ജന്മാന്തരങ്ങൾ 2 [Mr Malabari]

Posted by

ജന്മാന്തരങ്ങൾ 2

Reincarnation Part 2 | Author : M.r Malabari

[ Previous Part ]

ആദ്യഭാഗം വായിക്കത്തവർ അത്
വായിച്ച ശേഷം മാത്രം ഇത് വായിക്കുക…

തടാകത്തിന് മുകളിലൂടെ പറന്ന രണ്ടു ഇണപക്ഷിളിൽ ഒന്ന് ഓള പരപ്പിന്റെ ആഴങ്ങളിലേക്ക് മുങ്ങി അതിന്റെ കൊക്കിൽ ഒരു മൽസ്യത്തേയും കൊത്തിയെടുത്ത് ആകാശ നീലിമയുടെ അനന്ത വിശാലതയിലൂടെ
എങ്ങോ പറന്നകന്നു…

“”” ഉച്ചവെയിലിന്റെ തീക്ഷ്ണതയിൽ തിളങ്ങുന്ന ഓളപ്പരപ്പ് ഗംഗാ നദിയിൽ ആയിരം മൺ ചിരാതുകൽ തെളിഞ്ഞ പ്രതീതി സൃഷ്ടിച്ചു”””

എത്ര മനോഹരമായ കാഴ്ചകൾ സ്വന്തം ഇണയോടൊപ്പം അല്ലാതെ പൂർണത ലഭിക്കാത്ത കാഴ്ചകൾ.

തുടർന്ന് വായിക്കുക..,..

ഞങ്ങൾ ആ തടാകക്കരയിൽ നിന്ന് മടങ്ങിപ്പോകാൻ തുടങ്ങുമ്പോൾ ഞാൻ അനിഖയോട് ചോദിച്ചു.

നീ ഇവിടെ എപ്പോഴും വരാറുണ്ടോ ?

ഞാൻ ഇറാമിന്റെ വീട്ടിൽ വരുമ്പോൾ എല്ലാം ഇവിടെ വരാറുണ്ട്,..,.

ഇവിടുത്തെ സൂര്യാസ്തമയവും ഇവിടുത്തെ പച്ചപ്പും,..,. ശുദ്ധവായുവും സർവോപരി ഈ തടാകവും എല്ലാം ഏകാന്തതയിൽ നീറുന്ന എന്റെ മനസ്സിന് ഒരാശ്ല്വാസമാണ്..

എന്തിനാണ് എന്ന് അറിയില്ല പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ല.
എന്നാലും എന്തിനാന്ന് അറിയാതെ ഞാൻ ഒരുപാട് ഏകാന്തത അനുഭവിക്കാറുണ്ട്.,.,.,.,.
എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു ഫീൽ.

അനൂ…. നീ ഇങ്ങനെ നെഗറ്റീവ് ആകാതെ നിനക്കു ഇനിമുതൽ ഞാൻ ഇല്ലേ..,..
ഞാൻ അവൾക്കു വാക്ക് നൽകി.

“””””എന്നിട്ട് പറഞ്ഞു “””
എന്റെ അവസാന ശ്വാസം വരെ ഞാൻ ഉണ്ടാകും നിന്റെ കൂടെ …
മുഴുവൻ പറയാൻ അനുവതിക്കാതെ അവൾ എന്റെ വാ പൊത്തി പിടിച്ചു.,.

എന്നിട്ട് പറഞ്ഞു തമാശക്ക് ആയാൽ പോലും അവസാന ശ്വാസം എന്നൊന്നും പറയല്ലേ ..,..

എനിക്ക് എന്റെ ആത്മാവിന്റെ പാതിയായ് നീ വേണം എന്നെന്നും,..

എന്റെ കണ്ണുകൊണ്ട് അവസാനമായി ഞാൻ കാണുന്നത് നിന്റെ മുഖം ആയിരിക്കണം.,.
അനിഖ പറഞ്ഞു.,..

“””ഇതൊക്കെ കേട്ടു നിന്ന അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,.”””

എന്റെ അനൂ അങ്ങനെ പറയല്ലടീ ഞാൻ ഇല്ലേ എന്നും നിനക്ക്,..
നീ ഇല്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.,.

എന്ന് പറഞ്ഞു അവൻ അനിഖയെ മാറോടണച്ചു.

>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<<<<<<<<

Leave a Reply

Your email address will not be published. Required fields are marked *