സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25 [Tony]

Posted by

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25

Swathiyude Pathivrutha Jeevithathile Maattangal Part 25
Author : Tony | Previous Part

 

തുടരുന്നു…. ✍ 

സോണിയമോൾക്ക് പനി കുറവില്ലാത്തതുകൊണ്ട് ഡോക്ടർ രാത്രിയിൽ അൽപ്പം ഡോസ് കൂടിയ മരുന്ന് കൊടുത്തു, മോള് നന്നായിട്ടൊന്ന് ഉറങ്ങി എഴുന്നേൽക്കാൻ വേണ്ടി.. ഏതായാലും രാവിലെ ഒന്ന് കൂടി ചെക്ക് ചെയ്തിട്ട് പോയാൽ മതിയെന്നും ഡോക്ടർ പറഞ്ഞു.. അപ്പോഴേക്കും ജയരാജ്‌ മോൾക്കായി ഒരു പേവാർഡ് റൂം ബുക്ക് ചെയ്തിരുന്നു.. അങ്ങനെ മോളെ ആ മുറിയിലേയ്ക്ക് മാറ്റി.. കൂടെ ജയരാജും സ്വാതിയും ഉണ്ടായിരുന്നു..

 

സോണിയമോൾ അവർക്ക് ഗുഡ് നൈറ്റ് പറഞ്ഞിട്ട് മരുന്ന് കഴിച്ച് പതിയെ ഉറങ്ങാൻ തുടങ്ങി.. അപ്പോഴേക്കും സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു.. ആ മുറിയിൽ രണ്ട് കട്ടിലുകളും ചെറിയൊരു സോഫയുമാണ് ഉണ്ടായിരുന്നത്.. കിടക്കകളിൽ ഒന്ന് രോഗിക്കും മറ്റൊന്ന് രോഗിയുടെ ഒപ്പം നിൽക്കുന്ന ആളിനും വേണ്ടിയായിരുന്നു..

 

സ്വാതി കുറച്ചുനേരം മോളുടെ അടുത്ത് ഇരുന്നശേഷം പിന്നെ ജയരാജിന്റെ അടുത്തേക്ക് ചെന്നു.. ജയരാജ് ഒരോന്ന് ആലോചിച്ചുകൊണ്ട് ആ സോഫയിൽ ഇരിക്കുകയായിരുന്നു.. സ്വാതി സോഫയുടെ അരികിൽ വന്ന് നിന്ന്

അയാളുടെ തലമുടിയിൽ പതിയെ തലോടി…

 

ജയരാജ്: “മ്മ്.. മോൾ ഉറങ്ങിയോ സ്വാതി?”

 

സ്വാതി: “ഉം, ഉറങ്ങി..”

 

അവളുടെ മനസ്സിൽ…

 

‘ജയരാജേട്ടൻ ഇന്നു രാത്രി വീട്ടിൽ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ എന്തു ചെയ്തേനെ?.. അൻഷുലിനെ കൊണ്ട് ഇതു വല്ലതും ഒറ്റയ്ക്ക് സാധിക്കുമോ?.. ദൈവമായിട്ടാ ഇന്ന് ഏട്ടനെ വീട്ടിൽ നിർത്തിയത്…’

 

അവൾ കുറച്ചുനേരം മൗനമായിരുന്നു.. എന്നിട്ട് എഴുന്നേറ്റ് ജനലിനടുത്ത് ചെന്ന് പുറത്തേയ്ക്കു നോക്കി നിന്നു.. പുറകെ ജയരാജും പതിയെ എഴുന്നേറ്റ് ആ ജാനാലയുടെ അടുത്ത് വന്ന് നിന്നുകൊണ്ട് അവളോട് ചോദിച്ചു..

 

ജയരാജ്: “നീ എന്താ ആലോചിക്കുന്നത് സ്വാതി?..”

 

സ്വാതി: “അത്‌.. ഏട്ടാ..”

Leave a Reply

Your email address will not be published. Required fields are marked *