🔱കരിനാഗം 3 [ചാണക്യൻ]

Posted by

കരിനാഗം 3

KARINAAGAM PART 3 | AUTHOR : CHANAKYAN | PREVIOUS PART
[https://kambimaman.com/tag/chanakyan/]

[https://i.imgur.com/zvIRddN.png]

 

(കഥ ഇതുവരെ)

നിനക്കെന്തേലും സംഭവിച്ചാൽ എനിക്കത് സഹിക്കാനാവില്ല.

തന്റെ ടെൻഷൻ മറച്ചു പിടിക്കാൻ സിന്ധൂരി മറന്നില്ല.
എന്റെ കാര്യമോർത്തു പേടിക്കണ്ട സിന്ധൂരി

“നിനക്ക് പറ്റിയത് പോലെ ആ പെൺകുട്ടിക്ക് പറ്റരുത്……എനിക്കവളെ രക്ഷിക്കണം……അപ്പൊ
ഇവിടെ അവൾ എവിടെയുണ്ടാകുമെന്നും എന്തു സംഭവിക്കുമെന്നും എന്നെക്കാളും നന്നായി
നിനക്ക് തന്നെയാ അറിയുന്നേ…….അപ്പൊ നീ തന്നെ വേണം എന്നെ സഹായിക്കാൻ”

മഹാദേവിന്റെ വാക്കുകൾ അവളെ അല്പം പരിഭ്രമത്തിലാക്കി.

പക്ഷെ അവനെ നിരാശനാക്കാൻ അവളുടെ മനസ് അനുവദിച്ചില്ല.

എന്തോ വല്ലാത്തൊരു അടുപ്പം അവനോട് തോന്നുന്നു.

സിന്ധൂരി ധർമ സങ്കടത്തിലായി.

എങ്കിലും സഹായിക്കാമെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

അതു കണ്ടതും മഹി സിന്ധൂരിയെ നോക്കി പുഞ്ചിരിച്ചു.

ആ ചിരിക്ക് പോലും വല്ലാത്തൊരു ആകർഷണം.

ഒരു തരം പോസിറ്റീവ് തരംഗങ്ങൾ അവനിൽ നിന്നും വമിക്കുന്നു.

കാരണം മഹിയുടെ സാമീപ്യത്തിൽ മാനസിനെ അലട്ടുന്ന ചിന്തകളോ വിഷമങ്ങളോ ഉണ്ടാകുന്നില്ല.

എപ്പോഴും ഉന്മേഷവും ഉന്മാദവും മാത്രം.

സിന്ധൂരി തെല്ലു നേരം മിഴികൾ പൂട്ടി വച്ചു ആലോചനയിലാണ്ടു.

അതിനു ശേഷം സിന്ധൂരി പ്രതീക്ഷയോടെ കണ്ണുകൾ തുറന്നു അവനെ നോക്കി.

(തുടരുന്നു)

“മഹി നിന്റെ ഗ്രാമത്തിൽ നിന്നും കടത്തി കൊണ്ടു വന്ന പെൺകുട്ടിയെ ആരും
തൊട്ടിട്ടുണ്ടാവില്ല……….അത്‌ ഞാൻ നിനക്ക് ഉറപ്പ് തരാം………കാരണം ഇവിടേക്ക്
കടത്തികൊണ്ടു വരുന്ന പെൺകുട്ടികളെ പ്രതേകിച്ചു അവരുടെ കന്യകാത്വം
നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ഇവിടെ വരുന്ന കോടീശ്വരന്മാർക്ക് ആദ്യമേ കാഴ്ച്ച
വയ്ക്കും…….. അതിലൂടെ ചാന്ദ്നി ദീദിക്ക് കൊട്ട കണക്കിന് പണം കിട്ടും…….അയാളുടെ രതി
വേഴ്ച്ചക്ക് ശേഷം മാത്രേ അവരെ ഒരു ഉരുപ്പിടി പോലെ ഇങ്ങോട്ടേക്കു കൊണ്ടുവരുകയുള്ളു”

“അതിനർത്ഥം?”

മഹാദേവ് പുരികം കൂർപ്പിച്ചു അവളെ തുറിച്ചു നോക്കി.

“ഇന്നൊരു മാർവാടി വരുന്നുണ്ടെന്നു അറിഞ്ഞു……..വലിയ പണക്കാരനാ അപ്പോ VIP റൂം ഇന്നലെ
മുതലേ റെഡിയാക്കി വച്ചിട്ടുണ്ടായിരുന്നു……..അങ്ങനാണേൽ നീ പറഞ്ഞ ആ പെൺകുട്ടിക്ക്
വേണ്ടിയായിരിക്കും അയാൾ വരിക”

“അയ്യോ ഇനി എന്ത് ചെയ്യും?”

“അറിയില്ല മഹി എന്ത് ചെയ്യണമെന്ന്………. ഇവിടൊക്കെ ചാന്ദ്നി ദീദിയുടെ
കിങ്കരന്മാരുണ്ട്……..അവരെ മറി കടന്നു വേണം ആ പെൺകുട്ടിയെ രക്ഷിക്കാൻ”

“അത്‌ ഞാനേറ്റു ”

മഹി കോപം ഇരച്ചു കയറുന്ന മുഖമോടെ തന്റെ മീശ പിരിച്ചു വച്ചു.

“എങ്കിൽ ഇവിടിരിക്ക് ഞാനൊന്നു പോയി അന്വേഷിച്ചിട്ട് വരാം……….ഇതൊക്കെ എന്റെ
ഊഹങ്ങളാണ്”

“എനിക്ക് നിന്നെ വിശ്വാസമാണ് സിന്ധൂരി”

മഹിയുടെ മറുപടി കേട്ടതും അവളുടെ ലിപ്സ്റ്റിക് ഇട്ട അധരങ്ങളിൽ പുഞ്ചിരി വിടർന്നു.

അവൾ വേഗം തന്നെ റൂമിന് വെളിയിലേക്കിറങ്ങി പോയി.

അവൻ അക്ഷമയോടെ ആ മുറിയിൽ സിന്ധൂരിയുടെ വരവും കാത്തിരുന്നു.

സമയം ഒച്ചിയഴും പോലെ നീങ്ങിക്കൊണ്ടിരുന്നു.

അര മണിക്കൂർ നേരം കഴിഞ്ഞതും സിന്ധൂരി വേഗം റൂമിലേക്ക് ഓടി കയറി വന്ന് വാതിൽ പൂട്ടി
വച്ചു.

അതിനുശേഷം കിതാപ്പോടെ മഹിയുടെ അടുത്ത് വന്നിരുന്നു.

“എന്താണ്ടായേ? ”

മഹി സിന്ധൂരി പറയാൻ പോകുന്ന കാര്യങ്ങൾ കേക്കാനുള്ള ത്വരയിൽ ധൃതി കൂട്ടി.

“മഹി കാര്യം കുറച്ചു സീരിയസ് ആണ്……..ആ മാർവാടി വന്നിട്ടുണ്ട് ദീദിയുമായി
സംസാരിച്ചിട്ട് റൂമിലേക്ക് പോയിട്ടുണ്ട്……….ഇന്നലെ കടത്തി കൊണ്ടു വന്ന കുട്ടിയാണ്
റൂമിലുള്ളതെന്നാ എനിക്ക് കിട്ടിയ വിവരം……..എന്തേലും ചെയ്യുന്നുണ്ടേൽ ഇപ്പൊ ചെയ്യണം

അവൾ സങ്കോചത്തോടെ മൊഴിഞ്ഞു.

അതു കേട്ടതും മഹി പതിയെ എണീറ്റ്‌ നിന്നു.

തുടർന്ന് രണ്ടു തവണ ശുദ്ധ വായു ആഞ്ഞു ശ്വസിച്ചു.

“എന്നെ ആ റൂമിലേക്ക് കൊണ്ടു പോ സിന്ധൂരി ബാക്കി ഞാനേറ്റു”

മഹിയുടെ പ്രസ്താവന കേട്ട് അവളൊന്നു ഞെട്ടി.

എങ്കിലും ആ ആവശ്യം അവൾ നിരാകരിച്ചില്ല.

മഹിയുടെ കയ്യിൽ പിടിച്ചു അവൾ റൂമിനു വെളിയിലിറങ്ങി.

അവനെയുംകൊണ്ട് നേരെ മൂന്നാം നിലയിലേക്ക് നടന്നു.

തങ്ങളുടെ നേരെ നീളുന്ന തുറിച്ച കണ്ണുകളെ അവഗണിച്ചുകൊണ്ട് അവന്റെ കയ്യിൽ മുറുകെ
പിടിച്ചു സിന്ധൂരി നടന്നു.

ഗോവണി കയറി മൂന്നാം നിലയുടെ അവസാനമുള്ള റൂമിനു പുറത്ത് അവർ നടന്നെത്തി.

അവിടെയെത്തിയതും മഹി ആ റൂമിലെ കതകിൽ മുട്ടനായി കയ്യുയർത്തിയതും സിന്ധൂരി പൊടുന്നനെ
തടഞ്ഞു.

“മഹി നീ തീരുമാനിച്ചോ?”

“ഹ്മ്മ് ഞാൻ തീരുമാനിച്ചു……..അങ്കിതയെയും കൊണ്ടേ ഞാൻ മടങ്ങൂ…….ഇതെന്റെ വാശിയാ”

മഹി തീർത്തും പറഞ്ഞു.

ഇനിയവനെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് അവൾക്ക് മനസിലായി.

അവന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു.

ആ കണ്ണുകളിൽ തന്നോട് സൂക്ഷിക്കണമെന്നുള്ള ധ്വനിയില്ലേ എന്ന് അവന് തോന്നിയിരുന്നു.

“സിന്ധൂരി നിനക്കെന്നെ വിശ്വാസമുണ്ടോ?”

മഹാദേവ് അവളോടായി ചോദിച്ചു.

അവൾ യാന്ത്രികമായി തലയാട്ടി.

“ഹ്മ്മ് നല്ലത്……..എങ്കിൽ പതിനഞ്ചു മിനിറ്റിനകം ഞാൻ നിന്റെ വാതിലിൽ വന്നു
മുട്ടും…….അപ്പോഴേക്കും നിനക്ക് ആവശ്യമുള്ള സാധങ്ങൾ എടുത്ത് കയ്യിൽ
വയ്ക്കുക…….നിന്നെയും കൊണ്ടെ ഞാൻ ഇവിടുന്ന് പോകൂ……..ഇതെന്റെ വാക്കാ”

അവന്റെ ഗംഭീര്യമുള്ള സ്വരം കാതിൽ പതിഞ്ഞതും അവൾക്ക് അടിവയറ്റിൽ മഞ്ഞു പെയ്യുന്ന
പ്രതീതിയായിരുന്നു.

അതു കേട്ടതും അടക്കാനാവാത്ത സന്തോഷത്തോടെ സിന്ധൂരി തന്റെ റൂമിലേക്ക് ഓടി പോയി.

അവൾ പോയെന്നു ഉറപ്പു വരുത്തിയതും മഹാദേവ് ആ കൊട്ടിയടച്ച മര വാതിലിൽ ശക്തിയിൽ
കൊട്ടി.
.
.
.
.
വളരെ മനോഹരമായ ആഡംബര സൗകര്യമുള്ള ഒരു മുറി.

40 വയസ് പ്രായമുള്ള ഒരു മാർവാടി വെളുത്ത ടവൽ ദേഹത്തു ചുറ്റിക്കൊണ്ട് ബാത്‌റൂമിൽ
നിന്നും ഇറങ്ങി വന്നു.

അവിടെ മേശപ്പുറത്തുള്ള വോഡ്കയുടെ കുപ്പിയായിരുന്നു അയാളുടെ ലക്ഷ്യം.

ചെറിയൊരു കുട്ടിയാനയുടെ വലിപ്പമുള്ള അയാൾ ആടിയാടി വന്ന് കുപ്പിയിലെ വെളുത്ത ദ്രാവകം
ഗ്ലാസിലേക്ക് പകർന്നു.

ചുണ്ടിൽ രാജസ്ഥാനി സംഗീതത്തിന്റെ അകമ്പടിയോടെ.

അതിന്റെ കാൽ ഭാഗം ഒഴിച്ച് വച്ചു അയാൾ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചു ഒരു സിപ്
നുണഞ്ഞു.

മുറുക്കാൻ ചുവപ്പിച്ച  ചുണ്ടുകളും വായയും കറ പറ്റിയ പല്ലുകളും ആയിരുന്നു അയാളുടെ
പ്രത്യേകത.

കഴുത്തിലും കയ്യിലുമായി നിരവധി കനക ആഭരണങ്ങൾ ശോഭയോടെ തിളങ്ങുന്നു.

ചുണ്ടിൽ ഒരു മൂളി പാട്ടോടെ അയാൾ തന്റെ കഷണ്ടി തലയിൽ ചൊറിഞ്ഞുകൊണ്ട് മുറിയുടെ
ഒരറ്റത്തേക്ക് നോക്കി.

അവിടെ ഘഗ്രയണിഞ്ഞ ഒരു പെൺകൊടി മൂലയ്ക്ക് തറയിൽ കൂനിക്കൂടിയിരുന്നു.

അവളുടെ മുഖം അവ്യക്തമാണ്.

പക്ഷെ കണ്ടാൽ 22 വയസിനു താഴെയാണെന്നു വ്യക്തം.

ആ മധ്യവയ്സ്കനായ മാർവാടിയുടെ കണ്ണുകളിൽ അടങ്ങാത്ത കാമം എണ്ണയിട്ട തിരി പോലെ എരിഞ്ഞു
കൊണ്ടിരുന്നു.

എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് അയാൾ ആ പെൺകുട്ടിക്ക് സമീപം വന്നു.

അവളിൽ നിന്നും നേർത്ത തേങ്ങൽ അപ്പോഴും ഉയരുന്നുണ്ടായിരുന്നു.

അവൾക്ക് സമീപം പതിയെ കുത്തിയിരുന്നുകൊണ്ട് അയാൾ അവളുടെ മുഖം പൊന്തിച്ചു.

ഭയത്തോടെ നിറഞ്ഞൊഴുകുന്ന പിടയ്ക്കുന്ന മാൻമിഴികൾ.

ഇരു കവിളിലും നീർച്ചോലയുടെ കുത്തൊഴുക്ക്.

കണ്ണുകൾ ചുവന്നു തിളങ്ങുന്നു.

വാടിയ മുഖം

എണ്ണ മയമില്ലാത്ത മുടി ജടപിടിച്ചു കിടക്കുന്നു.

ഇതായിരുന്നു അങ്കിതയുടെ രൂപം.

ഒരു ദിവസം കൊണ്ട് തന്നെ അവളിലെ സൗന്ദര്യം കെട്ടടങ്ങിയിരുന്നു.

എന്നാൽ അയാളുടെ കഴുകൻ കണ്ണുകൾ ആർത്തിയോടെ അവളെ അനുനിമിഷം കാർന്നു തിന്നു
കൊണ്ടിരുന്നു.

കാമം സ്ഫുരിക്കുന്ന ആ നോട്ടം താങ്ങാനാവാതെ അവൾ ഈർഷ്യയോടെ കണ്ണുകൾ ബലമായി പൂട്ടി
വച്ചു.

മാർവാടി ചുണ്ടിൽ തത്തി കളിക്കുന്ന പുഞ്ചിരിയോടെ കയ്യിലിരുന്ന ഗ്ലാസ്‌ തറയിൽ വച്ചു.

അതിനു ശേഷം അങ്കിതയുടെ വിയർപ്പുണങ്ങി ഒട്ടി പിടിച്ച കഴുത്തിലെ മാംസളതയിലേക്ക് അയാൾ
കൊതിയോടെ തന്റെ ചുണ്ടുകൾ ഉരസി.

“ഛീ ”

അവൾ വെറുപ്പോടെ തന്നിലേക്കടുത്ത മുഖം തട്ടി മാറ്റി.

അങ്കിതയുടെ ശൗര്യം അയാളെ കൂടുതൽ പ്രകോപിതനാക്കുകയാണ് ചെയ്തത്.

അവളുടെ പ്രതിരോധം ഓരോ നിമിഷവും അയാളെ ആനന്ദിപ്പിച്ചു.

അത്‌ ആസ്വദിച്ചു.

ഇരയെ ഒറ്റയടിക്ക് കൊല്ലാതെ അതിനെ വേട്ടയാടി തളർത്തി അവസാനം കൊല്ലണമെന്ന പ്രവണത പോലെ
മാർവാടി അങ്കിതയെ സ്പർശിക്കുവാനായി കൈകൾ നീട്ടി.

പൊടുന്നനെ വാതിലിൽ ഒരു മുട്ട് കേട്ടു.

വീണ്ടും അത്‌ കേട്ടു തുടങ്ങിയതും അയാൾ മുഷിച്ചിലോടെ എണീറ്റു.

പിറുപിറുത്തുകൊണ്ട് അയാൾ ആ വാതിൽ തുറന്നു.

മുന്നിൽ നിൽക്കുന്ന സുന്ദരനായ ചെറുപ്പക്കാരനെ കണ്ടതും അയാൾ അമ്പരന്നു.

അയാൾക്ക് മറുത്തൊന്നും ചിന്തിക്കാനിട വരുത്തുന്നതിന് മുൻപ് ആ ചെറുപ്പക്കാരൻ അയാളെ
ബലമായി തള്ളി.

ഒരു മരം കടപുഴകുന്ന പോലെ അയാൾ നിലത്തേക്ക് പതിച്ചു.

റൂമിന്റെ ഉള്ളിൽ കയറിയ ചെറുപ്പക്കാരൻ ഡോർ അടച്ചിട്ടു തിരിഞ്ഞു.

ആഗതന്റെ മുഖം കണ്ടതും അങ്കിതയുടെ ചുണ്ടുകൾ മന്ത്രിച്ചു.

“മഹി ഭയ്യാ”

അവൾ അത്യധികം സന്തോഷത്തിലായിരുന്നു.

മരിക്കുന്നതിന് മുൻപ് കിട്ടിയ കച്ചിത്തുരുമ്പ്  പോലെ പ്രതീക്ഷ നുരയുന്ന കണ്ണുകളോടെ
അവൾ മഹാദേവിനെ നോക്കി.

അവളുടെ നിസ്സഹായത കണ്ടതും അവന്റെ നെഞ്ചോന്ന് പിടച്ചു.

ഒന്നുമില്ലെന്ന് അവൻ ഇമ ചിമ്മിക്കൊണ്ട് തലയാട്ടി.

അതു കണ്ടതും അങ്കിതയുടെ മനസും തണുത്തു.

അപ്പൊ നിലത്തു വീണ മാർവാടി മുക്രയിട്ടുകൊണ്ട് ചാടിയെണീറ്റു.

മഹിയെ കണ്ട കോപത്തിൽ അയാൾ അവന് നേരെ കുതിച്ചു.

അയാൾ തൊട്ടടുത്തെത്തിയതും മഹി അയാളെ ഒരു ചാക്ക് കെട്ടു പോലെ കൈകളിൽ പൊക്കിയെടുത്ത്
നിലത്തേക്കടിച്ചു.

എന്നിട്ടും കലിയടങ്ങാതെ അവൻ അടുത്തു കണ്ട മദ്യ കുപ്പികൾ നിരത്തി വച്ച ചെറു മേശയുടെ
മുകളിലേക്ക് അയാളെ എറിഞ്ഞു.

അത്രയും തടി മാടനായ അയാളെ പുഷ്പ്പം പോലെ അവൻ കൈകാര്യം ചെയ്യുന്നത് കണ്ട് അങ്കിത
കണ്ണും മിഴിച്ചിരുന്നു.

മേശയുടെ മുകളിലേക്ക് വീണതും അതൊരു വലിയ ശബ്ദത്തോടെ ചിന്നഭിന്നമായി.

ഞൊടിയിടയിൽ എന്തൊക്കെയാ സംഭവിച്ചതെന്ന് മനസിലാവാതെ ആ മാർവാടി നട്ടെല്ലൊടിഞ്ഞ്
കോടൂരമായ വേദനയും സഹിച്ചുകൊണ്ട് അലറി കരഞ്ഞു.

അയാൾ വലിയ വായിൽ അലറി വിളിച്ചുകൊണ്ട് നിലത്തു കിടന്നു ഞെരുങ്ങി.

മദ്യ കുപ്പികൾ ആ വീഴ്ച്ചയിൽ തന്നെ പൊട്ടി തകർന്നു.

മദ്യമാകെ റൂമിലെ തറയിൽ പരന്നു.

അങ്കിത ഭയത്തോടെ മഹിയെ ഉറ്റു നോക്കി.

അവന്റെ മുഖം കണ്ട് അവൾ ഞെട്ടിത്തരിച്ചു.

അവന്റെ മുഖത്തു പ്രകടമായ മാറ്റങ്ങൾ കണ്ട് അവളിൽ ആശ്ചര്യം ജനിച്ചു.

മഹിയുടെ നക്ഷത്രകണ്ണുകൾ പതിയെ നേർത്തു വന്നു.

അതിനു ചുറ്റും കറുത്ത കൃഷ്ണമണി വികസിച്ചിരിക്കുന്നു.

ഒരു കറുത്ത വട്ടത്തിൽ നേർത്ത മഴതുള്ളിയുടെ രൂപത്തിൽ നക്ഷത്ര കണ്ണുകളുടെ ഭാഗം കാണാം.

പൂച്ചയുടെ കണ്ണുകൾ ചുരുങ്ങുന്നതും വികസിക്കുന്നതും പോലെ.

കോപം കൊണ്ട് അവന്റെ മുഖം ചുവന്നു തുടുത്തു.

നെറ്റിയിലെ നീല ഞരമ്പ് ബൾബ് മിന്നുന്ന പോലെ വീർത്തുന്തി വന്നു.

കൈകളിലെ ഞരമ്പുകൾ നാഗങ്ങളെ പോലെ കെട്ടു പിണഞ്ഞു കിടക്കുന്നു.

ആ സംഹാര രൂപം കണ്ട് അവൾ പോലും കിടുകിടാ ഭയന്ന് വിറച്ചുകൊണ്ട് കണ്ണുകൾ ഇറുകെ പൂട്ടി.

റൂമിലെ വാതിലിൽ ആരൊക്കെയോ ശക്തിയിൽ കൊട്ടുന്നതും പുറത്തു നിന്നുമുള്ള
ഒച്ചപ്പാടുകളും അവൾക്ക് കേൾക്കാമായിരുന്നു.

എങ്കിലും കണ്ണു തുറക്കാൻ മാത്രം ധൈര്യം അവളിൽ അവശേഷിച്ചിരുന്നില്ല.

മഹി പല്ലിറുമ്മിക്കൊണ്ട് വാതിൽ ശക്തിയിൽ വലിച്ചു തുറന്നു.

അപ്പോഴേക്കും കാര്യമെന്താണെന്നുള്ള വ്യഗ്രതയിൽ റൂമിനുള്ളിലേക്ക് അവർ ഇടിച്ചു കയറി.

ഒരു പറ്റം സ്ത്രീകളുടെ ഇരമ്പൽ അവിടമാകെ നിറഞ്ഞു.

തറയിൽ മദ്യത്തിൽ കുളിച്ചു കിടക്കുന്ന മാർവാടിയെ കണ്ട് അവർ ഭയന്നു വായ് പൊത്തി.

അരികിൽ നിൽക്കുന്ന മഹിയെയും റൂമിന്റെ ഓരത്ത് കൂനി കൂടിയിരിക്കുന്ന അങ്കിതയെയും അവർ
മാറി മാറി തുറിച്ചു നോക്കി.

ഈ സമയം ചാന്ദ്നി ദീദി മുകൾ നിലയിൽ നിന്നുമുള്ള ഒച്ചപ്പാട് കേട്ട് അങ്ങോട്ടേക്ക്
കുതിച്ചെത്തി.

മദ്യത്തിൽ നീരാടിക്കൊണ്ടിരിക്കുന്ന അയാളുടെ ദയനീയമായ അവസ്ഥ കണ്ട് ദീദി മഹിയ്ക്ക്
നേരെ തെറിയഭിഷേകം തുടങ്ങി.

എന്നിട്ട് അവനെ തല്ലുവാനോങ്ങികൊണ്ട് അവർ കാലെടുത്തു വച്ചു.

പൊടുന്നനെ തറയിലെ മദ്യം ഒഴുകിയുണ്ടായ വഴു വഴുപ്പിൽ കാലു തെന്നി അവർ വലിയ ശബ്ദത്തോടെ
നിലം പതിച്ചു.

ചക്കയിട്ട പോലെ അവരുടെ വീഴ്ച്ച കണ്ട് മറ്റുള്ള സ്ത്രീരത്നങ്ങൾ അവരെ
താങ്ങിയെടുക്കുവാൻ ചുറ്റും കൂടി നിന്നു.

വീണു നടുവൊടിഞ്ഞിട്ടു പോലും അവർ അവന് നേരെയുള്ള തെറിപാട്ട് നിർത്തിയിരുന്നില്ല.

മഹി നേരെ അങ്കിതയുടെ അടുത്തേക്ക് വന്നു.

പേടിച്ചരണ്ട പൂച്ചക്കുഞ്ഞിയെ പോലെ അവൾ കാൽ മുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു.

ചുമലിൽ ഒരു കരതല സ്പർശനം തിരിച്ചറിഞ്ഞതും അവൾ പതിയെ തലയുയർത്തി നോക്കി.

നേരത്തെ തന്നെ ആരാധനയോടെ നോക്കിയ കണ്ണുകൾ ഇപ്പൊ ഭയത്തിന് കീഴ്പ്പെട്ടിരിക്കുന്നു.

മഹി അവളെ ആർദ്രമായി നോക്കി.

“എന്തിനാ പേടിക്കുന്നെ ഇനിയവർ നിന്നെ ഉപദ്രവിക്കില്ല അങ്കിത”

അവളെ സമാധാനിപ്പിക്കുവനായി അവൻ മൊഴിഞ്ഞു.

പക്ഷെ അങ്കിത അപ്പോഴാണ് അവന്റെ കണ്ണുകൾ ശ്രദ്ധിച്ചത്.

അതിപ്പോൾ പൂർവ സ്ഥിതി കൈ വരിച്ചിരിക്കുന്നു.

എന്നും മഹിയിൽ മറ്റുള്ളവർ ഇഷ്ടപ്പെട്ടിരുന്ന ആ നക്ഷത്ര കണ്ണുകൾ ഇപ്പൊ പഴയതു പോലെ
തന്നെ അവനിലുണ്ട്.

അപ്പോ താൻ കുറച്ചു മുന്നേ കണ്ട കാഴ്ചകൾ.

കറുത്ത ഗോളത്തിനുള്ളിൽ നേർത്തു വന്ന നക്ഷത്ര കണ്ണുകൾ.

പൂച്ചകളുടെ കണ്ണുകൾ പോലെ.

പക്ഷെ ആ കണ്ണുകൾക്ക് പൂച്ചയുടെ ഭാവമായിരുന്നില്ല.

മറ്റെന്തോ ജീവിയുടേതിനു സമാനമായിരുന്നു.

പക്ഷെ അതെന്താണെന്നു മാത്രം ഓർമ വരുന്നില്ല.

ഇപ്പൊ മഹി ഭയ്യാ പഴയതു പോലെയായി മാറി.

അപ്പൊ താൻ വല്ല ദിവാസ്വപ്നവും കണ്ടോ?

അങ്കിത ചിന്തകൾക്ക് അടിമയായി മാറി.

പൊടുന്നനെ തന്നെയാരോ ബലമായി കുലുക്കിയ പോലെ.

സംയമനം വീണ്ടെടുത്ത അവൾ കണ്ണു ചിമ്മി തുറന്നു.

തന്നെ നോക്കി ചിരിക്കുന്ന മഹി ഭയ്യാ.

ഇപ്പൊ ആ കണ്ണുകളിൽ വാത്സല്യം തുളുമ്പുന്നു.

ശാന്തത നിറഞ്ഞു നിൽക്കുന്നു.

“എന്തുപറ്റി അങ്കിത?”

മഹാദേവ് സംശയത്തോടെ അവളെ തുറിച്ചു നോക്കി.

പെട്ടെന്ന് അവൾ വെപ്രാളപ്പെട്ടു.

മഹി ഭയ്യയോട് ചോദിക്കണോ വേണ്ടയോ എന്ന് ആലോചിച്ചുകൊണ്ടിരുന്നു.

പക്ഷെ അപ്പോഴേക്കും അറിയാതെ അവൾ അത്‌ ചോദിച്ചു പോയി.

“ഈ കണ്ണുകൾ നേരത്തെ……”

പറഞ്ഞു മുഴവനാക്കാതെ അവൾ നിർത്തി.

മഹിയുടെ മുഖം പൊടുന്നനെ മ്ലാനമായി.

അങ്കിത ചോദിച്ചത് അബദ്ധമായി പോയോ എന്നോർത്തു.

തന്റെ മണ്ടത്തരത്തെ അവൾ സ്വയം പഴിച്ചു.

പക്ഷെ അപ്പോഴേക്കും അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

“ഞാൻ പണ്ടെ അങ്ങനാ അങ്കിത………..എനിക്ക് കലശലായ ദേഷ്യം വരുമ്പോ കണ്ണുകൾ അങ്ങനെ
മാറും………പിന്നെ കുറച്ചു കഴിഞ്ഞു ശരിയാവും”

നിസാരമട്ടിൽ അവനത് പറഞ്ഞു തീർത്തു.

എങ്കിലും അല്പം ഭയം അവളിൽ അവശേഷിച്ചിരുന്നു.

മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നേ വാടിയ ചെമ്പിൻ തണ്ട് പോലെ അവൾ അവന്റെ
കൈകളിലേക്ക് കുഴഞ്ഞു വീണു.

കരഞ്ഞു കലങ്ങിയ ആ മിഴികൾ കൂമ്പിയടഞ്ഞു.

അവളെ കയ്യിൽ പതിയെ കോരിയെടുത്തുകൊണ്ട് മഹി റൂം വിട്ടു വെളിയിലേക്കിറങ്ങി.

പുറത്ത് നിന്നും കേൾക്കുന്ന ഒച്ചപ്പാടുകൾ അടഞ്ഞ വാതിലിനിപ്പുറത്തു നിന്നും
സിന്ധൂരിയെ അസ്വസ്ഥയാക്കി.

എങ്കിലും മഹാദേവ് വരുമെന്ന പ്രതീക്ഷയിൽ ഒരുൾപ്രേരണയോടെ അവൾ തന്റെ വസ്ത്രങ്ങളും
മറ്റും ഒരു ബാഗിൽ കുത്തി നിറച്ചു കൊണ്ടിരുന്നു.

പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അവൾ ഭയന്നു.

എങ്കിലും ധൈര്യം സംഭരിച്ചു അവൾ വാതിൽ തുറന്നു.

മുന്നിൽ ഒരു കൊച്ചു പെൺകുട്ടിയെ കൈകളിൽ കോരിയെടുത്ത് നിൽക്കുന്ന മഹിയെ കണ്ടതും അവൾ
അവനായി വഴി മാറി കൊടുത്തു.

ധൃതിയിൽ ഉള്ളിലേക്ക് കയറിയ അവൻ അവിടെയുള്ള കട്ടിലിൽ അവളെ കിടത്തി.

അങ്ങനെ കിടത്തുന്നതിനിടയിൽ അവളുടെ മേൽവസ്ത്രം മുകളിലേക്ക് അല്പം നീങ്ങി.

അതിലൂടെ വെളിവായ അങ്കിതയുടെ അണിവയറിന്റെ നേർത്ത കീറലും അതിന്റെ മധ്യത്തിൽ ആരെയും
വശ്യതയിലാഴ്ത്തുന്ന പൊക്കിൾ ചുഴിയിലുമായിരുന്നു സിന്ധൂരിയുടെ കണ്ണുകൾ പതിഞ്ഞത്.

അവൾ വേഗം വന്ന് അത്‌ ശരിയാക്കിയിട്ടു.

വെറുതെയല്ല ആ മാർവാടി ഇവൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കിയതെന്ന് അവൾക്ക്
മനസിലായി.

“സിന്ധൂരി അങ്കിതയ്ക്ക് തീരെ വയ്യ……..നല്ല ക്ഷീണമുണ്ട്……..
എന്തേലും അവൾക്ക് കൊടുക്ക് അവളൊന്നും കഴിച്ചിട്ടില്ലെന്ന തോന്നുന്നേ”

മഹി വെപ്രാളത്തോടെ പറഞ്ഞു.

സിന്ധൂരി വേഗം തന്നെ റൂമിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയെടുത് അടപ്പ്
തുറന്നു കുറേശ്ശേയായി അവളുടെ ചുണ്ടിലേക്ക് ഇറ്റിച്ചു കൊടുത്തു.

അമൃതം പാനം ചെയ്യുന്ന പോലെ ആ ജലധാര മുഴുവൻ അങ്കിത കുടിച്ചു തീർത്തു.

“എങ്കിൽ നമുക്ക് പോകാം ”

അവളെ വെള്ളം കുടിപ്പിച്ചു കഴിഞ്ഞതും മഹി ധൃതി പിടിച്ചു

“മഹി പുറത്ത് ദീദിയുടെ ആൾക്കാരാ കാവൽ നിൽക്കുന്നെ അവരെ മറി കടക്കാൻ പറ്റുമോ
നമുക്ക്?”

“അതൊക്കെ പറ്റും…….വരൂ…..
അങ്കിതയെ മുറുകെ പിടിക്ക് ”

സിന്ധൂരിയുടെ കയ്യിലെ ബാഗ് കയ്യിൽ വാങ്ങി അവൻ പുറത്തേക്കിറങ്ങി.

അവൾ അങ്കിതയെ താങ്ങി പിടിച്ചു മുന്നോട്ട് നടന്നു.

തളർച്ചയിലും അവൾ പതിയെ നടന്നു.

ഈ നരകത്തിൽ നിന്നും എങ്ങനേലും രക്ഷപെടാനുള്ള കൊതിയോടെ.

അവർ താഴത്തെ നിലയിലേക്കുള്ള പടികൾ ഇറങ്ങുമ്പോഴാണ് നേരത്തെ തന്നെ ഇങ്ങോട്ട് കൊണ്ടു
വന്ന ചോട്ടാ ഭായിയെ മഹി കാണുന്നത്.

അവന്റെ നേരെ ഓടി വന്നു മഹിയുടെ കഴുത്തിൽ പിടിച്ചു അയാൾ അവനെ ഭിത്തിയിലേക്ക്
ചേർത്തു.

അയാളുടെ പിടുത്തം കഴുത്തിൽ മുറുകിയതും മഹിയുടെ മുഖത്തെ ശാന്തത പോയി മറഞ്ഞു.

പകരം ആ മുഖത്തേക്ക് കോപം ഇരച്ചു കയറി.

അതോടൊപ്പം അവന്റെ നക്ഷത്ര കണ്ണുകൾ നേർത്തു വന്നു.

അതിനു ചുറ്റും കറുത്ത ഗോളം രൂപാന്തരപ്പെട്ടു.

ഈ കാഴ്ച്ച കണ്ടതും സിന്ധൂരി പോലും ഭയന്നു വിറച്ചു.

പൂച്ചയുടെ കണ്ണുകൾ പോലെ.

പക്ഷെ അവയ്ക്ക് മറ്റെന്തോ ഒരു ജീവിയുടെ സ്ഥായിഭാവം.

തനിക്ക് പരിചയമുള്ള ഏതോ ഒരു ജീവി.

മഹിയുടെ ഭാവമാറ്റം അവളെ നടുക്കി.

സിന്ധൂരി കൂടുതലായി ആലോചിക്കുന്നതിന് മുൻപ് തന്നെ തന്റെ കഴുത്തിലുള്ള അയാളുടെ
കയ്യിൽ അവൻ പിടുത്തമിട്ടിരുന്നു.

അയാളുടെ കൈത്തണ്ടയിൽ പിടിച്ചു മഹി പതുക്കെ തിരിച്ചു.

അതു നിയന്ത്രണം വിട്ടതും അയാൾ ഉറക്കെ അലറി.

അപ്പോഴേക്കും അയാളുടെ ചുമലിൽ നിന്നും എല്ലു പൊടിയുന്ന ശബ്ദം അവർ മൂന്നുപേരുടേയും
കാതുകളിൽ ഒരേപോലെ പതിഞ്ഞിരുന്നു.

വേദനയോടെ അയാൾ കിടന്നു പുളയുന്നത് കണ്ടു നിന്ന മഹി അയാളുടെ കൈ മുട്ട് നോക്കി
ശക്തിയിൽ ഒരു താഡനം കൂടി നൽകി.

അതോടെ വാഴപ്പിണ്ടി ഒടിഞ്ഞു തൂങ്ങുന്ന പോലെ കൈമുട്ട് ഒടിഞ്ഞു തൂങ്ങി.

അസഹനീയമായ ആ കാഴ്ച കണ്ട് അവർ പോലും ഭയന്നു വിറച്ചു കൺകൾ പൂട്ടി വച്ചു.

അയാളുടെ ഒടിഞ്ഞ കയ്യിൽ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു നിർത്തിയ ശേഷം മഹി അയാളുടെ
അടിവയർ നോക്കി ശക്തിയിൽ കാലുകൊണ്ട് വീശി.

“ആാാഹ് ”

ഇരുമ്പുലക്കയുടെ ദൃഢതയുള്ള ആ കാലുകൊണ്ടുള്ള പ്രഹരം വയറ്റിൽ കിട്ടിയതും കണ്ണുകൾ
പുറത്തേക്ക് തള്ളി വന്നു തുപ്പലും ഒലിപ്പിച്ചുകൊണ്ട് ചോട്ടാ ഭായി മരണ വെപ്രാളത്തിൽ
പിടഞ്ഞു.

അവരെ മറി കടന്നു മഹാദേവ് മുന്നോട്ട് നടന്നു.

അവനെ അനുഗമിച്ചുകൊണ്ട് അവരും.

താഴത്തെ നിലയിൽ എത്തിയതും പൊടുന്നനെ മൂന്നു ഘടാഗഡിയന്മാർ ഒരുപോലെ അവന് നേരെ
കുതിച്ചു വന്നു.

ഒരാൾ ഒരു മീറ്റർ അകലത്തിൽ എത്തിയതും മഹി ഒറ്റ ചാട്ടത്തിന് തന്റെ കാലുകൾ മടക്കി
വച്ചു അയാളുടെ ഇരു മാറിലും കാൽമുട്ടുകൾ കൊണ്ട് പ്രഹരിച്ചു.

അവനെയും കൊണ്ട് നിലത്തേക്ക് നടുവും തല്ലി വീണ അയാൾ ഒന്നും മനസിലാവാതെ കിളി പോയ പോലെ
കിടന്നു.

ഇതു കണ്ടു ഭയന്ന രണ്ടാമൻ അവിടെ കിടന്ന ഒരു പി വി സി പൈപ്പും കൊണ്ട് അവന് നേരെ ഓങ്ങി

അത്‌ മുൻകൂട്ടി കണ്ട മഹി അതിനു നേരെ കൈ വീശി.

അത് അവന്റെ കാരിരുമ്പിന്റെ കരുത്തുള്ള കയ്യിലിടിച്ചു.

ആ പൈപ്പ് നാലു കഷ്ണമായി പൊട്ടി വീണു.

അതു കണ്ട് ഞെട്ടുന്നത് വരെയേ അയാൾക്ക് സാവകാശം കിട്ടിയുള്ളൂ.

അപ്പോഴേക്കും ആ പൈപ്പ് വീശിയവന്റെ അടിവയറിനു മുഷ്ടി ചുരുട്ടി രണ്ടു പഞ്ചുകൾ
സെക്കന്റുകളുടെ വ്യത്യാസം പോലുമില്ലാതെ മഹി നൽകി.

വയറിൽ കനത്ത പ്രഹരം കിട്ടിയ അയാളുടെ തുടയിലൂടെ മഞ്ഞ ദ്രാവകം നൂലുപോലെ ഒഴുകി വന്നു
തറയിലിറ്റു വീണു.

അതു കണ്ടതും മഹി അയാളുടെ അലർച്ച കാര്യമാക്കാതെ മൂക്കിന് നേരെ മുഷ്ടി ചുരുട്ടി
പ്രഹരിച്ചു.

മൂക്കിന്റെ പാലം പൊട്ടി അയാളുടെ മേൽച്ചുണ്ടിലേക്ക് രക്തധാര തുടങ്ങി.

മൂക്കിലൂടെ ഒഴുകി വരുന്നത് രക്തമാണെന്ന് അയാൾ തിരിച്ചറിഞ്ഞ നിമിഷം മഹി അയാളുടെ
തലമണ്ട നോക്കി ആന്റി ക്ലോക്ക് വൈസിൽ കാലു വീശി.

പടക്കം പൊട്ടുന്ന ശബ്ദത്തോടെ ആർത്ത നാദത്തോടെ അയാൾ തെറിച്ചു വീണു.

ഇതൊക്കെ കണ്ട മൂന്നാമൻ ഭയന്നു വിറച്ചു കൊണ്ട് നിലത്തേക്ക് ഊർന്നു വീണു.

പക്ഷാഘാതം പിടിപെട്ട പോലെ.

മഹിയുടെ സംഹാര ഭാവം കണ്ട് അയാൾക്ക് അനങ്ങാൻ പോലും പറ്റാതെയായി.

നാവ് പോലും ചലിച്ചില്ല ആകെ മരവിച്ച അവസ്ഥ.

മഹി അയാൾക്ക് നേരെ നടന്നു വന്നു.

അയാളുടെ കഴുത്തിൽ തൂങ്ങി കിടക്കുന്ന താക്കോൽ അവൻ പൊട്ടിച്ചെടുത്തു.

എന്നിട്ട് അവരെയും കൊണ്ട് പുറത്തേക്കിറങ്ങി.

ആ കെട്ടിടത്തിനു പുറത്ത് കിടക്കുന്ന പഴഞ്ചൻ അമ്പാസിഡർ കാറിലാണ് അവന്റെ കണ്ണുകൾ
പതിഞ്ഞത്.

ഈ താക്കോലിന്റെ യഥാർത്ഥ അവകാശി അതാണെന്ന് മനസിലായ അവൻ നിമിഷ നേരം കൊണ്ട് കാറിനു
സമീപത്തേക്കെത്തി.

അപ്പോഴേക്കും സിന്ധൂരി അങ്കിതയെയും കൊണ്ട് അങ്ങോട്ടേക്ക് വേച്ചു നടന്നു.

അവളുടെ ബുദ്ധിമുട്ട് മനസിലായ അവൻ വേഗം തന്നെ അങ്ങോട്ട് വന്ന് അങ്കിതയെ കോരിയെടുത്ത്
കാറിന്റെ ഉള്ളിലേക്ക് കയറ്റിയിരുത്തി.

അവൾക്ക് സമീപം തന്റെ ബാഗുമായി സിന്ധൂരിയും കയറി.

പുറത്തു നിന്നും ഡോർ അടച്ച ശേഷം മഹാദേവ് മുന്നിലെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

“അപ്പൊ പോകാം ”

പുറകിലേക്ക് തല ചരിച്ചു അവൻ നോക്കി.

അവൾ അങ്കിതയെ ചേർത്തു പിടിച്ചു സമ്മതമെന്ന് തലയാട്ടി.

മഹി അത് കണ്ടതും നനുത്ത പുഞ്ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്തു.

ആ സമയം അവൾ നന്നായി ശ്രദ്ധിച്ചിരുന്നു മഹിയുടെ കണ്ണുകൾ ഇപ്പൊ പഴയതു പോലെയായി.

ഇപ്പൊ ആ മുഖത്തത് കോപത്തിന്റെ യാതൊരു കണിക പോലുമില്ല.

മഴ പെയ്തു തോർന്ന മാനം പോലെ അത്‌ തെളിഞ്ഞു നിൽക്കുന്നു.

സൂര്യന്റെ പൊൻകിരണങ്ങൾ പോലെ തന്റെ നനുത്ത പുഞ്ചിരി കൊണ്ട് ആനന്ദത്തിന്റെ കിരണങ്ങൾ
പരത്തുന്നു.

മുഖത്തു ആ പഴയ ശാന്തത കൈ വരിച്ചിരിക്കുന്നു.

അല്പം മുന്നേ കണ്ട മഹിയാണിതെന്ന് വിശ്വസിക്കാൻ പ്രയാസം.

ദൈവമേ മനുഷ്യൻ ഇങ്ങനൊക്കെ മാറുമോ?

അവൾ ആശ്ചര്യപ്പെട്ടു.

അവരെയും കൊണ്ട് അമ്പാസിഡർ വേഗതയിൽ മുന്നോട്ട് കുതിച്ചു.

ഒരു പഴഞ്ചൻ സിംഹത്തിന്റെ വിട്ടു പോകാത്ത ശൗര്യവും വന്യതയും ആ കാറിനുണ്ടായിരുന്നു.

പണ്ടത്തെ ഇന്ത്യൻ നിരത്തുകളെ ഭരിച്ചിരുന്ന വമ്പന്മാർ.

ജമുനയിൽ നിന്നും എത്രയും വേഗം കടക്കാൻ ആയിരുന്നു അവന്റെ പ്ലാൻ.

അവിടെ നിക്കുന്ന ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്.

താൻ മുന്നേ വന്ന വഴിയിലൂടെയുള്ള തിരിച്ചു പോക്ക് അത്ര പന്തിയല്ല.

ജോധ്പൂർ പട്ടണത്തിന് പുറത്തു കാത്തു നിൽക്കുന്ന തങ്ങളുടെ ആളുകളിലേക്ക് എത്രയും വേഗം
എത്തി ചേരണമെന്ന മുൻവിധിയോടെ മഹി കാർ വേഗതയിൽ ഓടിച്ചു.

അങ്കിത സിന്ധൂരിയുടെ മടിത്തട്ടിൽ ശിരസ് വച്ചു കിടന്നു.

അവളെ ഒരു മകളെ പോലെ സിന്ധൂരി ശുശ്രുഷിച്ചുകൊണ്ടിരുന്നു.

ജോധ്പൂർ പട്ടണത്തിലേക്ക് എത്തി ചേർന്നതും മഹി ധൃതിയിൽ രംഗസ്ഥൽ ഗ്രാമത്തിലേക്കുള്ള
വഴിയിലേക്ക് വണ്ടി തിരിച്ചു.

അല്പ ദൂരം പിന്നിട്ടതും കുറെയധികം ആളുകൾ തടിച്ചു കൂടിയിരിക്കുന്നത് അവൻ കണ്ടു.

അവർക്ക് സമീപം പിരി മുറുക്കത്തോടെയിരിക്കുന്ന ചന്ദ്രശേഖറെ കണ്ടതും അവനിൽ അല്പം
ആശ്വാസം ജനിച്ചു.

ഒരു നെടുവീർപ്പോടെ മഹാദേവ് കാർ അവർക്ക് സമീപം കൊണ്ടു ചെന്നു നിർത്തി.

അതിൽ നിന്നുമിറങ്ങിയ അവനെ കണ്ടതും അയാൾ നെഞ്ചിൽ കൈ വച്ചുകൊണ്ട് ആശ്വസിച്ചു.

അവൻ ഒരു ചിരിയോടെ പുറകിലെ ഡോർ തുറന്നു.

അതിൽ നിന്നുമിറങ്ങിയ സിന്ധൂരി അങ്കിതയെ പതുക്കെ പിടിച്ചിറക്കി.

അവളെ കണ്ടതും ഗ്രാമക്കാരുടെ മുഖത്ത് ആനന്ദം തെളിഞ്ഞു.

അങ്കിതയെ കണ്ടതും ഗ്രാമക്കാരിലെ ചിലർ അങ്ങോട്ടേക്ക് ഓടി വന്ന് അവളെ താങ്ങിയെടുത്തു.

എന്നിട്ട് അവിടെ നിർത്തിയ ജീപ്പിൽ അവളെ കയറ്റിയിരുത്തി.

അമിത് ദാദയുടെ നിർദ്ദേശം കിട്ടിയതും ജീപ്പുമായി ഗ്രാമത്തിലേക്ക് പോയി.

എന്തൊക്കെയാണ് സംഭവിച്ചതെന്ന് മഹിയോട് വ്യക്തമായി ചോദിക്കാൻ ചന്ദ്ര ശേഖർ തുണിഞ്ഞതും
അവൻ ഇടക്ക് കയറി പറഞ്ഞു.

“ദാദ ഞാൻ ഇവളെ റയിൽവേയിൽ കൊണ്ടാക്കിയിട്ട് തിരികെ വരാം……..എന്നിട്ട് എല്ലാം
വിശദമായി പറയാം”

“ശരി മഹി ആരായിത്?”

“എന്റെ സുഹൃത്ത് ആണ് ”

മഹിയുടെ മറുപടി കേട്ടതും നിറ പുഞ്ചിരിയോടെ ചന്ദ്രശേഖർ തലയാട്ടി.

മഹി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചതും സിന്ധൂരി കാറിലേക്ക് കയറി.

അവളെയുംകൊണ്ട് അവൻ അംബാസ്സിഡർ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.

(തുടരും)

സ്നേഹത്തോടെ ചാണക്യൻ…….!!!!

Leave a Reply