ഓർമ്മകൾ മനം തലോടും പോലെ [Tom]

Posted by

നമസ്കാരം വായനക്കാരെ, സൂസൻ, ടാക്സിവാല ക്കു ചെറിയൊരു ഗ്യാപ് ഇട്ടു കൊണ്ട് ഒരു ചെറിയ കഥയിലേക്ക് കടക്കുന്നു.. ഈ കഥക്ക് ഈ ഒരു ഭാഗം മാത്രമേ ഉണ്ടാവുകയുള്ളൂ.. കൊറേ നാൾ ഗ്യാപ് എടുത്തത് കൊണ്ട് ആണോ അറിയില്ല സൂസൻ, ടാക്സിവാല എഴുതാൻ ഇരികുമ്പോൾ ആ പഴയ ഫ്ലോ കിട്ടുന്നില്ല, എഴുതുന്നത് അങ്ങ് ശെരി ആകുന്നും ഇല്ല.. ചെറിയ രണ്ടു മൂന്ന് കഥകൾ എഴുതി പഴയ പോലെ ഒരു ഓളം വന്നിട്ട് സൂസൻ, ടാക്സിവാല തുടരാം എന്ന് കരുതുന്നു….

ഓർമ്മകൾ മനം തലോടും പോലെ

Ormakal Maanam Thalodum Pole | Author : Tom

“മീനു, വേഗം റെഡി ആകു, സമയം അതിക്രമിച്ചു…” ആനന്ദിന്റെ സ്വരം ആ മുറിയിൽ മുഴങ്ങി….

“ദേ കഴിഞ്ഞു ആനന്ദ്…” മീനാക്ഷിയും ആനന്ദ് നു മറുപടി നൽകി….

ബാംഗ്ലൂരിലെ തിരക്കേറിയ ഫ്ലാറ്റിൽ നിന്ന് ഒഫീഷ്യൽ മീറ്റിങ്ങിനായി യു എസിലേയ്ക്ക് പോകുന്ന ഭർത്താവിൻ്റെ ട്രാവൽ ലേഗേജ് റെഡിയാക്കുന്ന തിരക്കിലായിരുന്നു മീനാക്ഷി..

ഭർത്താവിനെ യാത്രയാക്കിയതിനു ശേഷം മൂന്നാം നിലയിലുള്ള ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് പുറം കാഴ്ചകളിൽ നോട്ടമയച്ചു നിൽക്കുമ്പോഴാണ് .. തൊട്ടടുത്തു താമസിക്കുന്ന മലയാളി കുടുംബത്തിൻ്റെ ഫ്ലാറ്റിൽ നിന്നും ചാനലിലൂടെ ഒഴുകി വരുന്ന ഗാനത്തിന് ചെവിയോർത്തത് …

“ശ്യാമ സുന്ദര കേര കേ താര ഭൂമി … ജനജീവിത ഫല ധന്യ സമ്പന്ന ഭൂമി … മാനവർക്ക് സമത നൽകിയ മാവേലിതൻ ഭൂമി … മധുര മഹിത ലളിതകലകൾ വിരിയും മലർവാടി …”

ഫ്ലാറ്റ് ജീവിതം .. തൊട്ടടുത്തുള്ള ചുമരിനപ്പുറത്തുള്ള ജീവനുകളെപ്പോലും അപരിചിതരാക്കി കളയുമെന്ന് പറയുന്നത് എത്ര സത്യമാണ് ..

മോഹിച്ച പുരുഷനുമായുള്ള പ്രണയബന്ധം വീട്ടിൽ അറിഞ്ഞതിനെ തുടർന്ന് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവർ കണ്ട് പിടിച്ച പയ്യനായ അനന്ദ് നെ വിവാഹം കഴിച്ച് അമേരിക്കയിലേയ്ക്ക് ചേക്കേറിയതിൽപിന്നെ മീനാക്ഷി ഏതാണ്ട് വീടും വീട്ടുകാരയുമൊക്കെ മറന്ന മട്ടായിരുന്നു …

അവൾ പിന്നെ വീട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല … പിന്നീട് വീട്ടുകാർ അവളെ വിളിച്ചതുമില്ല … പീന്നീട് കുറച്ച് നാളുകൾക്ക് ശേഷം തൻ്റെ മകളുടെ ജനനത്തോടെ മീനാക്ഷിയും ഭർത്താവും ബാംഗ്ലുരിൽ സെറ്റിൽ ആയെങ്കിലും കേരളത്തിലുള്ള തൻ്റെ നാടും വീടും അവൾ ഓർക്കാൻ ശ്രമിച്ചതേയില്ല …

Leave a Reply

Your email address will not be published. Required fields are marked *