എൻ്റെ കഥ 2 [Amal]

Posted by

എൻ്റെ കഥ 2

Ente Kadha Part 2 | Author : Amal

[ Previous Part ]

 

ജോലി കിട്ടിയതിന്റെ സന്തോഷത്തിൽ അങ്ങനെ അരുണയെ മറന്നുതുടങ്ങി.
പിന്നീടങ്ങോട്ട് ബാംഗ്ലൂർ പോകുന്നതിന്റെ സന്തോഷത്തിലും തിരക്കിലുമായിരുന്നു. കൊറേ ഡ്രസ്സ് വാങ്ങി ബന്ധുവീടുകളിൽ പോയി ജോലികിട്ടിയ കാര്യം പറഞ്ഞു എല്ലാരോടും യാത്ര ചോദിച്ചു അങ്ങനെ……….അങ്ങനെ തിരക്കോട് തിരക്ക്.

ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയി ബാംഗ്ലൂർ പോകേണ്ട ദിവസവും വന്നെത്തി. അന്ന് രാവിലെ വളരെ സന്തോഷത്തോടെ ആണ് എഴുന്നേറ്റത് എങ്കിലും എല്ലാരേയും പിരിഞ്ഞുപോകുന്നതിന്റെ ഒരുവിഷമം ഒണ്ടോന്നൊരു ഡൌട്ട്.
ഡൌട്ട് അല്ല ഉണ്ട്. ഇറങ്ങാൻ തുടങ്ങിയപ്പോ ‘അമ്മ എന്തോ പറഞ്ഞു അകത്തേക്ക് ഓടി കണ്ണുനിറഞ്ഞത് ആരും കാണാതിരിക്കാനാകും. അതുകണ്ടപ്പൊ എനിക്കും എന്തോപോലെ ഒരു ഫെലിങ് ആധ്യമായല്ലേ വീട്ടിൽനിന്നും വിട്ട് നിൽക്കുന്നത് . എന്തുപറയാൻ പോയല്ലേ പറ്റൂ.

അച്ഛന്റെ ഓട്ടോയ്ക്കാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. ഒരുമണിക്കൂർ യാത്ര ഒണ്ടാരുന്നു കൊണ്ടുവിടാൻ വേറെ ബന്ധുക്കളാരും വന്നില്ല രണ്ടു കുട്ടുകാർ ഒണ്ടാരുന്നു. ആരെയും തിരിഞ്ഞു നോക്കാതെ ട്രെയിനിൽ കേറുമ്പോ ഉള്ളിൽ ഒരു വിഷമം.
ഹാ ……… എല്ലാം സ്കൈച്ചല്ലേ പറ്റൂ.

വലിയ ശമ്പളം ഒന്നും ഒള്ള ജോലി അല്ലായിരുന്നിട്ടും പോകാൻ തീരുമാനിച്ചത് വീട്ടിലെ അവസ്ഥ ഓര്തിട്ടാണ്. അനിയന് പഠിക്കണം പിന്നെ വീടിന്റെ ലോൺ എല്ലാംകുടെ അച്ഛന് ഒറ്റക്ക് ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ടാണ് കിട്ടിയ ജോലി ചെയ്യാം എന്ന് തീരുമാനിച്ചത്.

ട്രെയിൻ യാത്രക്കിടെ എന്തൊക്കെയോ ചിന്തകളായിരുന്നു മനസുനിറയെ. ഇടക്ക് ഏതോ സ്റ്റേഷനിൽനിന്ന് കയറിയ ഒരു ചേട്ടൻ കുറെ വാതോരാതെ സംസാരിച്ചു അതുമാത്രമാണ് യാത്രയിൽ എന്റെ ചിന്തകളെ പിടിച്ചുനിർത്തിയത്.

ഏകദെശം പതിനാലുമണിക്കൂർ യാത്ര കഴിഞ് രാവിലെ ആറര ആയപ്പോ സ്റ്റേഷനിൽ എത്തി. ട്രെയിനിൽ ഒപ്പം ഒണ്ടാരുന്ന ചേട്ടനോട് യാത്ര പറഞ്ഞുപിരിഞ്ഞശേഷം അടുതുള്ള ഒരു റൂം ബുക്ക് ചെയ്തു ഒന്ന് ഫ്രഷ് ആകണം. ഇന്ന് തന്നെ ജോയിൻ ചെയ്യണേ അപ്പൊ എല്ലാം വേഗം നോക്കണമല്ലോ. അങ്ങനെ ഫ്രഷായി അടുത്ത ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു. അപ്പോം ഒരു കറിയും ആയിരുന്നു വായിലേക്ക് വെക്കുമ്പോ ഇന്നലെ കഴിച്ചതുംകൂടെ പുറത്തേക്ക് വരുന്നപോലെ തോന്നി പിന്നെ നല്ല വേശപ്പോണ്ടാരുന്നതുകൊണ്ട് കൊറച്ചൊക്കെ തിന്നു. വയറിനു പണി കിട്ടുമോന്ന് നല്ല ഡൌട്ട് ഒണ്ടാരുന്നു ഭാഗ്യത്തിന് പേടിച്ചപോലെ ഒന്നും ഉണ്ടായില്ല.

ഇനി ഓഫിസിൽ പോയി ജോയിൻ ചെയ്യണം എങ്ങനെ പോകും സ്ഥാലം ഒന്നും പരിജയം ഇല്ല. അഡ്രെസ്സ് എടുത്ത് ഹോട്ടലിൽ കാണിച്ചു കൊറച്ചു പോണമെന്ന് അവർ പറഞ്ഞു അത്യം അവർ പറഞ്ഞത് എനിക്ക് മനസിലായില്ല എങ്കിലും മുറി ഇംഗ്ലീഷിൽ പറഞ്ഞപ്പോ എനിക്ക് കോരിയൊക്കെ മനസിലായി. സ്ഥലം ഒന്നും അറിയില്ലെന്ന് മനസിലായപ്പോ അവർതന്നെ ടാക്സി വിളിച്ചുതന്നു.

Leave a Reply

Your email address will not be published. Required fields are marked *