ദേവാദി 8 [അർജുൻ അർച്ചന]

Posted by

ദേവാദി 8

Devadi Part 8 | Author : Arnjun Archana | Previous Parts

 

കാതിൽ എന്തോ വീണു പൊള്ളിപ്പോയപോലെ എനിക്ക് തോന്നി……

 

അഖില…….!

 

ആഹ് പേര് ഞാൻ ഒന്നുകൂടെ ഉരുവിട്ടു………….

 

ഇനി അഖില ആരെന്നല്ലേ…… പറയാം…..

 

അഖില എന്നെ പഠിപ്പിക്കുന്ന ടീച്ചർ ആണ്…. നല്ല കമ്പനി ആണ് പുള്ളികാരിയുമായി….. പക്ഷെ ഋതുവുമായുള്ള ബ്രേക്കപ്പിന് ശേഷം വല്യ മിണ്ടാട്ടം ഇല്ലെങ്കിലും എന്നെ കാണുമ്പോഴൊക്കെയും അവരെന്നെ പിടിച്ചു നിർത്തി ഓരോന്ന് ചോയ്ക്കും …..

 

എന്നോട് മിണ്ടാൻ കക്ഷിക്ക് വല്യ താല്പര്യമാണ് എന്ന് സാരം……

 

ഈ അഖില മിസ്സിനെ പറ്റിയാണ് ഇവളീ പറയുന്നേ…..

 

” നിനക്ക് വട്ടായോ പൊന്നൂ എന്തൊക്കെയാ പറയണേ …… ”

 

” സത്യമാണ് പറഞ്ഞത്… അവർ പറഞ്ഞതൊക്കെ നുണയാണെന്ന് തെളിയാൻ ആരതി ടീച്ചർ ആണ് കാരണം…… ”

 

“എന്ത് കൊണ്ട്… ”

 

എന്റെ മുഖത്ത് നോക്കി ഒരു കള്ള ചിരി ചിരിച്ചിട്ട് അവൾ പറഞ്ഞു…..

 

” അതേ ഞാനെ അന്ന് നിന്നെ വിളിച്ചതിനു ശേഷം അമ്മയെ വിളിച്ചിരുന്നു …. അപ്പോ കുടുംബ ഡീറ്റെയിൽസ് മൊത്തവും കിട്ടി… പിന്നെ നീ അവരോട് മിണ്ടുന്നുമില്ല അങ്ങനെ ഒക്കെ ചേർത്ത് നോക്കിയപ്പോ മനസിലായി ഇതിനു പിന്നിൽ വേറെന്തോ കാര്യം ഉണ്ടെന്ന്…..”

 

അവളുടെ പണ്ടേ ഉള്ള ശീലമാണ് എന്നെ വിളിച്ചിട്ട് കിട്ടിയില്ല എങ്കിൽ അമ്മയെ വിളിക്കും… വിളിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഔട്ട്‌ ആണ്…..അതാണ് അവർ തമ്മിലുള്ള ബന്ധം….അവൾ പോയതിനു ശേഷം അമ്മ ഋതുവിനെ പറ്റി ചോദിക്കുമ്പോഴൊക്കെ ഞാൻ ന്തേലും പറഞ്ഞു ഒഴിയാറാണ് പതിവ്…. പക്ഷെ അവൾ വിളിച്ച കാര്യം അമ്മയെന്തേ പറയാത്തത്………

Leave a Reply

Your email address will not be published. Required fields are marked *