ദ വിച്ച് പാർട്ട് 4
The Witch Part 4 | Author : Fang leng | Previous Part
[ബെർത്ത് ഓഫ് ദി വിച്ച്]
“ഇല്ല ”
വേഗം തന്നെ കരീക തന്റെ ഓർമകളിൽ നിന്ന് പുറത്തേക്ക് വന്നു
“ഇല്ല ഇനിയൊരിക്കലും ഞാൻ തോൽക്കില്ല ഞാൻ എന്റെ ലക്ഷ്യം നേടുക തന്നെ ചെയ്യും അതിന് തടസ്സമായി ആരൊക്കെ വന്നാലും അവരെയൊന്നും ഞാൻ വെറുതെ വിടില്ല അത് ആരുതന്നെ ആയാലും ”
ഇതേ സമയം കൊട്ടാരം സൈനികർ രാജകുമാരിയുടെ നിർദേശപ്രകാരം ജ്യോതിയെ രഹസ്യമായി കുമാരിയുടെ അറിയിൽ എത്തിച്ചിരുന്നു
ഭടൻ :കുമാരി ഇവളാണ് ജ്യോതി
കുമാരി :ഇവളെ എവിടേക്ക് കൊണ്ട് വന്നത് ആരെങ്കിലും കണ്ടിരുന്നോ
ഭടൻ :ഇല്ല കുമാരി എല്ലാം രഹസ്യമായിരുന്നു
കുമാരി :ശെരി എങ്കിൽ നിങ്ങൾക്ക് പോകാം
ഭടൻമ്മാർ ഉടൻ തന്നെ അറക്കുപുറത്തേക്കു പോയി അടുത്ത നിമിഷം ജ്യോതി കുമാരിയുടെ കാൽക്കൽ വീണു
“ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല കുമാരി എന്തിനാണ് എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത് ഞാൻ എന്തെങ്കിലും തെറ്റായി ചെയ്തുവോ എന്താണെങ്കിലും അവിടുന്ന് എന്നോട് ക്ഷമിക്കണം ”
കുമാരി വേഗം തന്നെ ജ്യോതിയെ നിലത്ത് നിന്ന് എഴുന്നേൽപ്പിച്ചു
കുമാരി :അതിന് നീ തെറ്റ് ചെയ്തു എന്ന് ആരാണ് പറഞ്ഞത് എനിക്ക് നിന്റെ ഒരു സഹായം ആവശ്യമുണ്ട് അതിനാണ് ഞാൻ നിന്നെ ഇവിടേക്ക് കൊണ്ട് വന്നത്
ജ്യോതി :ഞാൻ വെറുമൊരു തോഴി യാണ് എന്നെകൊണ്ട് എന്താണ് ചെയ്യാൻ കഴിയുക കുമാരി
കുമാരി :നിന്നെ കൊണ്ട് മാത്രം കഴിയുന്ന ഒരു കാര്യമുണ്ട് അത് നീ എനിക്ക് വേണ്ടി ചെയ്യണം
ജ്യോതി :അങ്ങനെ എന്താണ് കുമാരി ഞാൻ ചെയ്യേണ്ടത്