വിദ്യാരംഭം [നകുലൻ]

Posted by

വിദ്യാരംഭം

Vidhyarambham | Author : Nakulan

 

എല്ലാ കൊല്ലവും നടത്താറുള്ളത് പോലെ ഇക്കൊല്ലവും നമ്മുടെ പള്ളിയിൽ വരുന്ന ബുധനാഴ്ച  വിദ്യാരംഭത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.. വർഷങ്ങളായി ജാതി മത ഭേതമന്യേ നമ്മുടെ നാട്ടിൽ പിന്തുടർന്ന് വരുന്ന ഈ സമ്പ്രദായത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ കഴിഞ്ഞ തവണ കിട്ടിയത് പ്രത്യേകം ഓർക്കുന്നു..

 

ലോകം മുഴുവൻ ജാതിമത വിദ്വെഷങ്ങളാൽ തമ്മിൽ തല്ലി മരിക്കുമ്പോ നമ്മുടെ ഗ്രാമം എല്ലാവരെയും സഹോദരങ്ങൾ ആയി കണ്ടു എല്ലാ ആഘോഷങ്ങളും ഒന്നിച്ചു ഒരു മനസ്സായി ആഘോഷിക്കുക എന്നത്  വളരെ അധികം സന്തോഷം നൽകുന്ന ഒരുകാര്യം ആണ്.. വിദ്യാസമ്പന്നർ എന്ന് നടിക്കുന്ന പരിഷ്കാരികൾ നമ്മുടെ നാടിന്റെ ഈ നന്മ കണ്ടു പഠിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.. പതിവുപോലെ ബുധനാഴ്ച  രാവിലെ വിശുദ്ധ കുർബാനക്കു ശേഷം പാരിഷ് ഹാളിൽ ആയിരിക്കും വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുക..

 

പതിവ് പോലെ നമ്മുടെ കരയോഗം പ്രെസിഡന്റും പള്ളി ഇമാമും വരാമെന്നു സമ്മതിച്ചിട്ടുണ്ട്.. കൂടാതെ നമ്മുടെ ജോൺ സാറും ലീന ടീച്ചറും ഉണ്ടായിരിക്കുന്നതാണ്..  നമ്മുടെ ഗ്രാമത്തിൽ ഇക്കൊല്ലം വിദ്യാരംഭത്തിനുള്ള കുട്ടികളെ എല്ലാം കൊണ്ട് വരാൻ എല്ലാ മാതാപിതാക്കളും ശ്രദ്ദിക്കുമല്ലോ.. മാതാപിതാക്കൾക്ക്    എഴുത്തിനിരുത്തുന്ന ഗുരുനാഥന് ദക്ഷിണ എന്തെങ്കിലും കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇത്തവണ അവരെ നേരിട്ട് ഏൽപ്പിക്കാതെ അവിടെ വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ ആണ് ഇടേണ്ടത്.. നമ്മുടെ സുലൈമാൻ ഇക്കയുടെ മകളുടെ കരൾ മാറ്റ ശസ്ത്രക്രിയ ഫണ്ടിലേക്ക് ഉപയോഗിക്കുന്നതാണ്..

 

കുർബാനക്ക് ശേഷമുള്ള അറിയിപ്പുകളിലേക്കു വികാരിയച്ചൻ കടന്നപ്പോ ലീന തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി ഒൻപതു മണി ആകുന്നു.. വികാരിയച്ചൻ എപ്പോ നിർത്തുമോ ആവോ ..പതിവില്ലാതെ പാട്ടുകുർബാന തന്നെ നടത്തി ഇന്ന് വൈകി അതിനു ശേഷം അറിയിപ്പുകൾ, അതെങ്ങനാ ചെറിയ ഒരു കാര്യം പറയാൻ ആണെങ്കിലും അതിനെ പരമാവധി നീട്ടി വലിച്ചു പറയുന്ന സ്വഭാവം ആണല്ലോ അദ്ദേഹത്തിന്റേത്..അച്ചായൻ രാവിലെ എത്തും എന്നാണ് പറഞ്ഞത് വീട്ടിൽ എത്തിയോ ആവോ ..

ഇതോടെ അറിയിപ്പുകൾ കഴിഞ്ഞു – ലീനയുടെ ചിന്തകൾക്ക് വിരാ

Leave a Reply

Your email address will not be published. Required fields are marked *