ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Posted by

ഗൗരീനന്ദനം

GauriNandanam | Author : Manoharan Mangalodayam

 

“അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ

അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ………… ”
മൊബൈൽ ഫോൺ ന്റെ റിങ്ടോൺ ശബ്ദം സുഖകരമായ എന്റെ മയക്കത്തിൽ നിന്നും ഉണരുവാൻ എന്നെ പ്രയാരിപ്പിച്ചു. ബെഡിൽ നിന്നും എഴുനേൽക്കാതെ തന്നെ അടുത്തുള്ള ടേബിളിൽ നിന്നും മൊബൈൽ എടുക്കാൻ ഉള്ള എന്റെ പരിശ്രമം വിജയം കണ്ടു. മൊബൈൽ നോക്കിയപ്പോൾ ആണ് കണ്ടത് അമ്മയുടെ 4 മിസ്സ്‌കോളുകൾ. ഞാൻ ഉടനെ തന്നെ തിരിച്ചു വിളിച്ചു.
“ഹലോ അമ്മ എന്താ വിളിച്ചേ……”
ഞാൻ ഉറക്കച്ചടവോടുകൂടെ അമ്മയോട് ചോദിച്ചു.
“എനിക്കറിയായിരുന്നു എന്റെ പൊന്നുമോൻ മറക്കും എന്ന് അതാ വിളിച്ചേ ഞാൻ നിന്നോട് ഇന്ന് ഇങ്ങോട്ട് വരണം എന്ന് പറഞ്ഞതല്ലേ മറന്നോ നീ……….”

“എന്തിനാ അമ്മേ ഇന്ന് ഇനി വന്നിട്ട് സമയം കുറെ ആയില്ലേ……..”

“ഡാ ഇപ്പോ മണി 9 പോലും ആയിട്ടില്ല അതിനു മുന്നേ നീ കിടന്നുറങ്ങിയോ…???

മൊബൈലിൽ സമയം നോക്കി 8:42 ആയിട്ടുണ്ടായിരുന്നോള്ളൂ.

“അയ്യോ അമ്മ ഞാൻ അറിയാതെ കിടന്നുറങ്ങിപ്പോയി അല്ല വിളിച്ചതിന്റെ കാര്യം പറ….”

“ഈ രാത്രി തന്നെ ഇങ്ങോട്ടേക് പുറപ്പെട്ടു പോരെ നാളെ ഞായറാഴ്ചയാ നിന്നോട് ആ കട്ടപ്പനക്ക ഒരു പെണ്ണിനെ കാണാൻ പോകുന്ന കാര്യം പറഞ്ഞതല്ലേ ഇപ്പോ എന്താ മറന്നോ??”

“ഓഒഹ്ഹ് ആ കാര്യം ഞാൻ വിട്ടുപോയി അമ്മ
അല്ല അതിപ്പോ പോയില്ലേൽ കുഴപ്പം ഉണ്ടോ???എനിക്ക് ഇവിടെ കുറച്ചു പണി ചെയ്തുതീർക്കാൻ ഉണ്ടാർന്നു അതാ ”

“മോന് വേഗം ഇങ്ങോട്ട് വന്നോ അതാ നിനക്ക് നല്ലത് അല്ലെങ്കിൽ എന്റെ സ്വഭാവം മാറും കേട്ടോ. നാളെ വരാം എന്ന് വാക്കുപറഞ്ഞതാ”

“ശെരി അമ്മ ഞാൻ ഇപ്പോ തന്നെ ഇറങ്ങാം കുറച്ചു ലേറ്റ് ആയാലും ഇന്ന് തന്നെ ഇതും ”

“ശെരിടാ ഞാൻ വെക്കുവാ…”

Leave a Reply

Your email address will not be published. Required fields are marked *