ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

Posted by

നമസ്കാരം …..

നീണ്ട ഒരു ഇടവേള വന്ന്‌ പോയി. സാധരം ക്ഷമിക്കണം. വെറുമൊരു ചിന്തയും ഔട്ട്‌ലൈനും മാത്രമായിരുന്നു കഥ തുടങ്ങുമ്പോൾ ഉണ്ടായിരുന്നത്. ഓരോ കാര്യങ്ങൾ എഴുതുമ്പോഴും അതിനെ കണക്ട് ചെയ്യുന്ന സിറ്റുവേഷനുകൾ കൂട്ടിയിണക്കി വന്നപ്പോൾ ചിലയിടങ്ങളിൽ സ്റ്റക്ക് ആയിപ്പോയി അത് കൊണ്ടാണ് ചെറുതെങ്കിലും, നീണ്ട ഒരു ഇടവേള വന്നത്. കൺഫ്യൂഷൻ എല്ലാം മാറിയത് കൊണ്ട് ഇനിയുള്ള പാർട്ടുകൾ കൃത്യമായ ഇടവേളകളിൽ നൽകാൻ കഴിയുമെന്ന് ഞാനും പ്രത്യാശിക്കുന്നു…. കഥ അതിന്റെ അവസാനങ്ങളിലേക്ക് കടക്കുകയാണ്….

ഇന്നലകളിൽ ഇറങ്ങിയ ഹിബ 8

Ennalakalil Erangiya Hiba 8 | Author : Floki kattekadu | Previos Part

 

ഹേയ്, ഒരുപാടായി…… കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു…. അവസാനമായി നീ കണ്ണിൽ നിന്നും മറയുമ്പോൾ, ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ എല്ലാം മാറി, ആ പാടുകളും മാഞ്ഞു പോയി. പക്ഷെ ഓരോ ദിവസങ്ങളും, മനസ്സിന്റെ ഉള്ളിൽ പുതിയ മുറിവുകൾ ഉണ്ടാകുന്നു. ഉണങ്ങാത്ത മുറിവുകളിൽ ഇടയ്ക്കിടെ നീറ്റൽ അനുഭവപ്പെടാറുണ്ട്……

താൻ പറഞ്ഞതെല്ലാം ചെയ്തു നോക്കി…..

പക്ഷെ……

എന്നിട്ടും താൻ പറഞ്ഞ ഫലം മാത്രം ലഭിച്ചില്ല…. ഓരോ തവണ തന്നെ മറക്കാൻ ശ്രമിക്കുമ്പോഴും, ചെയ്തു തീർക്കേണ്ടതിന്റെ അനിവാര്യത ഹൃദയം എന്നെ ഓർമിപ്പിക്കുകയാണ്….

ലക്ഷ്യം അടുത്തെത്തിയിട്ടുണ്ട്…. മുൻപില്ലാത്ത ഒരു ഭയം മനസ്സിനെ ചുറ്റിവരിയുന്നെടോ… പുറം മോഡിയിലെ നേട്ടങ്ങളുടെ നേർത്ത തിരശീലക്ക് പിന്നിൽ ഒളിപ്പിച്ച നഷ്ടങ്ങളുടെ കൂമ്പാരങ്ങൾ, ഇടക്കെല്ലാം എന്നെ അസഹ്യപ്പെടുത്തുണ്ട്….. ചിലപ്പോഴൊക്കെ അവയെന്നെ നോക്കി കളിയാക്കി ചിരിക്കാറുണ്ട്….

കണ്ണിനു മുന്നിലെ വെളിച്ചം മറക്കുന്ന, ആ നേർത്ത പാളിക എന്നിൽ നിറക്കുന്ന ഇരുട്ടിനു വല്ലാത്ത ശക്തിയാണ്. പലപ്പോഴും ആ ഇരുട്ടിനെ എനിക്ക് പേടിയാണ്…..

അതേടോ,

Leave a Reply

Your email address will not be published. Required fields are marked *