വർത്തമാനവും എനിക്ക് വല്ലാത്ത
സുഖവും ധൈര്യവും തന്നു ..
““” ഇവിടെ രണ്ടാളുണ്ടെനിക്ക് … അവര് പക്ഷെ സമ്മതിക്കുമോന്നാ …”
ഞാൻ കണ്ണിറുക്കി ചിരിച്ചു.
“ഹതാരാടാ ..ഞങ്ങളറിയാത്ത
ആൾക്കാര്…” ചേച്ചിയുടെ കണ്ണുകൾ വിടർന്നു…
““ ഷാനി, ജിൻസി എന്നാ അവരുടെ
പേര്!”” ഞാൻ രണ്ടും കല്പിച്ച് പറഞ്ഞ് ഇടിച്ചു മറിഞ്ഞ ഹൃദയത്തിൽ കൈ വെച്ച് ചേച്ചിയെ ഉറ്റ് നോക്കി.
“ങ്ങേ…. ഞങ്ങളോ….” ചേച്ചിയുടെ
കണ്ണ് രണ്ടും പുറത്തേക്ക് തുറിച്ചു.!!
“ഹത്… പിന്നെ … ഞാൻ” ഞാൻ
ഒരു വിറയലോടെ കസേരയിൽ
നിന്നെഴുനേറ്റു . ചേച്ചി കണ്ണ് തള്ളി
നിൽക്കുന്നു.
“ ഇരിയെടാ അവിടെ” മൂക്കത്ത്
വിരൽ വെച്ച് താടിക്ക് കൈ കൊടുത്ത് ചേച്ചി ഒരഞ്ചു മിനിറ്റ്
നോക്കി നിന്നു.. പിന്നെ മെല്ലെ
മെല്ലെ ആ നെറ്റിയിൽ കവിളിൽ
കണ്ണിൽ ചുണ്ടിൽ … പടിപടിയായി
തിളങ്ങുന്ന ചിരി വിരിഞ്ഞു…!
ഞാൻ എന്താണ് അടുത്തത്
എന്താണെന്ന മട്ടിൽ ആകാംഷയോടെ ഉറ്റുനോക്കി…
എന്തായാലും ചിരിച്ചു കൊണ്ട്
നിൽക്കുവാണ്.. പകുതി ആശ്വാസം
ആയി.
“ ശരിക്കും നീ സത്യമാണോ..
പറയണത്.. ഞങ്ങളെ ഇഷ്ട
മാണോ.. നിനക്ക്…!?”” അത്ഭുതം
കൊണ്ട് ചേച്ചിയുടെ തൊണ്ട
ഇടറി.!
““ പിന്നെ ചേച്ചിമാരെ ആർക്കാ
ഇഷ്ടമാവാത്തത്…” ഞാൻ
ആശ്വാസത്തോടെ നോക്കി.
““ ഞങ്ങള് കറത്തിട്ടല്ലേടാ….”
ചേച്ചി വിശ്വാസം വരാതെ
നോക്കി.