അമ്മക്കിളിക്കൂട് [അതിരൻ]

Posted by

അമ്മക്കിളിക്കൂട്

Ammakkilikkodu | Author : Athiran | www.kambistories.com


എല്ലാവർക്കും നമസ്കാരം, ഞാൻ ആദ്യമായി ഒരു കഥ എഴുതുകയാണ്. ഇവിടുത്തെ വായനക്കാരൻ ആയത് മുതൽ ഒരു കഥ എഴുതണം എന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴാണ് അത് സാധിക്കുന്നത്.

ഞാൻ ഇതിന് മുന്പ് എഴുതിയിട്ടില്ല. ആദ്യത്തെ എഴുത്ത് പരീക്ഷണമാണ് , എന്താവുമെന്ന് ഒരു പിടിയുമില്ല. ഏതായാലും ഒട്ടേറെ കഴിവുറ്റ എഴുത്തുകാരും , ലക്ഷക്കണക്കിന് വായനക്കാരുമുള്ള ഈ സൈറ്റിൽ എന്റെ കഥയും വരുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഈ കഥയുടെ വിധി തീരുമാനിക്കുന്നത് നിങ്ങളാണ്. ഇഷ്ടമാവുകയാണെങ്കിൽ സപ്പോർട്ട് ചെയ്യാൻ മടിക്കരുത്.

കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല നമുക്ക് കഥയിലേക്ക് കടക്കാം


കുടുംബകോടതിയുടെ മുന്നിൽ അന്നും നല്ല തിരക്ക് ഉണ്ടായിരുന്നു. കൗൺസിലിംഗ് മുറിയുടെ പുറത്ത് ഇട്ടിരുന്ന കസേരകളിൽ കുറച്ചുപേർ ഇരിക്കുന്നുണ്ട്. അൽപം മാറി വരാന്തയുടെ അറ്റത്തായുള്ള ഗ്രില്ലിൽ ചാരി നിൽക്കുന്ന യുവാവ് ഫോണിൽ നോക്കി നേരം തള്ളിനീക്കുകയാണ്. ഇപ്പോഴുള്ള സ്ഥലത്തെ അന്തരീക്ഷം അയാൾക് ഒട്ടും സഹിക്കാവുന്നതല്ല എന്ന് അയാളുടെ മുഖം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കുറച്ച് അപ്പുറത്ത് ഇരിക്കുന്ന യുവതി കരച്ചിലടക്കി അയാളെ നോക്കുകയാണ്. കസേരകളിൽ ഇരുന്നിരുന്നവർ പരസ്പരം നോക്കിയില്ല. വിരളമായാണ് പലരും തമ്മിൽ സംസാരിക്കുന്നത്.

അകത്തെ മുറിയിലാണ് കൗൺസിലിംഗ് നടക്കുന്നത്. ഒരുവശത്തായി മേശയും കസേരകളും ഇട്ടിരിക്കുന്നത് കാണാം. സുമുഖയായ ഒരു സ്ത്രീ ആണ് കൗൺസിലർ. തന്റെ മുന്നിൽ ഇരിക്കുന്ന ഫയലുകൾ നോക്കുകയാണ് അവർ. ഇടക്കിടെ ഫോണിലേക്കും നോക്കുന്നുണ്ട്. ലിസി ജോസഫ് എന്ന് എഴുതിയ നെയിം ബോർഡ് അവരുടെ മുന്നിൽ മേശയുടെ മുകളിലായി കാണാം.

ജനനംകൊണ്ട് ഒരു കോട്ടയം അച്ചായത്തി ആണെങ്കിലും ലിസി പഠിച്ചതും വളർന്നതും ജീവിക്കുന്നതുമെല്ലാം അറബിക്കടലിന്റെ റാണിയുടെ വിരിമാറിൽ ആണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ദൂരെയായി ഒരേക്കറിന്റെ ഒത്ത നടുവിൽ പണിത ലോറൽ വില്ലയിലാണ് ലിസിയുടെ താമസം. ലിസിയുടെ ഭർത്താവ് ജോസഫ് തരകൻ അറിയപ്പെടുന്ന ബിസിനസുകാരൻ ആയിരുന്നു. അവരേക്കൂടാതെ ഏക മകൻ കെവിൻ ജോസഫുമടങ്ങുന്നതാണ് അവളുടെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *