നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ
Nalla Urakkathinaayi Chila Nurungukal | Author : Alby
നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കിന്നില്ലേ?
ഇല്ല എന്നാണ് ഉത്തരമെങ്കിൽ ചില നുറുങ്ങു പ്രയോഗങ്ങളിലൂടെ നല്ലൊരു ഉറക്കം തിരിച്ചുപിടിക്കാവുന്നതാണ്.
അതിന് നിങ്ങളുടെ ദിനചര്യകളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാവും.
ജോലിയുടെ സമ്മർദ്ദം,
കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മറ്റു പ്രശ്നങ്ങളും മുതൽ നമുക്ക് വരുന്ന അസുഖങ്ങൾ പോലുള്ള അപ്രതീക്ഷിത വെല്ലുവിളികൾ വരെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.അങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു
ഉറക്കം ലഭിക്കാത്തതിൽ അതിശയിക്കേണ്ട കാര്യവുമില്ല.
നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ നിങ്ങൾക്ക് നിയന്ത്രിക്കാനാകില്ലെങ്കിലും, മികച്ച ഉറക്കം ലഭ്യമാക്കുന്ന ശീലങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.അതിന് സഹായകമാകുന്ന ചില നുറുങ്ങുകൾ ഇതാ.
1] സ്റ്റിക്ക് ടു എ സ്ലീപ് ഷെഡ്യുൾ
—————— —————————
ഒന്നാമതായി ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ഒരു സമയക്രമം ചിട്ടപ്പെടുത്തുക എന്നതാണ്.ആരോഗ്യവാനായ ഒരു വ്യക്തി ശരാശരി എട്ട് മണിക്കൂർ ഉറങ്ങിയാൽ മതിയാവും,അതിൽ കൂടുതൽ നീക്കിവക്കരുത്.
ഉറങ്ങാൻ പോവുന്നതും,പിറ്റേ
ദിവസം എഴുന്നേൽക്കുന്നതിനും
കൃത്യമായ സമയം പാലിക്കുക. വാരാന്ത്യങ്ങളിലും മറ്റും നിങ്ങളുടെ ഉറക്കസമയത്തിലെ വ്യത്യാസം ഒരു മണിക്കൂറിൽ കൂടരുത്.സ്ഥിരത നിങ്ങളുടെ ശരീരത്തിന്റെ ഉറക്ക-ഉണർവ് ചക്രം ശക്തിപ്പെടുത്തുന്നു.
ഏകദേശം 20 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കിടപ്പുമുറി വിട്ട് വിശ്രമിക്കുന്ന ഇടത്തിലെവിടെയെങ്കിലും ശാന്തമായ സംഗീതം കേൾക്കുക, വായിക്കുക മുതലായ എന്തെങ്കിലും ചെയ്യുന്നത് ഉറക്കം ലഭിക്കാൻ സഹായിച്ചേക്കും. നിങ്ങൾ ക്ഷീണിതനാകുമ്പോൾ തിരികെ വന്ന് ഉറങ്ങുക.ഇത് ആവശ്യാനുസരണം തുടരുക.
2] പേ അറ്റെൻഷൻ ടു വാട്ട് യു ഈറ്റ് ആൻഡ് ഡ്രിങ്ക്.
——————– —————————
പട്ടിണി കിടക്കുകയോ,വയറു നിറച്ചു കഴിച്ചശേഷം ഉറങ്ങാൻ കിടക്കുകയൊ ചെയ്യരുത്. പ്രത്യേകിച്ചും ഉറക്കസമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ കനത്തതോ വലുതോ ആയ ഭക്ഷണം ഒഴിവാക്കുക.അത് നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമായേക്കാം.
നിക്കോട്ടിൻ, കഫീൻ, മദ്യം എന്നിവയും ഇക്കാര്യത്തിൽ ശ്രദ്ധയർഹിക്കുന്നു.
നിക്കോട്ടിന്റെയും കഫീന്റെയും ഉത്തേജക ഫലങ്ങൾ ഇല്ലാതാകാ ൻ