ഒരു ഗോവ ട്രിപ്പ് അപാരത 1
Oru Gova Trip Aparatha | Author : Kundan Payyan
എന്റെ പേര് വിശ്വ. കോഴിക്കോട് ജനിച്ചു വളർന്നു . തടിച്ച ശരീരം ആയിരുന്നു എനിക്ക്. എന്നാലും ഭംഗിക്ക് ഒരു കുറവും ഇല്ലായിരുന്നു. ഒരു സുന്ദരൻ തന്നെ ആയിരുന്നു .
ജീവിതത്തിൽ എനിക്ക് വേണ്ടത് എല്ലാം എന്റെ കൈയിൽ ഉണ്ടായിരുന്നു . ഇഷ്ട്ടം പോലെ പണം. ചോദിക്കാനും പറയാനും ആരും ഇല്ലാതെ ഒരു ലൈഫ് , ആവശ്യം ഉള്ളത് എല്ലാം ചെയ്ത് തെരാൻ ജോലിക്കാർ വേറെ.
സ്വത്തും പണവും എല്ലാം എനിക്ക് തന്നെ എഴുതി വെച്ച് ഒരു അപകടത്തിൽ എന്റെ ഫാമിലി മരിച്ചു നാല് വർഷം മുൻപ്. ഒരുപാട് വിഷമിച്ചു എങ്കിലും എനിക്ക് ഒരു ജീവിതകാലം മുഴുവൻ ലാവിഷ് അടിച്ചു കളഞ്ഞാലും തീരാത്ത അത്ര പണം ഉണ്ടാക്കി വെച്ച് ആയിരുന്നു അവർ യാത്ര ആയത്.
ഇരുപത് വയസ്സ് ആവുന്നതിന്റെ അന്ന് ഒരു പിറന്നാൾ പാർട്ടി ഞാൻ വിചാരിച്ചു വച്ചു. സ്ഥലം അധികം ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യയുടെ പാർട്ടി ക്യാപിറ്റൽ എന്ന് പറയുന്നത് തന്നെ ഗോവ ആണല്ലോ അതോണ്ട് അവിടേക്ക് തന്നെ ആക്കാം എന്ന് വിചാരിച്ചു.
ബാക്കി ഉള്ള പയ്യന്മാരെ പോലെ ആയിരുന്നില്ല എന്റെ പാർട്ടി. എല്ലാവരും ഫ്രണ്ടിന്റെ കൂടെ പോവും. ഞാൻ എപ്പോളും ഒറ്റക്ക് ആണ് പോവാർ. ഫ്ളൈറ്റിൽ പോവാൻ ഉള്ള ക്യാഷ് ഉണ്ടായിരുന്നു എങ്കിലും ട്രെയിനിൽ യാത്ര ചെയ്യാൻ ആയിരുന്നു എനിക്ക് ഇഷ്ടം. ട്രെയിനിൽ പാട്ടും കേട്ട് കിടന്ന് ഉറങ്ങി ഒരു ട്രിപ്പ് അടിക്കുന്നതിന്റെ സുഖം ഒന്ന് അറിയണ്ടത് തന്നെ ആണ്.
ട്രിപ്പ് അടിക്കുന്ന ഇടങ്ങളിലെല്ലാം ഒറ്റക്ക് പോയി അവിടെ ഉള്ള എല്ലാ സ്ഥലവും കണ്ട് ഒരു രണ്ട് മൂന്ന് മാസം ഞാൻ അവിടെ തന്നെ ആണ് കൂഡാർ. ഏതെലും ഒരു നല്ല റിസോർടിൽ റൂം എടുത്ത് ലാവിഷ് ആയിരുന്നു അടിച്ചു പൊളിച്ചു വരണം. അതാണ് എനിക്ക് ഇഷ്ടം. ചെറുപ്പം മുതലേ ഒരാളോട് അടുപ്പം കാണിക്കാൻ എനിക്ക് പേടി ആയിരുന്നു. അവരും എന്നെ വിട്ട് പോയാലോ എന്ന് ആയിരുന്നു ആ ഭയം. ആരോടും ഞാൻ കൂട്ട് കൂടിയില്ല. ഒറ്റക്ക് തന്നെ ആണ് നല്ലത് എന്ന് എനിക്ക് തോന്നി.
എല്ലാ യാത്രയ്ക്ക് പോവുമ്പോഴും ചെയ്യുന്നത് പോലെ ഞാൻ പോവുന്ന അന്ന് വേലക്കാരെ എല്ലാം വിളിച്ചു. ഇനി മൂന്ന് മാസം പണി ഇല്ല എന്നും മൂന്ന് മാസത്തെ പൈസ ഇന്ന് തന്നെ വാങ്ങണം എന്നും ഞാൻ അറിയിച്ചു. അവിടെ എന്റെ ജോലിക്കാരിൽ ഏറ്റവും ആത്മാർത്ഥത ഉള്ള ആൾക്കാർ ആയിരുന്നു രാജനും ദേവനും.. രണ്ട് പേരും ആജനാബാഹുക്കൾ ആയിരുന്നു. ഒരു പക്ഷെ അവർ എന്റെ കാവൽക്കരെ പോലെ ആയിരുന്നു . അവര്ക് വേണ്ടി വീട് ഏൽപ്പിച്ചു ഞാൻ ഇറങ്ങാൻ നിന്നു.