ശ്രീകാന്തിന്റെ ആദ്യരാത്രി
Sreekanthinte aadyaraathri | Author : BL
എന്റെ പേര് ശ്രീകാന്ത്, ഇതെന്റെ ജീവിതത്തിൽ നടന്ന ഒരു കറുത്ത അധ്യായമാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങൾക്ക് മറ്റെവിടെയെങ്കിലും ആയിട്ട് സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം. ഞാൻ ശ്രീകാന്ത്, എനിക്ക് വയസ്സ് 31. ഞാൻ കഴിഞ്ഞ 10 വർഷമായിട്ട് ദുബായിലാണ് ജോലി ചെയ്യുന്നത്. ഇരുപതാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട് എനിക്ക് എന്റെ അമ്മയെയും പെങ്ങളെയും നോക്കാൻ ഇരുപത്തിയൊന്നാം വയസ്സിൽ ദുബായിൽ കേറേണ്ട വന്നു. ദുബായിൽ വന്ന് അഞ്ചുവർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ പെങ്ങളെ കെട്ടിച്ചുവിട്ടു. അച്ഛനുണ്ടാക്കിയ കടബാധ്യതകൾ ഒരുമാതിരി എല്ലാം തീർത്തു, അപ്പോഴത്തേക്ക് എനിക്ക് പ്രായം 31 ആയി. എനിക്ക് എന്റെ കല്യാണത്തെ പറ്റി വ്യക്തമായ പ്ലാനുകളുണ്ടായിരുന്നു ഇൻസ്റ്റാഗ്രാം റീൽസും ടിക്കറ്റോക്ഉം കണ്ടുവളർന്ന് എനിക്ക് എന്റെ കല്യാണം ഒരാഡംബരമായിട്ട് നടത്തണമെന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. പത്തുവർഷം അധികം ലീവ് എടുക്കാതിരുന്ന, ജോലിയിൽ മാത്രം ശ്രദ്ധിച്ച ഞാൻ ആറുമാസതെ ലീവ് എഴുതി കൊടുത്തപ്പോൾ ഒരു മടിയും കൂടാതെ ഞങ്ങളുടെ കമ്പനി മാനേജർ എഴുതിത്തന്നു.
അങ്ങനെ ആറു മാസത്തെ ലീവിന് വേണ്ടി ഞാൻ നാട്ടിലേക്ക് വന്നു. ആദ്യത്തെ രണ്ടാഴ്ച ബന്ധുക്കാരുടെ വീട്ടിലും ദുബായിലെ കൂട്ടുകാർ തന്ന ഗിഫ്റ്റുകൾ അവരുടെ വീട്ടിലും കൊടുക്കാൻ വേണ്ടി സമയം ചെലവാക്കി. രണ്ടാഴ്ചയ്ക്കുശേഷം ഞാനെന്റെ ജീവിതത്തിൽ ആദ്യമായിട്ട് ഒരു പെണ്ണ് കാണാൻ പോയി. ആ പറയാൻ മറന്നു എന്റെ ജീവിതത്തിലെ കഴിഞ്ഞ 10 വർഷത്തെ സമ്പാദ്യവും ഈ ഒരു ചടങ്ങിന് വേണ്ടി തീർക്കാൻ തന്നെ പ്ലാൻ ചെയ്താണ് ഞാൻ വന്നത്, അതിന്റെ ആദ്യത്തെ സ്റ്റെപ്പ് ആയിട്ട് ദുബായിൽ നിന്നും വന്നതിന്റെ 2മത്തെ ദിവസം തന്നെ ഞാൻ ടാറ്റ ഷോറൂമിൽ പോയി ഒരു ടാറ്റാ നെക്സോൺ കാർ ഫുൾ പൈസ കൊടുത്തു ഓർഡർ ചെയ്തു, അങ്ങനെ പെണ്ണുകാണാൻ ഞാനെന്റെ പുതിയ കാറിലാണ് വന്നത്. അല്ലേലും ഒരു ദുബായിക്കാരൻ ഒരു പുതു പുത്തൻകാറിൽ വന്നിറങ്ങുമ്പോൾ ആരാണേലും ഒന്ന് അസ്സൂയയയോടെ നോക്കി പോകും.