ദിവ്യാനുരാഗം 3 [Vadakkan Veettil Kochukunj]

Posted by

” ഇതെന്നതാ മൈരെ പെപ്സിയോ ഇതാണോ ഇത്ര വലിയ സംഭവം.. ”

 

ശ്രീ ഇവനിതെന്തു പറ്റി എന്ന രീതിയിൽ അവനോട് ചോദിച്ചു..

 

” എടാ മരപൊട്ടാ ഞാനെന്താ നീയാണോ… ഇത് അയിന് പെപ്സി മാത്രമല്ല…വരുന്ന വഴിക്ക് ഞാൻ ഒരു ഓൾഡ് മോങ്ക് വാങ്ങി ഇതിൽ മിക്ക്സ്സാക്കിയതാ… ”

 

ഇതൊക്കെ എന്ത് എന്നുള്ള മുഖഭാവത്തോടെ ചിരിച്ചുകൊണ്ട് അവനതിന് മറുപടി പറഞ്ഞു…

 

” ടാ ഇവിടെ കിടന്ന് വെള്ളം അടിക്കാൻ ആണോ നിൻ്റെയൊക്കെ പ്ലാൻ.

. ”

 

അവൻ്റെ മറുപടി കേട്ടതും കസേരയിൽ നിന്ന് എണീറ്റ് അവനോട് ഞാൻ ചോദിച്ചു..

 

“ആ തന്നെ… അതിനിപ്പോ എന്താ കുഴപ്പം… ”

 

ഇവനിതെന്തു പറ്റി എന്നുള്ള രീതിയിൽ അവൻ എന്നെ നോക്കി മറുപടി പറഞ്ഞു

 

” ഒരു കുഴപ്പവുമില്ല ചക്കരേ… ഗ്ലാസ്സുണ്ടോ… ”

 

ചിരിച്ചുകൊണ്ടതും പറഞ്ഞ് ഞാൻ അവൻ്റെ കയ്യിൽ നിന്ന് കുപ്പി പിടിച്ചുവാങ്ങി…

 

” അങ്ങനെ പറ മൈരേ ഞാങ്കരുതി നീ പെട്ടെന്ന് പുണ്യാളനായോന്ന്… പിന്നെ ഗ്ലാസ്സും അച്ചാറും ഒക്കെയായി വരാൻ നമ്മൾ ബാറിലോ കോളേജിലോ ഒന്നുമല്ലന്ന് മോൻ ഓർക്കണം… കുപ്പിയിൽ മിക്സ് ആക്കി അല്ലേ ഉള്ളേ… ഫുഡ് കഴിക്കുമ്പോൾ അതിൽ നിന്ന് മോന്തിയാ മതി… ”

 

അതും പറഞ്ഞ് അവൻ നിലത്തിരുന്ന് ഫുഡിൻ്റെ കവർ തുറന്നു.. അങ്ങനെ ഞങ്ങള് നാലും കൂടി വട്ടത്തിലിരുന്ന് ഫുഡും അവൻ മിക്സ് ആക്കി കൊണ്ടുവന്ന സാധനവും അടിച്ചു തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *