രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]

Posted by

രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ്

Rajamma Thankachiyude Save the Date | Author : Swapna

 

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ പഠനം കഴിഞ്ഞ് ഇപ്പോൾ എന്തോ സിനിമയൊക്കെ അങ്ങ് ഉലത്താമെന്നു പറഞ്ഞു മടങ്ങിവന്നതാണ് ജോഷി. എന്നാൽ ഷോർട് ഫിലിം എടുക്കുന്നവർക്കു പോലും ഫിലിം ഡിഗ്രി ഒന്നുമല്ല വേണ്ടതെന്നും മറിച്ച് ഇപ്പോൾ നാട്ടിലുള്ള എല്ലാവരും നല്ല വിഡിയോഗ്രാഫർമാരാണെന്നും അറിയാൻ ജോഷിക്കു സമയം കുറച്ചെടുത്തു. ഫിലിം ഫീൽഡിലുള്ള ഉന്നതരും ചെറുകിടയുമായ മിക്ക സംവിധായകരെയും കണ്ട് അസോസിയേറ്റാക്കാമോ എന്നു ചോദിച്ചു നടന്നെങ്കിലും ആരും കണ്ടഭാവം നടിച്ചില്ല.

തുടർന്നാണ് ഗതികെട്ട് ഒരു വെഡിങ് ഫോട്ടോഗ്രാഫറാകാമെന്നു കരുതിയത്. നാട്ടിൽ പല കല്യാണഫോട്ടോഗ്രാഫർമാർക്കും നല്ല കാശാണ്. ഇതെല്ലാം കണ്ട്, മുണ്ടക്കയത്തെ തറവാട്ടുവക പുരയിടം മുക്കാലും വിറ്റു കോട്ടയം ടൗണിൽ വന്ന് ഒരു വെഡിങ് സ്റ്റുഡിയോ തുടങ്ങി. തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഇതിലെ കോംപറ്റീഷനെക്കുറിച്ച് ഒരു ബോധ്യം വന്നത്. വൻസ്രാവുകൾ മുതൽ നത്തോലി വരെയുള്ള ഒരു കടലാണ് വെഡിങ് ഫോട്ടോഗ്രഫിയെന്നു ജോഷി താമസിയാതെ തന്നെ മനസ്സിലാക്കി. ജപ്പാൻ നിർമിത ക്യാമറകൾ ജോഷിയുടെ ജോഷീസ് സ്റ്റുഡിയോയിലിരുന്ന് പൊടിപിടിച്ചു. ശമ്പളം കൊടുത്ത് കൂടെ നിർത്തിയിരുന്ന അസിസ്റ്റന്‌റ് ചെക്കൻ ഷിജു പണിയൊന്നുമില്ലാതെ ഫേസ്ബുക്കും യൂട്യൂബും ചിലപ്പോഴൊക്കെ ഇൻസ്റ്റഗ്രാമും നോക്കി നേരം തള്ളിനീക്കി. തന്‌റെ ജീവിതം ഇതെങ്ങോട്ടാണു പോകുന്നതെന്ന് ജോഷിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
അങ്ങനെ മൂഞ്ചിത്തള്ളി മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുമ്പോളാണ് ജോഷീസ് സ്റ്റുഡിയോയിലേക്ക് ആ ഫോൺകോൾ വരുന്നത്. ജോഷിയുടെ കൂട്ടുകാരനായ അഗസ്റ്റിനായിരുന്നു അത്.

എടാ ഉവ്വേ- അഗസ്റ്റിൻ അപ്പുറത്തു സംഭാഷണത്തിനു തുടക്കമിട്ടു.
ആ പറയെടാ- ജോഷി അവനോടു പറഞ്ഞു.
എടാ, ഒരു ഒന്നാന്തരം കോളു വന്നു പെട്ടിട്ടുണ്ട്- അഗസ്റ്റിൻ ആ വാചകം പറഞ്ഞതു കുളിർമഴ പോലെയാണു ജോഷി കേട്ടത്. റിവോൾവിങ് ചെയറിൽ ചുമ്മാ ചാരിക്കിടക്കുകയായിരുന്ന ജോഷി പെട്ടെന്നു നിവർന്നിരുന്നു.
പറ അളിയാ-അവൻ വെപ്രാളത്തോടെ അഗസ്റ്റിനോടു പറഞ്ഞു.
അഗസ്റ്റിൻ കാര്യം പറഞ്ഞു. കോട്ടയം കറുകച്ചാലിലുള്ള തമ്പുരാട്ടിപുരം തറവാട്ടിൽ ഒരു കല്യാണം നടക്കുന്നു.പണ്ടുകാലത്ത് കൊല്ലിനും കൊലയ്ക്കുമൊക്കെ അധികാരമുള്ള തറവാടായിരുന്നേ്രത തമ്പുരാട്ടിപുരം. ഇപ്പോൾ ആ അധികാരമൊക്കെ പോയെങ്കിലും പണത്തിനു കുറവൊന്നുമില്ല. ഇപ്പോൾ അവിടെ താമസിക്കുന്നത് കുടുംബനാഥയായ രാജമ്മ തങ്കച്ചിയാണ്. 65 വയസ്സുള്ള തങ്കച്ചിയുടെ മകൻ ബാലു തമ്പിയുടെ മകനായ രാഹുൽ തമ്പിയുടെ വിവാഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *