***********************************************
ഇക്ക ഇറങ്ങിക്കഴിഞ്ഞപ്പോളേക്കും വീട് വല്ലാണ്ട് ഉറങ്ങിയതുപോലെ എനിക്ക് തോന്നി. എല്ലാവരും നിശബ്ദരായിരുന്നു.
“മോളെ ഞങ്ങൾ എന്തായാലും ഇറങ്ങട്ടെ” എന്നെ നോക്കി വാപ്പ പറഞ്ഞു
“അല്ല രാത്രി ആയില്ലേ”
“അതല്ല മോളെ രാവിലെ കുറച്ച് പണിയൊണ്ട്”
“അഹ് എന്നാ നിങ്ങള് പൊക്കോ” ഞാൻ പറഞ്ഞു
“അല്ല നൗഫലെ, നീ പോവാണോ”
“അയ്യോ ഇത്താ ഞാൻ ഡ്രെസ്സൊന്നും എടുത്തില്ല.”
“അത് സാരില്ല, മോൻ പൊക്കോ. നാളെ വന്നാ മതി” അവനോട് ഞാൻ പറഞ്ഞു
ഏകദേശം പത്തര കഴിഞ്ഞപ്പോളേക്കും അവരെല്ലാം ഇറങ്ങി.
കതകടച്ചിട്ട് ഞാൻ എന്റെ റൂമിലേക്ക് ചെന്നു. വീട് മുഴുവൻ ഒഴിഞ്ഞുകിടക്കുന്നു. വീണ്ടും ഞാൻ ഒറ്റയ്ക്ക്.