പക്ഷെ വിക്രമൻ ഓടും.താനും അയാൾക്കൊപ്പമോടണം.തന്റെ വഴിയിലേക്ക് വിക്രമൻ വരാതെ നോക്കുകയും വേണം.
ഇതൊരു മത്സരമാണ്. കുതിര പന്തയത്തേക്കാൾ ഹരം നൽകുന്നത്.പക്ഷെ ഇവിടെ പണയവസ്തു കുറച്ചു ജീവിതങ്ങളാണ്.അതാണ് വിനോദിന്റെ ആശങ്കക്ക് കാരണം
തനിക്കോ മറ്റുള്ളവർക്കോ എന്ത് വന്നാലും കുഴപ്പമില്ല എന്ന മനസ്ഥിതിയിലാണ്.പക്ഷെ വീണ അങ്ങനെയല്ല.ഒരുപാട് സഹിച്ച അവളെ ഇനിയും ദുരിതങ്ങൾക്ക് നടുവിലേക്ക് വലിച്ചെറിയാൻ വിനോദിന് സാധിക്കുമായിരുന്നില്ല
ഇപ്പോൾ സംഭവിക്കുന്നതെല്ലാം വീണയുടെ നിർബന്ധമാണ്. അല്ലെങ്കിൽ തീർത്തുകെട്ടിയേനെ താൻ എന്ന് വിനോദ് സ്വയം കരുതിയിട്ടുണ്ട്,ചിലപ്പോഴെങ്കിലും ഭാര്യയോട് പറഞ്ഞിട്ടുണ്ട്.
വിനോദിന്നിപ്പോൾ മനസിലാവുന്നില്ല വീണയെ.
പക്ഷെ അവളുടെ ലക്ഷ്യം….ഒന്നും കാണാതെ പ്രവർത്തിക്കുന്നവൾ അല്ല വീണ എന്ന വിശ്വാസം…… അതാണ് മറുത്തൊരു ചോദ്യം ചോദിക്കാൻ വിനോദിനെ പ്രേരിപ്പിക്കാത്തതും.അവസാനം വിളിച്ചപ്പോഴും വീണ പറഞ്ഞത് അവസാന കളിക്ക് സമയമായി, ഒരുങ്ങിയിരിക്കൂ എന്നാണ് എന്നതും വിനോദ് ഓർത്തെടുത്തു.
പക്ഷെ മറുവശത്ത് വിക്രമനാണ്.
തോൽക്കാൻ മനസ്സില്ലാത്ത ജന്മം.
അത് വിനോദും കൂട്ടരും സരളമായി കണ്ടു.ഒരു പക്ഷെ വിക്രമൻ എന്ന മനുഷ്യന്റെ ജനിതക ഘടന മനസ്സിലാക്കിയ ആരും അയാളെ പുച്ഛിച്ചു തള്ളില്ല എന്ന സത്യം വിനോദ് കാര്യമാക്കിയില്ല എന്നതും വസ്ഥവം.
*****
ചിത്ര പുറത്തിറങ്ങാൻ പോലും കഴിയാതെ വീട്ടിൽ തന്നെയാണ്.
ജോലിയും പോയി ആകെ നാറുകയും ചെയ്തു.ഇനിയെന്ത് എന്ന ചോദ്യവുമായി നിക്കുന്ന അവളെ തേടി അവരെത്തി.കൂരാ കൂരിരുട്ട്.കാലം തെറ്റിയുള്ള മഴ.
മേഘം ഗാർജിക്കുകയാണ്.
മിന്നൽ ആ രാത്രിക്ക് വെളിച്ചം പകരുന്നു.അതിന്റെ
ഫലമെന്നവണ്ണം ഇരുളിനോട് കൂട്ടുകൂടിയാണ് അവളുടെ ഇരുപ്പ് പോലും.
ഡോറിൽ ശക്തിയോടെ തട്ടുന്ന
ശബ്ദം കേട്ട് അവൾ ഭയന്നു.
വല്ലാതെ പകച്ചുപോയി അവൾ.
ഒരുവേള പേടിച്ച് അല്പം പിന്നോട്ട് ഇരുന്നുപോയി ചിത്ര.
വാതിലിൽ തട്ടുന്നതിന്റെ ശബ്ദം ഏറിവന്നു.ചിത്രയുടെ കൈ നിലത്ത് തന്റെ കയ്യെത്തും ദൂരത്തായി വച്ചിരുന്ന കത്തിയിൽ ചെന്നുനിന്നു.
അവളുടെ പിടിയതിൽ മുറുകി.
ജീവിതം തന്നെ ഇനിയെന്തിന് എന്ന ചിന്തയിലിരിക്കുന്ന തനിക്കിനി എന്ത് നോക്കാൻ. എന്തും വരട്ടെ എന്നവൾ കരുതി.
ഒരു വേള മരണം തന്നെ പുൽകിയാലും ആശ്വാസം എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ചിത്ര തന്റെ ചുവടുകൾ വച്ചു.