തിണ്ണയിലേക്കിറങ്ങി. അവിടെക്കിടന്ന ബെഞ്ചിൽ അവനിരുന്നു. മഴ തകർത്തു പെയ്യുകയാണ്. .ഇടക്കിടെ മാനത്ത് പുളഞ്ഞു തെളിയുന്ന മിന്നൽ.
“കൂയ്…. ഷാഹിദോ…..”
താഴെനിന്നും ഒരു വിളി. താഴെ താമസിക്കുന്ന സുശീലയാണ്. അവൻ മാമിയെന്നാണ് അവരെ വിളിക്കാറുള്ളത്.
“എന്താ മാമീ…?”
“നിങ്ങള് വരുന്നുണ്ടോ…? ഞങ്ങള് പൂവാണ് ക്യാമ്പിലേക്ക്. ദേ… വള്ളത്തിൽ സ്ഥലമുണ്ട്…വരുന്നേൽ വാ…”
അത് കേട്ടുകൊണ്ടാണ് അടുക്കളയിലെ ജോലികൾ തീർത്തിട്ട് എമർജൻസി ലാമ്പുമായി ഷാഹിദ പുറത്തേക്ക് വന്നത്.
“ഞങ്ങള് വരുന്നില്ല ചേച്ചീ…ഈ പശൂനെയൊക്കെ ഇവിടെയിട്ടിട്ട് അങ്ങുവന്നാൽ അതിന് ആരിത്തിരി വെള്ളം കൊടുക്കും…? നിങ്ങള് പൊയ്ക്കോളി…”.
അവരുടെ വീടിനുള്ളിൽ വെള്ളം കയറിയിരുന്നു. അവരുടെ മാത്രമല്ല ചുറ്റിനുമുള്ള എല്ലാവീടുകളിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോയി. ഈ ചെറിയ കുന്നിനു മുകളിലുള്ള തങ്ങളുടെ വീട് മാത്രം ഇപ്പോൾ വെള്ളം കയറാതെ ബാക്കിയുള്ളൂ. ചുറ്റിനും വെള്ളം മാത്രം. കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ താനും ഉമ്മയും മാത്രം. ആ ഓർമ്മ അവനിൽ കുളിരുപാകി.
മാനത്ത് തെളിഞ്ഞു മറഞ്ഞ ഒരു മിന്നലിൽ അകന്നു പോകുന്ന വള്ളം അവർ കണ്ടു.
“ഇവിടെ വെള്ളമൊന്നും കേറില്ല. ഇത്ര പൊക്കത്തിൽ വെള്ളം കേറണോങ്കി ലോകം അവസാനിക്കണം. ..”
അത് പറഞ്ഞിട്ട് ലൈറ്റ് ഓഫ് ചെയ്ത് താഴെ വച്ചിട്ട് അവളും ബെഞ്ചിലേക്ക് ഇരുന്നു. അവർക്ക് ഇരുവർക്കുമിടയിൽ ഒരാളിന് ഇരിക്കാനുള്ള ഇടമുണ്ടായിരുന്നു.
“എന്തൊരു മഴയാണ് പടച്ചോനേ…”
ആത്മഗതം പോലെ അവൾ പറഞ്ഞു. താഴെനിന്നും ശീതക്കാറ്റ് മുകളിലേക്ക് വീശിയടിക്കുന്നുണ്ട്.