ലക്ഷ്മി 7 [Maathu]

Posted by

“വരി വരി…” ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

” എന്താണ് വരാത്തെന്ന് നോക്കിയിരിക്കായിരുന്നു ”

‘ഞങ്ങളിങ്ങനെ കറങ്ങി വരായിരുന്നു ‘

“ആ… ഇതാണല്ലേ ലക്ഷ്മി ”

പുറകിൽ പാൽപ്പല്ലുകൾ കാട്ടി ഇളിച്ചോണ്ട് നിൽക്കുന്ന ലക്ഷ്മിയെ നോക്കി റമീസിക്ക പറഞ്ഞു…

‘അതെ…. മൈ വൈഫ്‌ ‘ അവളെ തോളിലൂടെ കൈ ചേർത്ത് ശരീരത്തിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“ഞങ്ങളെയൊക്കെ ഇവൻ പറഞ്ഞു കാണുമായിരിക്കുമല്ലേ ”

‘ആ… റമീസീക്കയല്ലേ…. ‘ അവള് പറഞ്ഞു.

“അല്ല… വിരുന്നുവന്നവരെ വാതിൽക്കൽ നിർത്തിയാൽ മതിയോ ”

‘അയ്യോ…. ഞാനത് മറന്നു… ഇങ്ങള് കേറി..’ മുൻപിൽ നിന്ന് മാറി നിന്ന് റമീസീക്ക പറഞ്ഞു.

“റംസീനത്ത എവിടെ ” അവിടെ കാണാത്തത് കൊണ്ട് ചോദിച്ചു.

‘ഓള് അടുക്കളയിലാ ‘

ഞങ്ങളെങ്ങനെ അടുക്കളയിലേക്ക് നടന്നു… അവിടേക്ക് അടുക്കുന്തോറും ബിരിയാണിയുടെ സുഗന്ധലഞ്ചനകുസന്ത്രഗന്ധം ഞങ്ങളുടെ നാസികയിലൂടെ തുളച്ചു കയറി… ഉദ്ദീപനങ്ങളെ ഉത്തേപ്പിച്ചുകൊണ്ട് തലച്ചോറിലേക്ക് പോകുന്ന നാടികളിലൂടെ കടന്നു കളഞ്ഞു… നിമിഷങ്ങൾക്ക് കൊണ്ട് തന്നെ മട്ടൺ ബിരിയാണി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു…

“മട്ടൺ ബിരിയാണി ആണല്ലേ ” എന്റെ കണക്ക് കൂട്ടൽ ശെരിയാണോന്ന് അറിയാൻ റമീസീക്കയോട് ചോദിച്ചു…

 

‘ഹോ.. കണ്ടുപിടിച്ചല്ലോ ‘ തിരിച്ചു പുള്ളിയും പറഞ്ഞു…. അടുക്കള വാതിൽപടി കടന്നപ്പോൾ കണ്ടു.. കസേരയിൽ ഇരുന്നോണ്ട് ഉള്ളിയരിയുന്ന റംസീനത്തയെ… തൈരിനുള്ളതായിരിക്കും…. ഞങ്ങളെ കണ്ട് കുറച്ച് ഉന്തിയ വയറും താങ്ങി എണീറ്റു..നൈറ്റിയാണ് വേഷം.. തലയിൽ കൂടെ തട്ടമിട്ടിട്ടുണ്ട്.. ലക്ഷ്മി നേരെ റംസീനത്തയുടെ അടുക്കലേക്ക് പോയി..

“ലക്ഷ്മിയല്ലേ…. കിച്ചു പറഞ്ഞിരുന്നു ” അവര് പരസ്പരം കൈ കൊടുത്ത് കൊണ്ട് നിന്നപ്പോ റംസീനത്ത ലക്ഷ്മിയോടായി പറഞ്ഞു.

‘അതെ…. ഇത്ത പ്രെഗ്നന്റ് ആണോ..’ സ്വല്പം പുറത്തേക്ക് ഉന്തിയ വയറ് കണ്ട് ലക്ഷ്മി ചോദിച്ചു.

“ആ… അവൻ പറഞ്ഞില്ലേ ”

‘ഇല്ലാ….. എത്രയായി ‘

“മൂന്നു മാസം… മോള് ഇരിക്ക് ” അടുത്തു തന്നെയുള്ള ചെയറിൽ അവളോട് ഇരിക്കാനായി പറഞ്ഞു. ശേഷം കുറച്ചു നേരം സംസാരിച്ചിരുന്നു.. കൂടുതലും ലക്ഷ്മിയെ അടുത്തറിയുകയായിരുന്നു അവര്.. ഇടക്ക് ഞാനും എന്തേലുമൊക്കെ പറയും. ഒടുക്കം റമീസീക്ക എണീറ്റ് സ്റ്റവ്വ് നേരെ നടന്നു. കൂടെ ഞാനും…

Leave a Reply

Your email address will not be published. Required fields are marked *