? തെണ്ടി.

ഞാനെന്തിനാങ്ങനെ നീങ്ങി നീങ്ങി കളിക്കുന്നത്? ന്താന്നു വെച്ചാലങ്ങ് ചെയ്താൽ പോരെ. സ്ലോ മോഷൻ കളിച് കളിച് അവസാനമവൾ ഇവിടുന്ന് ഇറങ്ങി പോവുന്നത് കാണേണ്ടി വരും. ഇതൊക്കെ ഞാന്‍ തന്നെയാണോലോചിക്കുന്നത് ചെയ്യാൻ മടിയുമാണ്.

എന്തായാലും വേണ്ടീല നീങ്ങി ചെന്ന് അനുവിനോട് ചേർന്നിരുന്നു. ആ കെട്ടി വെച്ച കൈയ്യുടെ മുട്ടെന്‍റെ വാരിയെല്ലുകളിൽ ചെന്ന് തട്ടി.ഞങ്ങളുടെ തുടകള്‍ തമ്മില്‍ ചേര്‍ന്നൊട്ടി. നീട്ടി വെച്ച അവളുടെ കാൽ പാതത്തിന്‍റെ ചെറിയ ചലനം കണ്ട് ഞാനുമതേ പോലെ കാലിട്ടാട്ടി.കണ്ണ് നിറച്ചുകൊണ്ട് അവളുടെയാ മണം, എന്നെ വന്നു ചുറ്റി വരിയുന്ന പോലെ. വിങ്ങലുള്ളിൽ നിറഞ്ഞു.ഞാനാ തോളിലേക്കെന്‍റെ തല ചേര്‍ത്ത് മുകളിലേക്ക്, ആ കണ്ണിലേക്ക് നോക്കി.ചെറിയ പേടിയുണ്ട് എന്നെ മനസ്സിലാക്കുവോ ഇല്ലയൊന്ന് അറിയില്ലല്ലോ.അന്നവളെന്‍റെ തോളിലും ഇതേപോലെ കിടന്നപ്പോ പേടിച്ചു കാണില്ലേ? എന്‍റെ തല അമർന്നതും ചെറിയമ്മയൊന്ന് വിറച്ചു. ആ ശ്വാസം പെട്ടന്ന് നിർത്തിയപോലെ തോന്നി. നോക്കുന്ന നോട്ടത്തിൽ അവളുടെ ചുണ്ടിന് ചെറിയ വിറയലു കണ്ടു.

“സോറി അനൂ….”

പിടിച്ചു വെക്കാൻ കഴിഞ്ഞില്ല. ഉള്ളിൽ നിന്ന് വന്നതായിരുന്നത്.വിങ്ങിയ നെഞ്ച് കരഞ്ഞു.അത് പുറത്തേക്കും വന്നു.ഉള്ളൊഴിയുന്ന ആശ്വാസം.ആ തോളിൽ കിടന്നു ചെറിയ കുട്ടിയാവുന്നപോലെയും.മുന്നിൽ ചെറിയമ്മയുടെ മുഖം എന്‍റെ കണ്ണുനീരിൽ മുങ്ങി മറഞ്ഞു. കുറച്ചു നേരമങ്ങനെരുന്നു.

അനുവൊന്നും പറഞ്ഞില്ല. അനങ്ങിയില്ല. ഉള്ള സ്നേഹമെല്ലാം തല്ലി കെടുത്താൻ നോക്കിയതുകൊണ്ടാവും. എന്നാലുമാ മുഖം എങ്കിലും കാണണം എന്ന് തോന്നി.നിറഞ്ഞ കണ്ണ് തുടച്ചു ആ മുഖത്തേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *